
ആ ഹിറ്റ് ചിത്രത്തിൽ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ ! ശേഷം നായകനായി വന്നത് മോഹൻലാൽ ! ചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത് ! സംവിധായകൻ പറയുന്നു !
മലയാള സിനിമയിൽ ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സംഗീത് ശിവൻ, മോഹൻലാലിൻറെ കരിയറിൽ ഒരുപാട് ഹിറ്റുകൾ നൽകിയ ആളാണ്, യോദ്ധ, നിർണയം അങ്ങനെ നീളുന്നു.. എന്നാൽ ഇപ്പോൾ അതിൽ സൂപ്പർ ഹിറ്റായ നിർണയം എന്ന ചിത്രം ആദ്യം ഒരുക്കിയത് ലാലിന് വേണ്ടിയായിരുന്നില്ല എന്നതാണ് അദ്ദേഹം പറയുന്നത്. ആ സൂപ്പർ ഹിറ്റ് ചിത്രം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി തയ്യാറാക്കിയതായിരുന്നു എന്നാണ് സംഗീത് ശിവൻ പറയുന്നത്.
പക്ഷെ ആ സമയത്ത് അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്നം വരികയും അങ്ങനെ അത് നീണ്ടു പോകുകയുമായിരുന്നു. ചിത്രത്തിനെ നായക കഥാപാത്രം വളരെ സീരിയസ് ആയ ഒരു ഡോക്ടർ ആണ്. നായകനായ ഡോക്ടർ റോയിയെ ആദ്യമൊരുക്കിയത് മമ്മൂട്ടിയെ മനസ്സിൽ കണ്ടു തന്നെയാണ്, പക്ഷേ പിന്നീട് മോഹൻലാലിന് വേണ്ടി തിരക്കഥയിൽ അടിമുടി മാറ്റം വരുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.
നിർണായകം എന്ന ചിത്രം മോഹൻലാൽ എന്ന നടന്റെ കരിയറിൽ ഒരു പൊൻ തൂവൽ ആയിരുന്നു, ഗംഭീര പ്രകടമാണ് ചിത്രത്തിൽ ലാൽ കാഴ്ചവെച്ചിരിക്കുന്നത്, മമ്മൂട്ടി അന്ന് വളരെ തിരക്കുള്ള ഒരു താരമായിരുന്നു, കഥയുമായി ഒരുപാട് കാത്തിരുന്നിട്ടും ഇനി ഇത് നടക്കില്ല എന്ന ഘട്ടത്തിലാണ് മോഹൻലാലിനെ തേടി പോയത്. ഒരുപക്ഷെ മമ്മൂട്ടി ആയിരുന്നു റോയ് ആയി എത്തിയിരുന്നത് എങ്കിൽ ആ കഥാപാത്രം വളരെ സീരിയസായ ഒരാളായിരുന്നു. അദ്ദേഹത്തിന് ആ കഥാപാത്രം നല്ലതുപോലെ ചേരുമായിരുന്നു മമ്മൂട്ടിക്കായി ഞാനും ചെറിയാൻ കല്പകവാടിയും ചേർന്നെഴുതിയ കഥാപാത്രമായിരുന്നു അത്.

എന്നാൽ പിന്നീട് നായകനായി മോഹൻലാൽ എത്തിയപ്പോൾ തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു, ഹ്യൂമറും അതുപോലെ കൂടുതൽ റൊമാന്സും ഉൾപ്പെടുത്തി, ഗാനരംഗത്തിലെ റൊമാൻസ് പിന്നീട് ഞങ്ങൾ ആട് ചെയ്തതാണ്. മോഹൻലാൽ അത് വളരെ മനോഹരമായി കൈകാര്യം ചെയ്തു, ഡോക്ടർ റോയ് ആയി അദ്ദേഹം ജീവിച്ചു കാണിച്ചു തരികയായിരുന്നു. അങ്ങനെ ചിത്രം പൂർത്തിയായി റിലീസിനെത്തി, ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ചിത്രം കണ്ട ശേഷം ആദ്യം വിളിച്ചത് നടൻ മമ്മൂട്ടി തന്നെയാണ്.
അദ്ദേഹം പറഞ്ഞു ‘വളരെ നല്ല സിനിമയാണ് ഇതിൽ അവൻ തന്നെയാണ് നല്ലതു’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ സത്യത്തിൽ ലാലിനായി ഞങ്ങൾ തിരക്കഥ മാറ്റിയെഴുതിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്തായാലും ആ അഭിനന്ദനം ഞങ്ങൾക്ക് വലിയ സന്തോഷമായി ഒരു വലിയ ടെൻഷൻ ഒഴിഞ്ഞല്ലോ എന്ന നിർവൃതിയും ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply