
‘ദിലീപ് എനിക്ക് പത്ത് ലക്ഷം രൂപ ഓഫർ ചെയ്തിരുന്നു’ ! ആ നന്ദിയും കടപ്പാടും എനിക്ക് മറക്കാൻ കഴിയില്ല ! അയാളെ എല്ലാവരും കൂടി ഒതുക്കിയതാണ് ! ശാന്തിവിള ദിനേശ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമ രംഗം നിയന്ത്രിച്ചുകൊണ്ട് ഇരുന്ന നടനായിരുന്നു ദിലീപ്. കൈ നിറയെ ചിത്രങ്ങൾ, നിർമ്മാണം, സംഘടനകളുടെ നടത്തിപ്പുകാരൻ തിയറ്റർ ഉടമ.. അങ്ങനെ എല്ലാം ദിലീപ് തന്നെ ആയിരുന്നു. ഇപ്പോൾ കുറ്റാരോപിതനായ മുൾ മുനയിൽ നിൽക്കുന്ന ദിലീപ് എല്ലാ അർഥത്തിലും തകർന്ന് പോയിരിക്കുകയാണ്. ഇപ്പോഴിതാ തുടക്കം മുതൽ ദിലീപിനെ പിന്തുണക്കുന്ന ശാന്തിവിള ദിനേശ് ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിനേശിന്റെ വാക്കുകൾ.
ദിലീപിനെ അനുകൂലിച്ച് ചാനലുകളിൽ സംസാരിക്കാൻ വേണ്ടി ദിലീപ് ലക്ഷങ്ങൾ മുടക്കുന്നു എന്ന ബാലചന്ദ്ര കുമാറിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ ഇ സംശയം ഉണ്ടാകാൻ കാരണം. എന്നാൽ ഇതെല്ലം തികച്ചും തെറ്റായ ഒരു ആരോപണമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യത്തിന്റെ ഭാഗത്ത് മാത്രമേ താൻ നിൽക്കു എന്നാണ് ദിനേശ് പറയുന്നത്. ദിലീപിന്റെ വിഷയത്തിൽ ഞാൻ ചർച്ചക്ക് പോയത് അയാളുടെ ഭാഗത്താണ് ശെരി എന്ന് തോന്നിയത്കൊണ്ടാണ്. അല്ലാതെ മാധ്യമങ്ങൾ പറയുന്നത് പോലെയല്ല കാര്യങ്ങൾ. ആ സമയത്ത് എനിക്ക് ദിലീപിനെ പരിചയം പോലുമില്ല.
എന്നാൽ അദ്ദേഹം ജ,യി,ലി,ൽ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹത്തിന്റെ അനിയന് അനൂപിന്റെ ഫോണില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. അങ്ങനെയാണ് ദിലീപിനെ ആദ്യമായിട്ട് പരിചയപ്പെടുന്നത്. ദിലീപില്‍ നിന്ന് 50 ലക്ഷം രൂപയും ഡേറ്റും വാങ്ങിയെന്നായിരുന്നു ആ സമയം പലരുടെയും പ്രചാരണം. എന്നാല്‍ ജ,യി,ലി,ല്‍ കിടക്കുന്നയാളില്‍ നിന്ന് എങ്ങനെയാണ് 50 ലക്ഷം രൂപയോ ഡേറ്റോ വാങ്ങാന്‍ സാധിക്കുകയെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു. എന്നെ കണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ എന്റെ ആരായിരുന്നു എന്നാണ്. ബാലചന്ദ്ര കുമാർ പറയുന്നത് പോലെയല്ല കാര്യങ്ങൾ.
മലയത്തിലെ മുൻ നിര സംവിധായകൻ വരെ ജ,യി,ലിൽ ദലീപിനെ കാണാൻ പോയിരുന്നു. അവരെല്ലാം എന്നോട് പറഞ്ഞത് ദിലീപ് സംസാരിച്ചതിന് 75 ശതമാനവും ദിനേഷിനെ കുറിച്ചാണ് എന്നാണ്. കാരണം അയാള്‍ സഹായിച്ച ഒരുപാട് പേര് മലയാള സിനിമയിലുണ്ട്. അവരിലൊരാള്‍ പോലും ചാനലില്‍ പോയിരുന്ന് ദിലീപിനെ കുറിച്ച് നല്ലത് പറയുന്നില്ല. ആ സമയത്ത് ദിനേശ് ഒരുപാട് നല്ല കാര്യങ്ങള്‍ ദിലീപിനെ കുറിച്ച് പറഞ്ഞു. അതില്‍ എന്നും അദ്ദേഹത്തിന് നന്ദി ഉണ്ടായിരിക്കുമെന്നും ആ സംവിധായകന് എന്നോട് പറഞ്ഞു.

അതുപോലെ ദിലീപ് പറഞ്ഞ പ്രകാരം ഈ ബാലചന്ദ്ര കുമാർ എന്റെ വീട്ടിൽ വന്നിരുന്നു. കാരണം, ദിലീപിനോട് എല്ലാവരും പറഞ്ഞു തന്നെ ഒന്ന് സഹായിക്കണം ഏതെങ്കിലും കൊടുക്കണം എന്ന്. ദിലീപ് ‘പത്ത് ലക്ഷം രൂപ’ നിങ്ങള്‍ക്ക് തരാം എന്ന് ബാലചന്ദ്രകുമാര്‍ എന്നോട് പറഞ്ഞു. അത് വേണ്ടെന്ന് ഞാനും പറഞ്ഞു. ചേട്ടന്റെ അവസ്ഥ അറിയാം, അതുകൊണ്ട് ഈ പണം തരാമെന്ന് പറഞ്ഞു. ഈ പത്ത് ലക്ഷം രൂപ കടമായി വാങ്ങിയാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞു. സീരിയലോ സിനിമയോ അതുകൊണ്ട് നിര്‍മിക്കാനും പറഞ്ഞു. പക്ഷെ ഞാൻ പറഞ്ഞു വേണ്ട എന്ന്..
എന്റെ അമ്മ മ രി ച്ച പ്പോൾ സിനിമ രംഗത്ത് നിന്ന് വരെ ആരും വന്നില്ല പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ലാൽജോസ് അവിടെ വന്നിരുന്നു. അത് ദിലീപ് പറഞ്ഞ് വിട്ടതായിരുന്നു. ആ കടപ്പാട് ഒരിക്കലൂം മറക്കാൻ അകഴിയില്ല, ലാൽജോസിന്റെ കയ്യിലും അദ്ദേഹം ഒരു ചെക്ക് കൊടുത്ത് വിട്ടായിരുന്നു. പക്ഷെ അതും ഞാൻ വാങ്ങിയില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു.
Leave a Reply