
‘ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ’ !! ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് പറയരുത് എന്ന് സാന്ദ്രയോട് ആരാധകർ !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ് വനിതയുടെ പുതിയ കവർ പേജിൽ വന്ന ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നിരവധി പേരാണ് വനിതയുടെ ഈ കവർ വിമർശിച്ച് രംഗത്ത് വന്നിരുന്നു, അതിൽ പ്രശസ്ത മാധ്യമപ്രവർത്തകർ ഉൾപ്പടെ ബോളിവുഡ് നടി സ്വരാ ഭാസ്കർ വരെ ഉണ്ടായിരുന്നു, ഇപ്പോഴിതാ നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
സാന്ദ്രയുടെ വാക്കുകൾ, മാമാട്ടി’ ആ പേര് പോലെ തന്നെ വളരെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു.’നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.
സാന്ദ്ര ഈ കുറിപ്പ് പങ്കുവെച്ചതോടെ താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്, അതിൽ ശ്രദ്ധിക്ക പെട്ട ചില കമന്റുകൾ, ഇങ്ങനെ. ഈ വിമർശിച്ചവരിൽ ഒരാള് പോലും ആ നിഷ്ക്കളങ്കത യുള്ള കുഞ്ഞുവാവയെ ഒന്നും പറഞ്ഞിട്ടില്ല പറയേം ഇല്ല. ബാക്കിയൊക്കെ വിലക്കെടുക്കാൻ പറ്റാത്ത നീതി പീഠമുണ്ടെങ്കിൽ തെളിഞ്ഞ് വരട്ടെ. അതുപോലൊരു പെൺകുട്ടിക്കും നീതീ കിട്ടട്ടെ. നടിയാണെങ്കിലും അവളും പെൺകുട്ടിയാണ്. സാന്ദ്ര എന്തിനാണ് ആ കുഞ്ഞിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. കുഞ്ഞുങ്ങൾ ഉണ്ടായാൽ മാതാപിതാക്കളുടെ തെറ്റുകൾ മഹത്വവൽക്കരിക്കുമോ. കുഞ്ഞിനെ വെറുതെ വിടൂയെന്നുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

കൂടാതെ നിങ്ങൾ പങ്കുവെക്കുന്ന നിങ്ങളുടെ മക്കളുടെ വീഡിയോ ഞങ്ങൾ കാണാറുണ്ട്, അത് ഒരിക്കലൂം നിങ്ങളോടുള്ള ഇഷ്ടം കൊണ്ടല്ല, ആ കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടവുമാണ്, അതുപോലെ തന്നെ ദിലീപിന്റെ മോളോടും ഇഷ്ട്ടമാണ്. എന്ന് കരുതി അയാൾ ചെയ്ത പ്രവർത്തി ആ കുഞ്ഞിന്റെ നിഷ്കളങ്ക ബാല്യത്തെ മുൻനിർത്തി മായ്ച്ചുകളയാൻ ഞങ്ങൾക്കാവില്ല. ഇനി താങ്കളും ഇതുപോലുള്ള പ്രവർത്തികൾ ചെയ്താൽ, നിങ്ങളുടെ മക്കളുടെ മുഖം കണ്ട് ജനം എല്ലാം ക്ഷമിക്കും എന്നാണോ കരുതുന്നത്. കഷ്ട്ടമായിപ്പോയി. നിങ്ങളോടുള്ള സർവ്വ ബഹുമാനവും പോയി. എന്ന് കരുതി തങ്കകൊലുസുവിനെ ഒരുപാട് ഇഷ്ട്ടമാണ് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
അതുപോലെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് പറഞ്ഞത്, എനിക്കീ ചിത്രത്തിൽ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രി മി ന ൽ ഗൂ ഢാ ലോ ചന നടത്തി അത് പ്രാവർത്തികമാക്കിയ ഒരു ക്രി മി ന ലി നെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. കൂടാതെ ‘കനൽവഴികൾ താണ്ടി’യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോൾ നെഞ്ച് പൊള്ളുന്ന മറ്റൊരു പെൺകുട്ടിയേയും എനിക്ക് ഇതിൽ കാണാൻ പറ്റുന്നുണ്ടെന്നായിരുന്നു ദീപ കുറിച്ചത്..
Leave a Reply