‘മീനാക്ഷിയും എന്റെ മകളാണ്’ ! കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത് ! ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കാവ്യ മാധവൻ പറയുന്നു !

ദിലീപ് എന്ന നടന്റെ വ്യക്തി ജീവിതം ഒരുപാട് പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ പോയ്‌കൊണ്ടിരിക്കുന്നത്. കാവ്യയുമായുള്ള വിവാഹ ശേഷം ദിലീപിന്റെ ജീവിതത്തിൽ ഒരുപാട് വിഷമ ഘട്ടങ്ങൾ കടന്നു പോയിരുന്നു, നടി ആ ക്ര മി ക്ക പെട്ടതും അതുമായി ബന്ധപ്പെട്ട് ജ യി ൽ ജീവിതം വരെ അനുഭവിച്ച നടൻ ഇപ്പോൾ വീണ്ടും ഊ രാ ക്കു ടു ക്കു കളിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യമായി കാവ്യയും ദിലീപും ഒരു അഭിമുഖം നല്കിയിരിക്കുകയാണ്, വിവാഹ ശേഷം ഇവർ ആദ്യമായിട്ടാണ് പ്രേക്ഷകരോട് സംസാരിക്കുന്നത്.

അതിൽ കാവ്യാ പറയുന്നത് ഇങ്ങനെ, വിവാഹം കഴിഞ്ഞ് തൊട്ടടുത്ത  മാസങ്ങള്‍ മുതലാണ്  പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

എന്നാൽ അന്നും ഇന്നും കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് പോയ്‌കൊണ്ടിരിക്കുന്നത് എന്നാണ് ദിലീപ് പറയുന്നത്. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്.‌ കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ടെന്നും കാവ്യ പറയുന്നു. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു.

മക്കൾ  രണ്ടും പേരും എനിക്ക് ഒരുപോലെയാണ് കാവ്യ പറയുന്നത്, എന്റെ പ്രസവ സമയത്തും ഏട്ടൻ ലേബർ റൂമിൽ ഉണ്ടായിരുന്നു. മകളെ കൈയ്യിൽ കിട്ടിയതോടെ അദ്ദേഹം മഹാലക്ഷ്മി എന്ന് വിളിക്കുക ആയിരുന്നു. മക്കളിൽ  ആരാണ് ചെറു തെന്ന് എനിക്ക്  ഇപ്പോഴും സംശയം ആണെന്നും ദിലീപ് പറയുന്നു. എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ ചെയ്യാറില്ല എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്.

അതുപോലെ ദിലീപ് തന്റെ അമ്മയെ കുറിച്ചും ഇപ്പോൾ പറയുന്നുണ്ട്, അമ്മക്ക് ഇപ്പോൾ ആരെയും ഓർമ ഇല്ലെന്നും, ഒരു ദിസവം മുറ്റത്ത് നിന്ന് മഴ നനയുന്നത് കണ്ടപ്പോൾ ഓടി ചെന്ന് കാര്യം തിരക്കിയപ്പോൾ പറഞ്ഞു. അച്ഛന്‍ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുകയാണെന്നുമായിരുന്നു അമ്മ പറഞ്ഞത്. അച്ഛന്‍ മ രി ച്ച് പോയതൊന്നും ഓര്‍ക്കുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അമ്മ കരയുകയായിരുന്നു എന്നുമായിരുന്നു കാവ്യയും പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *