
‘കൗരവർ’ എന്ന ചിത്രം കണ്ട നമ്മളിൽ പലരിലും ആ ചോദ്യം ഇന്നും ബാക്കി നിൽക്കുന്നു ! ചിത്രത്തിൽ മമ്മൂട്ടിയുടെ മകൾ ആര് ! വർഷങ്ങൾക്ക് ശേഷം അതിന്റെ ഉത്തരം കണ്ടെത്തി ! വീഡിയോ വൈറൽ !
മമ്മൂട്ടി എന്ന നടന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘കൗരവർ’. 1992-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് ‘കൗരവർ’. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ലോഹിതദാസാണ്. ചിത്രത്തിൽ കന്നഡ പ്രശസ്ത നടൻ വിഷ്ണുവർധൻ ഹരിദാസ് എന്ന പോ,ലീ,സ് ഓഫിസറുടെ വേഷത്തിൽ അഭിനയിച്ചു. നായകനായ മമ്മൂട്ടിയെ കൂടാതെ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ശാന്തി കൃഷ്ണ, കുതിരവട്ടം പപ്പു, ഭീമൻ രഘു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇതേ ചിത്രം അന്ന് കന്നഡ ഭാഷയിൽ കൗരവർ ‘ദേവാസുര’ എന്ന പേരിൽ പുനർനിർമ്മിക്കുകയും ചെയ്തിരുന്നു.
വളരെ വലിയ വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നാണ് കൗരവർ. ഇന്നും മിനിസ്ക്രീനിലും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്, കൗരവറിൽ അതി മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഗാന രചന കൈതപ്രം ചെയ്തപ്പോൾ അതിൽ സംഗീതം കൊണ്ടുവന്നത് എസ് പി വെങ്കിടേഷ് ആയിരുന്നു. ചിത്രത്തിന്റെ നിർമാണം ശശിധരൻ പിള്ള . ആൻ്റണി എന്ന മാമ്മൂട്ടി കഥാപാത്രവും, അലിയാരും ഹംസയും രാമയ്യനും ചേരുന്ന ആ ഗ്യാങ്ങും ഇന്നത്തെ യുവ തലമുറയുടെ പോലും ആവേശമാണ്. തീവ്രവുമായ കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ ചിത്രത്തിൽ നായികയായി എത്തിയത് മമ്മൂട്ടിയുടെ മകളായി വരെ അഭിനയിച്ചിരുന്ന അഞ്ചു ആയിരുന്നു. കനക നിലാവേ…, മുത്തുമണി തൂവാൻ താരം, തുടങ്ങുന്ന ഗാനങ്ങൾ ഇന്നും ഏവരെയുടെയും നാവിൻ തുമ്പിൽ ഉണ്ട്….

എന്നാൽ ഈ ചിത്രത്തിൽ വളരെ വലിയൊരു സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ജോഷി ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്. ആ ആകാംഷ ഇപ്പോഴും ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു. ചിത്രത്തിലെ മൂന്ന് പെൺകുട്ടിക്കളയിൽ ആരാണ് ചിത്രത്തിലെ കഥാപാത്രമായ മമ്മൂട്ടിയുടെ മകൾ. എന്നാൽ പല അഭിമുഖങ്ങളിലും സംവിധായകനോടും അഭിനേതക്കളോടുമെല്ലാം ഈ ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായൊരു ഉത്തരം കിട്ടിയിട്ടിയിരുന്നില്ല. അതാണ് ആ സിനിമയുടെ ഹൈലറ്റ് എന്നൊക്കെ അവർ പറയുന്നുണ്ട് എങ്കിലും നമുക്ക് ആ ചിത്രം കാണുമ്പോൾ എല്ലാം ഈ ചോദ്യം മനസ്സിൽ വരും… എന്നാൽ ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിൽ സിനിമയിലെ സൂചനകൾ വച്ച് മമ്മൂട്ടിയുടെ മകൾ ആരെണെന്ന് അവർ കണ്ടുപികുന്നുണ്ട്.
ശ്രീക്കുട്ടി, പാറുക്കുട്ടി, നന്ദിനിക്കുട്ടി എന്നിങ്ങനെ മൂന്ന് പെണ്മക്കളാണ് ഹരിദാസിന് ഉള്ളത്, ഇതിൽ ഇവർ ,മൂന്നുപേരെടെയും ചിത്രത്തിലെ സീനുകൾ വെച്ചുതന്നെ വിലയിരുത്തി ഒടുവിൽ അവർ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ശേഷം ചിത്രത്തിൽ രുദ്ര എന്ന നടി അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രമാണ് ആന്റണിയുടെ മകൾ എന്ന കണ്ടെത്തലോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. വീഡിയോ കണ്ട കൂടുതൽ പേരും ഇവരുടെ കണ്ടെത്തലിനെ അംഗീകരിക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്…
Leave a Reply