എന്റെ ഭർത്താവും എന്നെ നിർബന്ധിച്ചിരുന്നു ! പക്ഷെ ഞാൻ താല്പര്യം കാണിച്ചില്ല ! അത്തരം വേഷങ്ങൾ ചെയ്തിരുന്നു എങ്കിൽ ഞാനിന്ന് സൂപ്പർ നായിക ആകുമായിരുന്നു ! രമാ ദേവി പറയുന്നു !

മലയാളി സിനിമ പ്രേമികൾക്ക് വളരെ പരിചിതയായ ഒരു അഭിനേത്രിയാണ് രമ ദേവി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത ആളാണ് രമ.  നീണ്ട കാലമായി സിനിമ രംഗത്തുള്ള ആളാണ് രമ ഇപ്പോൾ തന്റെ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ്. രമയുടെ മകൾ കൃപയും സിനിമ രംഗത്ത് വളരെ പ്രശസ്തയാണ്. ഇപ്പോഴിതാ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തനിക്ക് സിനിമയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു എന്നും, പക്ഷെ അത്തരം വേഷണങ്ങളോട് താൻ നോ പറഞ്ഞു യെന്നുമാണ് രമാ ദേവി പറയുന്നത്.

എന്നെ സംബന്ധിച്ച് കഥാപാത്രം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നൊന്നും ഞാൻ നോക്കാറില്ല, അഭിനയിച്ച് ഭലിപ്പിക്കാൻ കഴിയുന്നത് എന്താണ് എന്ന് മാത്രമേ നോക്കാറുള്ളു, നടന്മാരില്‍ ഏറ്റവും കൂടുതല്‍ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്ധികള്‍ എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചെയ്തത്. അതേ മേരിക്കുട്ടി പുത്രന്‍ എന്ന സിനിമയില്‍ ആയപ്പോഴും അഭിനയിച്ചു. ഈ ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട് എന്നാണ് രമാദേവി പറയുന്നത്.

അതായത് ഒരു നെഗറ്റീവ് വേഷം ചെയ്തതുകൊണ്ട് അദ്ദേഹത്തെ ആരും മാറ്റി നിർത്തുന്നില്ല, നായകന്റെ അതേ പ്രാധാന്യം അദ്ദേഹത്തിനും കിട്ടിയിരുന്നു. ഒരു അഭിനേതാവിനുള്ളിൽ എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് സാധിക്കും. ആ ആര്‍ട്ടിസ്റ്റിനും അതേ കുറിച്ചൊരു ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ല. ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ എന്നോട് ഒരു ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല.

ചില സിനിമകളിൽ അത്തരം വേഷങ്ങൾ എന്നെ തേടി വന്നിരുന്നു. ഞാൻ മുഖം നോക്കാതെ പറ്റില്ല എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ഗ്ലാമറസ് വേഷങ്ങൾ ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചാൽ, ഒന്നും സംഭവിക്കില്ല എന്നതാണ് എന്റെ ഉത്തരം. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല. എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാന്‍ ചെയ്യുകയുള്ളു.

അത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്, പിജി വിശ്വംഭരന്‍ സാറിന്റെ സിനിമയായിരുന്നു. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് എന്നെ വിളിച്ചത്. എന്നാൽ അതില്‍ മു ല ക്ക ച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞപ്പോൾ തന്നെ അത് എനിക്ക് പറ്റില്ല എന്ന് തീർത്ത് പറയുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങൾ നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഞാൻ സമ്മതിച്ചില്ല, ഒരു പക്ഷെ അന്ന് ആ കഥാപാത്രം ചെയ്തിരുന്നു എങ്കിൽ അത്യാവിശം നല്ലൊരു ഹൈപ്പ് ആകുമായിരുന്നു എന്നും രമ ദേവി പറയുന്നു. അതിനു ശേഷവും അദ്ദേഹം എന്നെ മറ്റൊരു സിനിമയിലേക്കും വിളിച്ചിരുന്നു, പക്ഷെ അതും പോയില്ല, എന്റെ ഭർത്താവും എന്നെ എന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ ഞാന്‍ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും രമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *