
ഇങ്ങനെ പറയുമ്പോള്‍ ജയറാമിന് കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ! ആദ്യമായി ആ പിണക്കത്തെ കുറിച്ച് പ്രതികരിച്ച് രാജസേനൻ !
ജയറാം എന്ന നടന്റെ കരിയറിൽ ഏറ്റവും മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് രാജസേനൻ, ഇരുവരും ഒന്നിച്ച സിനിമകൾ ഇന്നും മലയാളികൾക്ക് ഇടയിൽ സൂപ്പർ ഹിറ്റാണ്, മേലേപ്പറമ്പില്‍ ആണ്‍വീട്, കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം, സിഐഡി ഉണ്ണികൃഷ്ണന്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ തുടങ്ങിയ ജയറാമിനെ ജനപ്രീയ താരമാക്കി മാറ്റിയ പല സിനിമകളുടേയും സംവിധാനം രാജസേനന്‍ ആയിരുന്നു.
എന്നാൽ ഇരുവരും തമ്മിൽ പിന്നീട് പിണങ്ങി മാറി എന്നൊരു സംസാരം സിനിമ രംഗത്തും അല്ലാതെയും സജീവമായിരുന്നു.
എന്നാൽ ഇപ്പോൾ തങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് രാജസേനൻ, അദ്ദേഹത്തിന്റെ വാക്കുകൾ, സത്യത്തിൽ എന്തുകൊണ്ടാണ് ഞങ്ങൾ തമ്മിൽ അകന്നതെന്ന് എനിക്കും പുള്ളിക്കും അറിയില്ല. വഴക്കില്ലാതെ തനിയെ അകന്ന് പോയതാണ്. എന്നില്‍ നിന്നും നടന്ന് പോയ വ്യക്തിയാണ് ജയറാം. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ച് കൊണ്ടല്ലല്ലോ. എന്നാല്‍ ഒരു കാലം കഴിഞ്ഞ് ഞാന്‍ ജയറാമിനെ വിളിക്കുമ്പോള്‍, ഡേറ്റിന് വിളിക്കുന്നത് പോലെയാണ് അദ്ദേഹം എന്നോട് പ്രതികരിക്കുന്നത്. കൃത്യം സംസാരിച്ച് ഒരു മിനിട്ട് തികയുന്നതിന് മുമ്പെ, തിരക്കിലാണ്, ഞാന്‍ ഷോട്ടിലാണ്, തിരിച്ചു വിളിക്കാം, എന്ന് പറഞ്ഞ് എന്റെ കോള്‍ കട്ട് ചെയ്യും മനപ്പൂർവം ഒഴിവാക്കുന്നത് പോലെ.

എന്റെ ഫോൺ വിളികൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്പോലെ എനിക്ക് തന്നെ തോണി, ഒരു പക്ഷെ ഞാൻ ഡേറ്റ് ചോദിച്ച് വിളിക്കുന്നതായിരിക്കും എന്ന് കരുതിയാകും എന്റെ ഫോൺ അയാൾ ഒഴിവാക്കുന്നത്. പിന്നീട് ഇത് പല പ്രാവശ്യമായപ്പോള്‍ തോന്നലല്ല എന്ന് തനിക്ക് മനസിലായെന്നാണ് രാജസേനന്‍ പറയുന്നത്. അതേസമയം താനും ജയറാമും തമ്മില്‍ വഴക്കോ ആശയക്കുഴപ്പമോ സാമ്പത്തിക ഇടപാടുകളോ ഇല്ലെന്നും രാജസേനന്‍ വ്യക്തമാക്കുന്നുണ്ട്. 12-13 വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ കാണാതിരുന്ന മാസങ്ങളോ ദിവസങ്ങളോ ഇല്ലായിരുന്നു. ഇനി കണ്ടില്ലെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണിലെങ്കിലും ഒന്നോ രണ്ടോ മണിക്കൂര്‍ സംസാരിക്കുമായിരുന്നുവെന്നാണ് രാജസേനന്‍ പറയുന്നു. ആ ആള് പിന്നെ എവിടെ പോയെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ അതേസമയം ഞാനുമായി എന്താണ് പ്രശ്നമെന്ന് നേരിട്ട് പറയാൻ ബുദ്ധിമുട്ടാണെങ്കില്‍ അയാൾക്ക് അത് അഭിമുഖങ്ങളിൽ കൂടി എങ്കിലും പറയാമായിരുന്നു. പക്ഷെ എന്നാല്‍ അത്തരം ചർച്ചകളിൽ അയാൾ വളരെ ബോ,ധപൂര്‍വം എന്റെ പേര് ഒഴിവാക്കാന്‍ ശ്രമിക്കുുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പത്മരാജനിലൂടെയാണ് സിനിമയില്‍ വന്നതെങ്കിലും രാജസേനന്റെ സിനിമകളാണല്ലോ ജയറാമിനെ ഇത്രയും ഉയരത്തിലെത്തിച്ചത്, എന്ന ചോദ്യം ഒരുവിധം എല്ലാ അഭിമുഖങ്ങളിലും ജയറാമിനോട് ചോദിക്കുന്നതാണ്.
പക്ഷെ അവിടെ വളരെ ബുദ്ധിപൂർവം തല ഊരി വരികയാണ് ജയറാം , എന്നെ ക്കുറിച്ചുള്ള ചര്‍ച്ച അവിടെ വച്ച് അവസാനിപ്പിക്കുകയും പകരം മറ്റ് സംവിധായകരുടെ പേര് പ്രതിഷ്ഠിക്കുകയാണ്. ഇത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇങ്ങനെ പറയുമ്പോള്‍ കിട്ടുന്ന സുഖമെന്താണ് എന്നാണ് എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്” എന്നും രാജസേനന്‍ പറയുന്നു.
Leave a Reply