
പണം ഉള്ളവർക്ക് ഓട്ടോമാറ്റിക് ആയി സൗന്ദര്യവും ഉണ്ടാകും ! പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടില്ലല്ലോ അതുകൊണ്ടുകൂടിയാണ് ആ സൗന്ദര്യം അങ്ങനെ തന്നെ നിൽക്കുന്നത് ! സീമ പറയുന്നു !
മലയാളികളുടെ ഇഷ്ട നടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ സൗന്ദര്യം എങ്ങും എപ്പോഴും ഒരു സംസാര വിഷയമാണ്. അതുപോലെ മലയാളികളുടെ ഇഷ്ട നായികയാണ് നടി സീമ. ഒരു സമയത്ത് മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രി ആയിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചിത്രം അവളുടെ രാവുകൾ ആയിരുന്നു. സംവിധായകനായ ഐ.വി. ശശിയാണ് സീമയുടെ ഭർത്താവ്. മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള ആളാണ് സീമ. 202 ഓളം ,മലയാള സിനിമയിൽ അഭിനയിച്ച സീമ തമിഴിലും സജീവമായിരുന്നു.
അതുപോലെ മമ്മൂട്ടിയുടെ കൂടെ ഒരുപാട് സിനിമകളിൽ നായികയായി തിളങ്ങിയിട്ടുള്ള ആളാണ് സീമ. ഒരു സമയത്തെ മികച്ച താര ജോഡികൾ ആയിരുന്നു. ഇപ്പോഴിതാ സീമ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്, റിമി ടോമി അവതാരകയായി എത്തിയ പരിപാടിയിൽ മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ സീമ പ്രതികരിച്ചത് ഏറെ വിവാദമായിരുന്നു. സീമയുടെ വാക്കുകൾ ഇങ്ങനെ, പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യം ഓട്ടോമാറ്റിക് ആയി ഉണ്ടാകുമെന്ന് സീമ പറഞ്ഞു.കൂടാതെ, മമ്മൂട്ടി പ്രവസിച്ചിട്ടുമില്ല, നായികാമ്ര് പെട്ടെന്ന് പ്രായം ആവുന്നത് അവർ ഒരു കുടുമ്പത്തെ പരിപ്ലുക്കുന്നത്കൊണ്ടും പ്രസവിക്കുന്നത് കൊണ്ടുമാണ് ശരീര സൗന്ദര്യം നഷ്ടമാകുന്നത്.

മമ്മൂട്ടിക്ക് പണവും പിന്നെ പ്രസവവും ഇല്ലാത്ത കൊണ്ട് അങ്ങനെ തന്നെ നിലനിൽക്കുന്നു എന്നാണ് സീമ പ്രതികരിച്ചത്. സീമയും ജയനും അവിസ്മരണീയമാക്കിയ കണ്ണും കണ്ണും എന്ന ഗാനം പരിപാടിക്കിടെ കേൾപ്പിച്ചു. ഈ ഗാനം മമ്മൂട്ടിയും പാടി അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് അവതാരിക വീണ്ടും സീമയോട് ചോദിച്ചപ്പോൾ അതേ മമ്മൂട്ടി അത് അഭിനയിച്ചു കുളമാക്കിയെന്ന് സീമ തിരിച്ചടിച്ചു. തന്റെ അഭിപ്രായം മമ്മൂട്ടി കേൾക്കുന്നതിൽ പ്രശ്നമില്ലെന്നും സീമ എടുത്ത് പറയുകയുണ്ടായി.
കൂടാതെ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളിലായിരുന്നു.. ജയനും മമ്മൂട്ടിയും ആണ് എൻറെ നായകന്മാരായി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. സത്യത്തിൽ ഈ അടുത്ത കാലത്താണ് ഞാനറിയുന്നത് മമ്മൂട്ടിക്കൊപ്പം 38 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്ന്. റൊമാൻറിക് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്കു എന്നെ കെട്ടിപ്പിടിക്കാൻ ഭയങ്കര മടി ആയിരുന്നു. പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിൻറെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടായിരിക്കും ആ ഒരു പേടി.. പക്ഷെ ജയേട്ടൻ വിവാഹിതൻ അല്ലല്ലോ, അതുകൊണ്ട് ആരെയും പേടിക്കണ്ടല്ലോ എന്നും സീമ പറയുന്നു.
Leave a Reply