
ആദിവാസികൾക്ക് സഹായവുമായി കൃഷ്ണ കുമാറും കുടുംബവും, 9 ടോയ്‌ലറ്റുകൾ പണിതു നൽകി ! കയ്യടിച്ച് ആരാധകർ !
നമുക്ക് ഏവർക്കും വളരെ പരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്, നാല് മക്കളും ഇന്ന് വളരെ പ്രശസ്തരാണ്, ഇവരുടെ കുടുംബത്തിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ്. കൃഷ്ണ കുമാർ ഒരു നടൻ എന്നതിലുപരി ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. തന്റെ പാർട്ടിയുടെ പേരിൽ അദ്ദേഹം ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹവും കുടുംബവും ചേർന്ന് ചെയ്ത ഒരു സൽ പ്രവർത്തിയാണ് എങ്ങും ശ്രദ്ധ നേടുന്നത്.
അദ്ദേഹവും മക്കളും ചേർന്ന് രൂപപ്പെടുത്തിയ അവരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ’ വഴിയാണ് ആ കുടുംബം ഈ സഹായം ചെയ്തിരിക്കുന്നത്. ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകികൊണ്ടാണ് അവർ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇവരോടൊപ്പം ‘അമ്മുകെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം. വിവരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണകുമാർ പങ്കുവച്ചു. ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിതുരയിലെ വലിയകാല സെറ്റിൽമെന്റിലെ 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമിച്ച് നൽകിയത്. അഹാനയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്.

അഹാന ഈ വിവരം അറിയിച്ചുകൊണ്ട് അവരുടെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ഞങ്ങളുടെ സാമൂഹിക സഹായ സംരംഭമായ അഹാദിഷിക ഫൗണ്ടേഷൻ വഴി, തിരുവനന്തപുരത്തെ വിതുര പഞ്ചായത്തിലെ വലിയകാല ട്രൈബൽ സെറ്റിൽമെന്റിലെ അംഗങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യം ഒരുക്കി നൽകുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഉദാരമായ സംഭാവനകൾ നൽകി മുന്നോട്ടുവന്ന് അതിന്റെ ഭാഗമാകാൻ തയ്യാറായ അച്ഛന്റെ നല്ല സുഹൃത്തായ മോഹൻജിയുടെ ചാരിറ്റി ഓർഗനൈസേഷനായ അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റിന് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
ആ പാവങ്ങളുടെ കാര്യം വളറെ കഷ്ടമാണ്, വലിയകാല ആദിവാസി സെറ്റിൽമെന്റിലെ 32 കുടുംബങ്ങൾ കഴിഞ്ഞ 20-ലധികം വർഷങ്ങളായി മനുഷ്യ ജീവിവത്തിലെ അത്യാവശ്യ ഘടകമായ ടോയ്‌ലറ്റ് സൗകര്യമില്ലാതെയാണ് കഴിഞ്ഞിരുന്നത്, ഇത് കാരണം പ്രാഥമിക ആവശ്യങ്ങൾക്കായി സ്ത്രീകളും കുട്ടികളും അടക്കം അവർ എല്ലാവരും കാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ്. മിക്ക പ്രഭാതങ്ങളിലും, മൂടൽമഞ്ഞും തണുപ്പും കാരണം അവരിൽ പലർക്കും വന്യമൃഗങ്ങളാൽ പരിക്കേൽക്കേണ്ടതായും വന്നിട്ടുണ്ട്. ഇന്ന്, അവരിൽ ഏറ്റവും ആവശ്യമുള്ളവർക്ക് 9 ടോയ്‌ലറ്റുകൾ നൽകിക്കൊണ്ട് അവരുടെ ഒരു പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇനിയുമേറെ പൂർത്തീകരിക്കുവാനുണ്ട്. എന്നും കൃഷ്ണകുമാർ പറയുന്നു. അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനനന്ദിച്ചു കൊണ്ട് നിരവധിപേരാണ് രംഗത്ത് വരുന്നത്.
Leave a Reply