
അത് മറ്റേട്ത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു ! പക്ഷെ അത് ചെയ്യാൻ പറ്റില്ലെന്ന് ലാലു അലക്സും ഉറപ്പിച്ചു പറഞ്ഞു ! ആ വ,ഴ,ക്കിന് പിന്നിലെ കാരണം ! ഇന്നസെന്റ് പറയുന്നു !
മലയാള സിനിമ രംഗത്ത് അന്നും ഇന്നും എന്നും തിളങ്ങി നിൽക്കുന്ന നടനാണ് നമ്മുടെ സ്വന്തം മമ്മൂക്ക. അദ്ദേഹത്തിന് സിനിമ രംഗത്ത് അങ്ങനെ ഒരുപാട് സുഹൃത്തുക്കളൊന്നും ഇല്ല, പക്ഷെ ലാലു അലക്സും മമ്മൂട്ടിയും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉള്ളത്. ഇവരുടെ ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതുപോലെ പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ഇന്നസെന്റ്. എന്നാൽ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിയും ലാലു അലക്സും തമ്മിൽ വലിയ രീതിയിൽ വഴക്ക് ഉണ്ടായതിനെ കുറിച്ചു തുറന്ന് പറയുകയാണ് ഇന്നസെന്റ്.
അദ്ദേഹത്തിന്റെ വാക്കുകൾ, വിജയ മൂവിസിന് വേണ്ടി ഒരു കഥ എഴുതാൻ ശ്രീനിവാസനെ ഏല്പിച്ചിരിക്കുകയാണ്, ഞാനും ഒപ്പം വേണമെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ എറണാകുളത്ത് വന്ന് ഒരു മുറിയെടുത്ത് താമസിക്കുകയാണ്, അതിന്റെ പണമൊക്കെ വിജയ മൂവീസ് ആണ് കൊടുക്കുന്നത്. അങ്ങനെ ശ്രീനി കഥയെഴുതാൻ ഇരുന്നു, ഞാനും എന്തെങ്കിലും ഒരു കഥ പറയും, ശ്രീനിവാസനും പറയും, പക്ഷേ ഒന്നും അങ്ങോട്ട് ശരിയായില്ല. ചക്കരയുമ്മ എന്ന സിനിമ എടുത്ത സാജന് എന്ന് പറയുന്ന സംവിധായകന് വേണ്ടിയായിരുന്നു. ഇല്ലാത്ത കഥയാണ് കഥ. സത്യത്തിൽ ഞങ്ങളുടെ കൈയ്യില്‍ ഒരു കഥയുമില്ല.
ദിവസങ്ങൾ ഇങ്ങനെ പോയി, ഞങ്ങൾ ഇങ്ങനെ അവരുടെ ചിലവിൽ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് പോയി, ഒരു ദിവസം അവർ വിളിച്ചു അവർക്ക് കഥ കേൾക്കണം എന്‍ പറഞ്ഞു, സാജനും വരാമെന്ന് പറഞ്ഞു, ഇത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി, അവരോട് എന്ത് കഥ പറയുമെന്ന ആശങ്കയിലായി. ഒത്തിരി ആലോചിച്ചാണ് എന്തൊക്കെയോ പറഞ്ഞ് പിടിച്ച് ഒരു കഥയിലെത്തി. ഒരു മാനസികാശുപത്രിയാണ് കഥാപശ്ചാതലം. ഞാനല്ല, ശ്രീനിവാസനാണ് കഥ ഉണ്ടാക്കിയത്. നടമാരായ മമ്മൂട്ടിയുടേയും ലാലു അലക്സിന്റെയും ഡേറ്റ് ഇവർക്ക് നേരത്തെ കിട്ടിയിരുന്നു.

അങ്ങനെ ഞങ്ങൾ പെട്ടെന്ന് ഒരു കഥ തട്ടിക്കൂട്ടി, ഇവർ രണ്ടുപേരും മെന്റൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ്. ലാലു അലക്സിന്റെ കഥാപാത്രം ആശുപത്രിയിലെ ഒരു പെണ്‍കുട്ടിയെ വ്യ,ഭി,ച,രിക്കുകയും ആ പെണ്‍കുട്ടി ആ,ത്മ,ഹ,ത്യ ചെയ്യുകയുമാണ്. അതിന്റെ പശ്ചാതലത്തിലാണ് കഥയുടെ തുടക്കം. അവസാനം ലാലു അലക്സിന്റെ ഡോക്ടര്‍ കഥാപാത്രം ജയിലില്‍ പോവുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം ആ കുറ്റം എടുക്കുകയാണ്. കാരണം മറ്റേയാള്‍ക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ട്. മമ്മൂട്ടി ചിത്രത്തില്‍ നല്ലൊരു ഡോക്ടറാണ്.
എന്നാൽ ഇത് കഥ പറഞ്ഞപ്പോൾ ആദ്യം മോശം ഡോക്ടർ ആയി മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു, അത് അങ്ങ് മറ്റേട്ത്ത് പോയി പറഞ്ഞാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പക്ഷേ ലാലു അലക്സിന് അത്രയും ദുഷ്ടനായിട്ടുള്ള കഥാപാത്രം ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആണെങ്കില്‍ അയാള്‍ ഈ സിനിമ വേണ്ടെന്ന് വെക്കണം എന്നായി മമ്മൂട്ടി. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കായി.
ഈ സിനിമ അവിടെ വെച്ച് തന്നെ നിന്നുപോകുമെന്ന് ഞാൻ കരുതി. ലാലു അലക്സിന് ആ വേഷം ചെയ്താല്‍ എന്തായി എന്നൊക്കെ മമ്മൂട്ടി ചോദിച്ചിരുന്നു. എങ്കില്‍ പിന്നെ അയാള്‍ തന്നെ ചെയ്യട്ടേ എന്ന് ലാലു അല്കസും പറഞ്ഞു. ഒരു കാര്യമില്ലാത്ത കാര്യത്തിന് അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. എന്തായാലും ആ സംഭവം ഒക്കെ അതിലൂടെ കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു
Leave a Reply