‘പല്ലില്ലാത്ത ആ ചിരി മാഞ്ഞിട്ട് രണ്ടു വർഷങ്ങൾ’ ! പതിനെട്ടാം വയസ്സിൽ തുടങ്ങിയ അഭിനയം, ഹോളിവുഡ് സിനിമകളിൽ പോലും സാന്നിധ്യമറിയിച്ച കലിംഗ ശശിയുടെ ജീവിതം !

ചില അഭിനേതാക്കളെ നമുക്ക് അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയില്ല, നമ്മൾ കണ്ടുമടുത്ത അഭിനേതാക്കളിൽ നിന്നും വളരെ വ്യത്യസ്ത മുഖഭാവങ്ങളുമായി ,മലയി പ്രേക്ഷകർക്ക് ഇടയിലേക്ക് എത്തിയ നടൻ ശശി കലിംഗ. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം തന്റെ അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. പതിനെട്ടാം വയസ്സിൽ നാടകത്തിലൂടെയാണ് അഭിനയലോകത്തേക്കെത്തിയത്. 25 വര്‍ഷത്തോളം നീണ്ട നാടകാഭിനയം. 1998ൽ ‘തകരച്ചെണ്ട’ എന്ന സിനിമയിലൂടെ സിനിമാലോകത്തെത്തിയെങ്കിലും പി[പക്ഷെ ആ കഥാപാത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ട് അദ്ദേഹം പിന്നീട് നാടകത്തിലേക്ക് തന്നെ തിരിച്ചുപോയി. ശേഷം രണ്ടാം വരവ് നടത്തിയത് 2009ൽ പലേരി മാണിക്യത്തിലെ ഡിവൈഎസ്പി മോഹൻദാസായിട്ടായിരുന്നു. അദ്ദേഹത്തെ പിന്നീട് മലയാള സിനിമ ലോകം കണ്ടത്.

ഒരുപാട് സിനിമകൾ അദ്ദേഹം ചെയ്തിരുന്നില്ല എങ്കിൽ കൂടിയും, ചെയ്ത കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. കൂടാതെ ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും ഹിറ്റ് സിനിമകളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പ്രാഞ്ചിയേട്ടനിലെ ഈയ്യപ്പൻ, ഇന്ത്യൻ റുപ്പിയിലെ സാമുവൽ, ആദാമിന്‍റെ മകൻ അബുവിലെ കബീര്‍, പൈസ പൈസയിലെ ആലിക്ക, റബേക്ക ഉതുപ്പ് കിഴക്കേമലയിലെ രാമേട്ടൻ, ആമേനിലെ ചാച്ചപ്പൻ, ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലെ മൂര്‍ത്തി, വെള്ളിമൂങ്ങയിലെ അമ്മാവൻ, അമര്‍ അക്ബർ അന്തോണിയിലെ രമണൻ തുടങ്ങി അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. മുകൾ നിരയിലെ പല്ലില്ലാതിരുന്നതിനാൽ അദ്ദേഹം ചിരിക്കുന്നത് കാണാൻ തന്നെ ഏറെ രസകരമായിരുന്നു.

അതുമാത്രമല്ല ഒരൊറ്റ ഡ,യലോഗുകൾ പോലും ഇല്ലാതെയും  അദ്ദേഹം ചില സിനിമകളിൽ  ശ്രദ്ധ നേടിയിരുന്നു, ‘ഹണീബീയിൽ’ ഭിത്തിയിൽ തൂക്കിയ ഒരു  ചിത്രമായും, അതുപോലെ  ഇടുക്കി ഗോള്‍ഡിൽ ശ,വ,മായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിൽ ചെറുതും വലുതുമായ ഒത്തിരിവേഷങ്ങൾ അദ്ദേഹത്തിന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. ഇരുപത് വര്‍ഷമായി മുണ്ടും ഷര്‍ട്ടുമാണ് അദ്ദേഹത്തിന്‍റെ വേഷം, ഇടയ്ക്ക് ജുബ്ബയും, പാന്‍റിട്ട് തന്നെ കണ്ടാൽ നാട്ടുകാര്‍ കൂവുമെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്. കൂടാതെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു നായകനായി വരിക എന്നത്, അതും സാധിച്ചു. ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്’ എന്ന ഹ്രസ്വചിത്രത്തിൽ നായകനുമായി എത്തിയിരുന്നു.

കൂടാതെ മറ്റൊരു പ്രത്യേകത അദ്ദേഹം ഈ കലാജീവിതത്തിൽ ഹോളിവുഡിൽ ‘യൂദാസാ’യി വരെ അഭിനയിക്കാനുള്ള ഒരു ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹോളിവുഡിൽ ഹിറ്റ് സംവിധായകൻ സ്റ്റീഫൻ സ്പിൽബര്‍ഗും ടോം ക്രൂസും ചേര്‍ന്നുള്ള സിനിമയിൽ അഭിനയിച്ചെങ്കിലും അതിനെകുറിച്ച് കൂടുതൽ വിവരങ്ങൾ മരണം വരെ അദ്ദേഹം പുറത്തുവിട്ടിട്ടുമുണ്ടായിരുന്നില്ല. ആദ്യനാടകത്തിന് ഇരുപതു രൂപയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. വളരെ അപ്രതീക്ഷിതമായി 2020 ഏപ്രിൽ 7-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യ പ്രഭാവതി… ആ അനശ്വര കലാകാരന്റെ ഓർമകൾക്ക് മുന്നിൽ ഒരായിരം പ്രണാമം……

Leave a Reply

Your email address will not be published. Required fields are marked *