
മമ്മൂട്ടിയുടെ ഭീഷ്മപർവം ക്രൈ,സ്ത,വവി,രുദ്ധം ! ഇത്തരം ഗൂ,ഢ ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും നമ്മൾ മുന്നോട്ട് വരണം! വിമർശനവുമായി കെസിബിസി മാസിക !
മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് നേടിക്കൊണ്ട് കൊണ്ടിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മപർവം. എന്നാൽ ഇപ്പോൾ ചിത്രത്തിന് നേരെ ഉയർന്നു കൊണ്ടിരിക്കുന്ന ഒരു വിമർശനമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസ്. ക്രൈ,സ്ത,വ,വി,രു,ദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത അവരുടെ പുതിയ ലേഖനത്തിൽ എടുത്തു പറയുന്നു.
ആ കുറിപ്പിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ, സ,ന്യാസിനിമാരെയും, വൈ,ദി,കരെയും, കൂ,ദാശകളെയും അ,വ,ഹേളനപരമായി ചിത്രീകരിച്ച ഒട്ടേറെ സിനിമകൾ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം അവയുടെ സൃഷ്ടാക്കൾക്ക് ഉണ്ടെന്ന് പലരും വിശ്വസിക്കാൻ പ്രധാന കാരണം ഇത്തരം സിനിമകൾ ഒറ്റപ്പെട്ടവയല്ല എന്നുളളതാണ്. ഒരേ തരത്തിൽപ്പെട്ടതും വികലവുമായ വ്യത്യസ്ത ആശയങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്നതിലൂടെ വികൃതമായ ഒരു പ്രതിച്ഛായ ക്രൈസ്തവ സമൂഹത്തിൽ അടിച്ചേൽപ്പിക്കാനുള്ള നിരന്തര ശ്രമം തന്നെയാണ് ഇവിടെ നടക്കുന്നത് എന്ന് കരുതുന്നതിൽ സംശയമില്ല.

ക്രൈ,സ്ത,വ ബിംബങ്ങളെ അ,വ,ഹേ,ളിക്കുന്ന ശൈലിയും അതുകൂടാതെ ക്രൈ,സ്ത,വ സമൂഹത്തിന്റെ അഭിമാനത്തിനും വലിയ ക്ഷതം വരുത്തുകയും ചെയ്യുന്ന ചലച്ചിത്രങ്ങളും അപൂർവമല്ല. അത്തരം അവതരണങ്ങൾക്ക് ഇപ്പോഴുള്ള മികച്ചൊരു ഉദാഹരണമാണ് സമീപകാലത്ത് റിലീസ് ചെയ്ത ചിത്രം ഭീഷ്മപർവ്വം. റഈ ചിത്രത്തിൽ ഉള്ളത് കേവലം, ചില കഥാപാത്രങ്ങൾ മാത്രമല്ല, കഥയുടെ സന്ദർഭങ്ങളും ആശയങ്ങളും എല്ലാം വിരൽചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. ഈ ചിത്രത്തിൽ ലത്തീൻ കത്തോലിക്കാ പശ്ചാത്തലമുള്ള അഞ്ഞൂറ്റി കുടുംബത്തിലെ കാരണവർ സ്ഥാനത്തുള്ള മൈക്കിൾ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.
മ,യ,ക്കു,മ,രു,ന്നിന്റെ ഉപയോഗം, അതിരുവിട്ട മ,ദ്യ,പാ,ന,വും, പു,ക,വ,ലി,യും, സ്വ,വ,ർഗ്ഗ പ്രണയം, പ,ര,സ്ത്രീ,ബ,ന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പ,ക,യും മറ്റ് കുടുംബപ്രശ്നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളാണെങ്കിൽ, ദൈവവിശ്വാസം മുതൽ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സത്ഗുണങ്ങളുമാണ് മുസ്ളീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
മധ്യകേരളത്തിലെ ഒരു പുരാതന ലത്തീൻ കത്തോലിക്കാ കുടുംബത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നതെന്നുള്ളതിന് ഉറപ്പായ കാര്യമാണ്. അതിനു ഉദാഹരണമാണ് എഴുനൂറ്റിക്കാർ, അഞ്ഞൂറ്റിക്കാർ എന്നുള്ള കുടുംബ പേരുകൾ. കഥാപാത്രങ്ങൾക്കും കഥാ സന്ദർഭങ്ങൾക്കും പുറമെ, ക്രൈസ്തവ കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാൽ ക്രൈസ്തവ വിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് മനസിലാവുന്നതാണ്. ഇത്തരത്തിൽ ചലച്ചിത്രമേഖലയിലെ അരാജകത്വം തുടരുന്നപക്ഷം വലിയ സാമൂഹിക പ്രശ്നങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും അത് കാരണമായേക്കാം. മതവിശ്വാസങ്ങൾ മുറുകെ പിടികേകണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്, ഇത്തരം ഗൂഢ ശ്രമങ്ങളെയും മാറ്റങ്ങളെയും തിരിച്ചറിഞ്ഞ് ഇടപെടലുകൾ നടത്താൻ സർക്കാരുകളും, നിയമ നീതിന്യായ വ്യവസ്ഥിതികളും തയ്യാറാകണം
Leave a Reply