
കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട് ! അതിനുള്ള അടയാളങ്ങളാണ് ഇതെല്ലം ! കാരണങ്ങൾ നിരത്തി കൃഷ്ണകുമാർ ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഇന്ന് മലയാളികൾക്ക് ഇടയിൽ വളരെ പ്രശസ്തമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അദ്ദേഹവും നാല് പെണ്മക്കൾ അടങ്ങുന്ന നടന്റെ കടുംബവും ഇന്ന് ഒരുപാട് ആരാധകർ ഉള്ള താരങ്ങളാണ്, പക്ഷെ അദ്ദേഹത്തിന്റെ രാഷ്ടീയ പരമായി പലർക്കും അദ്ദേഹത്തോട് എതിർപ്പുണ്ട്, എങ്കിലും ഏത് കാര്യങ്ങൾക്കും അദ്ദേഹം തനറെ നിലപാടിൽ ഉറച്ച് നിൽക്കാറുണ്ട്, ശക്തമായ രീതിയിൽ പല തുറന്ന് പറച്ചിലുകളും നടത്താറുമുണ്ട്, അത്തരത്തിൽ പല തുറന്ന് പറച്ചിലുകളും ഏറെ ശ്രദ്ധ നേടാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് കൃഷ്ണകുമാർ, തന്റെ എല്ലാ വിശേഷങ്ങളും അദ്ദേഹം ആരാധകർക്കായി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനു ഒരാള്‍ നല്കിയ കമന്റും അതിന് കൃഷ്ണ്കുമാര് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എനിക്ക് മനസിലാവുന്നതേ ഇല്ല താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നതന്ന് എന്നായിരുന്നു യദു കൃഷ്ണ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്നും എത്തിയ കമന്റ്. ഇതിന് കൃഷ്ണകുമാര്‍ നല്കിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. . 1, ലാഭേച്ഛയില്ലാതെ കര്‍മം ചെയ്യുക. 2. 80 തുകളില്‍ പാര്‍ലമെന്റില്‍ 2 സീറ്റുണ്ടായിരുന്ന ബിജെപി ഇന്ന് 300 റിലധികം സീറ്റോടെ രണ്ടാം തവണയും ഭരിക്കുന്നു.. 30 തും 40 തും വര്‍ഷങ്ങള്‍ക്കു മുന്‍പ് അനിയന് പറഞ്ഞ പോലത്തെ അഭിപ്രായങ്ങള്‍ കേട്ടിട്ടും ചങ്കുറപ്പോടെ എല്ലാം നഷ്ടപ്പെടുത്തി പ്രവര്‍ത്തിച്ച നമ്മുടെ സംഘ സഹോദരങ്ങളുടെ ചിട്ടയായ പ്രവര്‍ത്തന ഫലമാണിന്നു കാണുന്ന സൗഭാഗ്യങ്ങള്‍. 3. ത്രിപുര.. 4. സ്മൃതി ഇറാനി.. നീട്ടി എഴുതി ബോറടിപ്പിക്കുന്നില്ല.. കേരളവും കാവി പുതപ്പിക്കുന്ന കാലം അടുത്തുതന്നെയുണ്ട്.’- എന്നായിരുന്നു താരത്തിന്റെ മറുപടി. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇപ്പോൾ വലിയ ചർച്ചൾക്ക് കാരണമായിരിക്കുകയാണ്, നടനെ വിമർശിച്ചും മറ്റു ചിലർ അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്.

അതുപോലെ തന്റെ മക്കളുടെ കാര്യത്തിലും അദ്ദേഹം എടുത്ത ചില നിലപാടുകളും തീരുമാനങ്ങളും തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പെണ്മക്കള് മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നാണ് എന്റെ അഭിപ്രായം, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറയുന്നു, കലാകാരിയായി മുന്നോട്ട് പോകാനാണ് അവരുടെ താല്പര്യമെങ്കിൽ ആദ്യം അത് പൊസിഷനിലെത്തിക്കട്ടെ അതിനു ശേഷംമതി വിവാഹം.
ഇനി ഇപ്പോൾ അവർ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. പെൺകുട്ടികൾക്ക് വിവാഹമല്ല ആത്യാവിശ്യം, വിദ്യാഭ്യാസവും അതിലും ഉപരി അവർ സ്വന്തം കാലിൽ നിൽക്കാനുള്ള ആർജവവും ആണ്. പ്രത്യേകിച്ചും സിനിമയാണ് അവരുടെ പ്രൊഫെഷൻ എങ്കിൽ ആദ്യം അതിൽ വിജയം കൈവരിക്കട്ടെ, എന്നിട്ടാവാം വിവാഹം അല്ലെങ്കിൽ കരിയറും, വ്യക്തി ജീവിതവും താറുമാറാകും എന്നും അദ്ദേഹം പറയുന്നു.
Leave a Reply