
ആരാധകരിൽ ആവേശം നിറച്ച് അയ്യരുടെ അഞ്ചാം വരവ് ! ചിത്രത്തിന്റെ പേര് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ! വീഡിയോ വൈറലാകുന്നു !!
മലയാളികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ സിബിഐയുടെ അഞ്ചാമത്തെ വരവ്, ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്ത് വിട്ടിരുന്നില്ല, അതുപോലെ മമ്മൂട്ടിയുടെ ലുക്കും പുറത്ത് വിട്ടിരുന്നില്ല, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ, “സിബിഐ 5 ദി ബ്രെയിൻ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സൈന മൂവീസിന്റെ ഔദ്യോഗിക യൂടൂബ് ചാനൽ വഴിയാണ് ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്. പുതിയ ബിജിഎം ഉൾപ്പെടുത്തിയാണ് ടൈറ്റിൽ.

വീഡിയോ ഇതിനോടാകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, മമ്മൂട്ടിയുടെ ലുക്കും ഏറെ ആവേശം നിറച്ചിരിക്കുകയാണ്. തുടർച്ചയായ വിജയ ചരിത്രം ആവർത്തിക്കാൻ അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്, മമ്മൂട്ടിയെ കൂടാതെ മുകേഷ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ,ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നിരവധി താരങ്ങളാണ് അഞ്ചാം ഭാഗത്തിൽ അണിനിരക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഐക്കോണിക് തീം മ്യൂസിക് ഇത്തവണ ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എന്നാൽ ‘സിബിഐ’ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇതാദ്യമാണ്, എസ് എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു ‘സിബിഐ അഞ്ചാം ഭാഗം’ സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ 1988ലാണ് ഒരു സിബിഐ ഡയറികുറിപ്പ് എന്ന പേരിൽ മമ്മൂട്ടിയെ നായക്കാനാക്കി കെ മധു ആദ്യഭാഗം ഇറക്കുന്നത്. ശേഷം 1989ൽ ജാഗ്രത എന്ന പേരിൽ രണ്ടാം ഭാഗം പുറത്തിറങ്ങി. ശേഷം 2004ൽ സേതുരാമയ്യർ സിബിഐ എന്ന പേരിലായിരുന്നു മൂന്നാം ഭാഗം പുറത്ത് ഇറങ്ങിയത്.
തൊട്ടടുത്ത വർഷം തന്നെ നാലാം ഭാഗമായ നേരറിയാൻ സിബിഐയും റിലീസ് ചെയ്തു. ഇനി അയ്യരുടെ അഞ്ചാം വരവായ “സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നു.
Leave a Reply