
ദിലീപ് എന്റെ സ്വന്തം ചേട്ടനെപോലെയാണ് ! എനിക്ക് സഹിക്കാൻ കഴിയുന്നില്ല ! അന്ന് തുടങ്ങിയ ബന്ധമാണ് ! ധർമ്മജൻ ബോൾഗാട്ടി പറയുന്നു !
ദിലീപിന്റെ ജോഡികളായി എത്തിയ എല്ലാ താരങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരാണ് നമ്മൾ, അതുപോലെ മിമിക്രി വേദികളിൽ നിന്നും ഇന്ന് സിനിമ ലോകത്ത് വളരെ തിരക്കുള്ള നടനായി മാറിയ ആളാണ് ധർമജൻ ബോൾഗാട്ടി . മിനിസ്ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധർമജൻ. ഏഷ്യാനെറ്റ് പ്ലസ് അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ് ധർമ്മജൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. രമേശ് പിഷാരടിയ്ക്കൊപ്പമായിരുന്നു മിനിസ്ക്രീൻ തുടക്കം. പിന്നീട് ഇവരുടെ കോമ്പോ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണുമ്പോൾ തന്നെ ഏവർക്കും ഒരു സന്തോഷമായിരുന്നു.
മിനിസ്ക്രീനിൽ ധർമ്മജന്റെ വിജയം പിഷാരടി ആയിരുന്നെങ്കിൽ അത് ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ നടൻ ദിലീപായി മാറുകയായിരുന്നു. ദിലീപ് കാവ്യാമാധവൻ ജോഡികളായി 2010 ൽ പുറത്തിറങ്ങിയ ചിത്രം ‘പാപ്പി അപ്പച്ചാ’ എന്ന സിനിമയിൽ കൂടിയാണ് ധർമജൻ സിനിമ രംഗത്ത് തുടക്കം കുറിച്ചത്. അതിലെ കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ ധർമജൻ പിന്നീട് തിരക്കുള്ള താരമായി മാറുകയായിരുന്നു. പിഷാരടിയെ പോലെ തന്നെ ദിലീപുമായും വളരെ അടുത്ത സൗഹൃദമാണ് ധർമ്മജന് ഉള്ളത്. ദിലീപിനെ കുറിച്ച് ധർമ്മജൻ പറയുന്നത് ഇങ്ങനെ. എന്നെ പാപ്പി അപ്പച്ചാ എന്ന സിനിമയിലേക്ക് വിളിപ്പിക്കുന്നത് ദിലീപ് ഏട്ടൻ ആയിരുന്നു.
ആ സിനിമയുടെ ലൊക്കേഷനിൽ ഞാൻ ഒരു ദിവസം ദിലീപ് ഏട്ടന്റെ കാരവനിൽ കിടന്ന് ഉറങ്ങിപ്പോയി, പെട്ടന്ന് ദിലീപ് ഏട്ടൻ കേറിവന്നു അപ്പോൾ പറഞ്ഞു ഡാ നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട് എന്ന്, അങ്ങനെ അദ്ദേഹവുമായി നല്ല ഒരു ബന്ധം അവിടെ നിന്നും തുടങ്ങി. ഞാൻ അടുത്തറിഞ്ഞതിൽ വെച്ച് വളരെ നല്ല മനുഷ്യനാണ്, ഞാന്‍ അങ്ങോട്ട് 10 പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കില്‍ പുള്ളി ഇങ്ങോട്ട് 25 പ്രാവശ്യം വിളിക്കും. അത്രയും സ്നേഹമുള്ളയാളാണ്. എന്നെ സിനിമയില്‍ കൊണ്ടുവന്ന് നടനാക്കിയതിന്റെ കടപ്പാട് എന്നും അദ്ദേഹത്തോടുണ്ടാവും. ഒരു ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം.

കരഞ്ഞുപോയ നിമിഷത്തെ കുറിച്ചും ധർമജൻ പറയുന്നു. എന്റെ സ്വന്തം ചേട്ടനെപോലെ കരുതുന്ന ആളാണ്, അതുകൊണ്ടു തന്നെ ഞാൻ അദ്ദേഹത്തെ വിശ്വസിക്കുന്നു. അന്ന് ഞാൻ എന്റെ വീടിന്റെ പുറത്ത് പെയിന്റ് അടിച്ചോണ്ടിരിക്കുമ്പോഴാണ് ദിലീപ് ഏട്ടൻ ജ,യി,ലി,ൽ നിന്നും പുറത്ത് വരുന്ന വിവരം നാദിര്‍ഷ വിളിച്ച് പറയുന്നത്. അപ്പോള്‍ അതേ വേഷത്തിൽ തന്നെ ഞാൻ വണ്ടിയും എടുത്ത് പോകുകയായിരുന്നു. സത്യം പറഞ്ഞാൽ അന്ന് ഞാൻ കുറച്ച് മ,ദ്യ,പി,ച്ചി,ട്ടു,ണ്ടാ,യി,രുന്നു. അവിടെ ചെന്നപ്പോള്‍ എനിക്ക് ഏട്ടനെ കണ്ടപ്പോൾ സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ക,ര,ഞ്ഞു പോയത്. അന്ന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് ഒരിക്കലും തോന്നിയിട്ടില്ലെന്നും ധർമജൻ പറയുന്നു.
ദിലീപിനെ പരിചയപ്പെട്ടത് മുതൽ എന്റെ വലിയൊരു ആഗ്രഹമായിരുന്നു മഞ്ജു ചേച്ചിയെ ഒന്ന് നേരിൽ കാണുക എന്നത്, കാണുക മാത്രമല്ല ചേച്ചിയുടെ കൈയിൽ നിന്നും ഒരുപാട് ഭക്ഷണം വാങ്ങികഴിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയെന്നും ധർമജൻ പറയുന്നു.
Leave a Reply