‘ചേച്ചി സം,ഘി ആണോ എന്ന ചോദ്യം മിക്കപ്പോഴും കേൾക്കാറുണ്ട് ! എന്റെ രണ്ടു മക്കളും ശാഖയിൽ പോയിട്ടുണ്ട് ! പക്ഷെ എന്റെ സുകുവേട്ടൻ പക്കാ ഇടതുപക്ഷ അനുഭാവി ആയിരുന്നു ! മല്ലിക പറയുന്നു !

നടി മല്ലിക സുകുമാരൻ ഇന്ന് സൂപ്പർ സ്റ്റാറുകളുടെ ‘അമ്മ എന്നതിലുപരി സ്വന്തം നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും എന്നും വ്യത്യസ്തമാണ്. മല്ലികയുടെ പല തുറന്ന് പറച്ചിലും ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ തങ്ങളുടെ പാർട്ടി നിലപാടുകളെ കുറിച്ച് തുറന്ന് പറയുന്ന മല്ലികയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. സുകു ഏട്ടൻ ഒരു പക്ക ഇടതുപക്ഷ ചിന്താഗതിക്കാരാനിയുരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എംഎ ബേബിയുമായും മറ്റും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാ,ര്‍.ട്ടിയിലെ നല്ല നേതാക്കളാര്, കാര്യം കാണാന്‍ വേണ്ടി ശ്രമിക്കുന്നവരാര് എന്നെല്ലാം വ്യക്തമായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

അത് ഈ ക,മ്യു,ണിസ്റ്റ് പാ,ർ,ട്ടി,യിൽ മാത്രമല്ല,  കോണ്‍ഗ്രസിലും ബി,ജെ,പിയിലുമെല്ലാം ഇത്തരക്കാരുണ്ട്. നാടിന് വല്ലതും ചെയ്യണമെന്ന് ആഗ്രഹമുള്ളവരും ഒന്നും നടന്നില്ലെങ്കില്‍ ഞാന്‍ നന്നായാല്‍ മതിയെന്ന് വിശ്വസിക്കുന്ന നേതാക്കളുമുണ്ട്. എന്നാൽ സുകുവേട്ടന് അടുപ്പമുള്ള ഒരു ബിജെപി നേതാവ് മാരാര്‍ ആയിരുന്നു. അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്. സുകു ഏട്ടനുമായി നല്ല  സൗഹൃദമുണ്ടായിരുന്നു. നല്ല മനുഷ്യനാണെന്ന് സുകുമാരന്‍ പറയുകയും ചെയ്തിട്ടുണ്ടെന്നും മല്ലിക ഓര്‍ക്കുന്നു.

ആ മാരാർ വിളിച്ചത് പ്രകാരം സുകുവേട്ടൻ ചില പരിപാടികളിൽ പോയിട്ടുണ്ട്. അതിനെന്താ കുഴപ്പമെന്നും മല്ലിക ചോദിക്കുന്നു, പൂജപ്പുരയിലെ ക്ഷേത്രത്തിന് അടുത്തു ശാഖ പോലുള്ള പരിപാടിയുണ്ട്. അവിടെ  എന്റെ രണ്ടു മക്കളും പോകുമായിരുന്നു. രാവിലെ സൂര്യനമസ്‌കാരവും വ്യായാമവുമെല്ലാം ചെയ്യും. കുറച്ചുനാള്‍ മാത്രം. പക്ഷെ  പിന്നീട് അവർ  സൈനിക സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെ എല്ലാ വ്യായാമ സൗകര്യങ്ങളുമുണ്ടല്ലോ അതിനു ശേഷം പോയിട്ടില്ല എന്നും മല്ലിക പറയുന്നു.

 

ഇതൊന്നും ഒരിക്കലൂം ഒരു രാ,ഷ്ട്രീ,യ പരമായുള്ള ചിന്തയുടെ പുറത്ത് ചെയ്യുന്നതല്ല, സുകു ഏട്ടൻ  എക്കാലത്തും ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നിട്ടുള്ള വ്യക്തിയാണ്. അവസാനമായപ്പോള്‍ പുതിയ ചിലരൊക്കെ വന്ന സമയം ഈ പാര്‍ട്ടിക്ക് ചീത്തപ്പേര് വരുത്തുമോ എന്നും കുറച്ചുകൂടി നിയന്ത്രണം ആവശ്യമാണെന്നും സുകുമാരന്‍ പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറയുന്നു. ബി ജെപിയിൽ മാരാർ കൂടാതെ രാജഗോപാലുമായും ഏട്ടന് അടുപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ അടുപ്പിച്ച് പോയാല്‍ ചോദിക്കും ചേച്ചി സംഘിയാണോ, ബിജെപിയാണോ എനൊക്കെ…

ഇതൊക്കെ എന്നാ വന്നതെന്ന് മല്ലിക മറിച്ചു ചോദിക്കുന്നു. ഞാന്‍ വളരെ ചെറുപ്പം മുതലേ അമ്പലത്തില്‍ പോയിരുന്നുവെന്നും മല്ലിക പറഞ്ഞു. അമ്പലത്തിൽ പോയി കുറി തൊട്ടാൽ ഉടനെ എല്ലാവരും സംഘികൾ ആകുമോ.. എന്നുവച്ച് ബിജെപി മോശമാണെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ പാര്‍ട്ടികള്‍ക്കും നന്മയും തിന്മയുമുണ്ട്. ബിജെപി പുതിയ പാര്‍ട്ടിയായതുകൊണ്ടായിരിക്കും അവര്‍ക്കെതിരെ അറ്റാക്ക് എന്ന് കരുതുന്നു. വേറെ പുതിയ പാര്‍ട്ടി വന്നാല്‍ അവരോടാകുമെന്നും, ഏത് പാര്‍ട്ടിയിലുള്ളവരായാലും നല്ല നേതാക്കളെ ബഹുമാനിക്കുമെന്നും രാഷ്ട്രീയത്തിലേക്കൊന്നും പോകാന്‍ സമയമില്ലെന്നും മല്ലിക വ്യക്തമാക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *