
‘നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്’ ഞാൻ അവൾക്കൊപ്പമാണ്, അതെന്നെ ഞെട്ടിച്ചു, സൂര്യ പ്രതികരിക്കുന്നു !
സൂര്യ തമിഴ് നടൻ ആണെങ്കിൽ പോലും മലയാളികളുടെ ഹരമാണ്, അദ്ദേഹത്തെ നമ്മൾ സ്നേഹത്തോടെ സൂര്യ അണ്ണാ എന്നാണ് വിളിക്കാറുള്ളത്, ഒരു നടൻ എന്നതിലുപരി അദ്ദേഹം തികഞ്ഞ ഒരു മനുഷ്യ സ്നേഹികൂടിയാണ്, അദ്ദേഹവും ഭാര്യ ജ്യോതികയും ചേർന്ന് ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യാറുണ്ട്, ആരുടെയെങ്കിലും സങ്കടം കേട്ടാൽ കണ്ണ് നിറയുന്ന സുര്യയെയും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ’ പ്രമോഷന് പരിപാടികള്‍ക്ക് വേണ്ടി കൊച്ചിയിലെത്തിയിരുന്നു.
സൂര്യയുടെ ചിത്രങ്ങൾക് കേരളത്തിൽ വലിയ സ്വീകാര്യതാണ് ലഭിക്കുന്നത്. നാളെ റിലീസാണ് സൂര്യയുടെ ചിത്രം, കൊച്ചിയിൽ എത്തിയ അദ്ദേഹം എന്നത്തേയും പോലെ നിറഞ്ഞമനസോടെ ആരധകരെ സംബോധന ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്, ഒപ്പം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളും അതിടൊപ്പം ശാരദ നേടുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച സൂര്യ തന്റെ നിലപാട് സ്വന്തമാക്കുകയും ചെയ്തു.

ഭാവനക്ക് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സൂര്യ പറഞ്ഞത്. എനിക്ക് ഈ സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നു എന്നത് എന്നെ സത്യത്തിൽ ഞെട്ടിക്കുന്നു. ഒരു സംശയവും വേണ്ട നൂറു ശതമാനം ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രണ്ടു സൂര്യ ചിത്രങ്ങളും വൻ വിജയം നേടിയിരുന്നു. പുതിയ ചിത്രം എതര്‍ക്കും തുനിന്തവൻ എന്ന ചിത്രവും വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്കിരണ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്, ദേവദര്‍ശിനി, എം എസ് ഭാസ്കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര് രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍.
Leave a Reply