
‘കൂടെ അഭിനയിച്ച നടിയുമായി വിക്രമിന്റെ മകന് പ്രണയത്തില്‍’ ! പ്രണയ ജോഡികളുടെ ആഘോഷ ചിത്രങ്ങൾ വൈറൽ !!
വിക്രം എന്ന നടൻ മലയാളികൾക്ക് എന്നും പ്രിയങ്കരനാണ്, തുടക്കകാലത്ത് ഒരുപാട് മലയാള സിനിമകളിൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിൽ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ഇന്നും ഏവരുടെയും പ്രിയങ്കരനാണ്. മലയാളിയായ ശൈലജയാണ് വിക്രമിന്റെ ഭാര്യ, ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു നടന്റെ വിവാഹം. രണ്ടു മക്കലാണ് വിക്രമിന്, ഒരു മകളും മകനും, മകൾ അഷിത വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ്, മകൻ ധ്രുവ് ഇന്ന് അച്ഛന്റെ പാത പിന്തുടർന്ന് സിനിമ രംഗത്ത് തിരക്കിലാണ്. ആദിത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അര്ജ്ജുന് റെഡ്ഡി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആദിത്യ വര്‍മ എന്ന ചിത്രത്തില്‍ നടി ബനിത സന്ദുവാണ് നായികയായി എത്തിയത്. ബനിതയുടെയും ആദ്യ ചിത്രമാണ് ആദിത്യ വര്‍മ. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു.
ചിത്രം വിജയിച്ചതോടെ ഈ ജോഡികൾക്കും ആരാധകർ ഏറെ ആയിരുന്നു. സിനിമയിൽ മികച്ച ജോഡികളായി തകർത്ത് അഭിനയിച്ച ഇവർ ഇപ്പോൾ ജീവിതത്തിലും ഒന്നാകാൻ പോകുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നേരത്തെ ഇത്തരത്തിൽ ഗോസിപ്പുകൾ നിലനിന്നിരുന്നു എങ്കിലും താരങ്ങൾ പ്രതികരിച്ചിരുന്നില്ല, പക്ഷെ ഇപ്പോഴിതാ ഇരുവരും ന്യൂ ഇയര്‍ ആഘോഷിയ്ക്കുന്ന ചിത്രങ്ങൾ ധ്രുവ് പങ്കുവെച്ചതോടെ ആ വാർത്ത സത്യമാണ് എന്ന രീതിയിൽ ഇപ്പോൾ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

താര ജോഡികൾ ഇത്തവണ ന്യൂയർ ആഘോഷിച്ചത് ദുബായില്‍ വച്ചാണ്.ബുര്‍ജ് ഗലീഫ നോക്കി നില്ക്കുന്ന ബനിതയുടെ ഫോട്ടോയ്ക്കൊപ്പമാണ് ധ്രുവ് സോഷ്യല്‍ മീഡിയയില്‍ ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്. ഇതോടെ ചിത്രം വൈറലായി മാറുകയാണ് ദേശിയ മാധ്യമങ്ങളിൽ അടക്കം ഇത് വാർത്താ പ്രാധാന്യം നേടിയിരുന്നു. കൂടാതെ ധ്രുവ് ഇപ്പോൾ ‘മഹാന്’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്, ആദ്യമായി അച്ഛനും മകനും ഒരു ചിത്രത്തിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഡബ്ബിങ് വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം തിയറ്റർ റിലീസാണ് അണിയറ പ്രവർത്തകർ ആഗ്രഹിക്കുന്നത്.

അടുത്തിടെ വിക്രം തന്റെ ഇഷ്ട നടനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, അത് വേറെ ആരുമല്ല നടൻ മമ്മൂട്ടിയാണ്. ഞാന്‍ ഒരു പക്കാ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് തന്നെ അദ്ദേഹത്തിന്റെ സിനിമകളിലാണ്. മൂന്ന് പടങ്ങള്‍ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് വളരെ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഈ പ്രായത്തിലും ഏറ്റവും സ്മാര്‍ട്ട് ആയിട്ടുള്ള ഹീറോ ആണ്. വീട്ടില്‍ എന്റെ ഭാര്യ ഒരു കടുത്ത ലാലേട്ടന് ഫാനാണ്. അത് പോലെ ഒരു ഫാന്‍ വേറെ ഉണ്ടാവില്ല. അത്രക്ക് ഇഷ്ടമാണ്. എല്ലാ ലാലേട്ടന് പടവും അവൾ കണ്ടിട്ടുണ്ട്. കൂടാതെ എന്നോടും അത് കാണണം എന്ന് ഭാര്യ പറയും. അങ്ങനെ സിനിമകള്‍ കണ്ട് ഞാനും ഒരു ഫാനാണ്. മമ്മൂക്കയോട് ഭയങ്കര ഇഷ്ടം. ലാലേട്ടനും ഇഷ്ടം.എന്നും വിക്രം പറയുന്നു.
Leave a Reply