
ഇന്ദ്രന് മൂത്ത ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന രീതിയിലാണ് സുകുവേട്ടൻ കണ്ടിരുന്നത് ! അഭിനയം അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയിൽ ആയിരുന്നു ! സായികുമാർ പറയുന്നു !
നമ്മൾ വളരെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ സിബിഐയുടെ അഞ്ചാമത്തെ വരവ്, ചിത്രത്തിന്റെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ വേഗമാണ് ശ്രദ്ധ നേടുന്നത്. സീരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യരുടെ കഥാപാത്രത്തോളം തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു നടന്‍ സുകുമാരന്‍ അവതരിപ്പിച്ച ഡി.വൈ.എസ്.പി ദേവദാസ്.
എന്നാൽ അതിനു ശേഷം പിന്നീട് സേതുരാമയ്യര്‍ സി.ബി.ഐയില്‍ ഡി.വൈ.എസ്.പി ദേവദാസിന്റെ മകനായി ഡി.വൈ.എസ്.പി സത്യദാസിന്റെ വേഷത്തില്‍ എത്തിയത് നടന്‍ സായ്കുമാറായിരുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിലും ഇതേ കഥാപാത്രത്തെ സായ്കുമാര്‍ അവതരിപ്പിക്കുന്നുണ്ട് എന്നതും ഏറെ ശ്രദ്ധ നേടുന്നത്. സേതുരാമയ്യര്‍ സി.ബി.ഐയില്‍ നേരത്തെ സുകുമാരന്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താന്‍ ആദ്യം എത്തിയിരുന്നതെന്നാണ് സായ്കുമാര്‍ പറയുന്നത്. പിന്നീട് സത്യദാസ് എന്ന മകന്‍ കഥാപാത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചും സുകുമാരന്റെ അഭിനയത്തെക്കുറിച്ച് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറഞ്ഞിനെക്കുറിച്ചും ഇപ്പോൾ അദ്ദേഹം പറയുന്നത്.

സത്യത്തിൽ ഞാൻ ഞാന്‍ ലൊക്കേഷനില്‍ ചെന്നപ്പോഴാണ് അത് സുകുവേട്ടന്‍ ചെയ്ത വേഷമാണ് എന്ന് അറിയുന്നത്. ആണെങ്കില്‍ ഞാന്‍ ആ ഏരിയയിലേക്കേ പോകില്ലായിരുന്നു. കാരണം അങ്ങേര് അടിച്ച് പൊക്കി വെച്ചിരിക്കുന്ന സാധനമാണ് അത്. പിന്നെ, സുകുവേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്ദ്രന്റെ മൂത്ത ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന രീതിയിലായിരിക്കും സുകുവേട്ടന്‍ എന്നെ കണ്ടതും, എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ഒരു അനിയനെ പോലെ ആയിരിക്കും എന്നെ കണ്ടിട്ടുണ്ടാവുക. കാരണം, മല്ലിക ചേച്ചിയും സുകുവേട്ടനും ഉള്ള മുറിയില്‍ ഏത് സമയത്തും കയറിച്ചെല്ലാനും തിരുവനന്തപുരത്തെ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നു.
എനിക്ക് ഒരുപാട് സ്നേഹം തന്ന ഒരാളാണ് സുകുവേട്ടൻ, അങ്ങനെ ഞാൻ ലൊക്കേഷനില്‍ ചെന്നപ്പോള്‍ സുകുമാരന്‍ ചെയ്ത വേഷത്തിന്റെ സാധനമാണ്, എന്ന് മധുചേട്ടന്‍ എന്നോട് പറഞ്ഞു. ചുമ്മാ നമ്മളെ ആക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അത് സത്യമായിരുന്നു, സ്വാമീ, സുകുവേട്ടന് വേണ്ടി, അദ്ദേഹം പറയുന്ന പോലെ സ്വാമി ഡയലോഗ് എഴുതുമായിരുന്നോ, എന്ന് ഞാന്‍ ചോദിച്ചു. ‘എവിടന്ന്, ഞാന്‍ എഴുതി വെക്കും. അവന്‍ അവന്റെ ഇഷ്ടം പോലെ അങ്ങ് കേറി പറയും, അത്രേയുള്ളൂ,’ എന്ന് സ്വാമി പറഞ്ഞു. സുകുവേട്ടന്റെ പ്രസന്റേഷനും നടത്തവും നോട്ടവുമൊക്കെ വല്ലാത്ത ഒരു മീറ്ററാണ്. പേടിയായിരുന്നു അത് ചെയ്യാന്‍ എന്നും സായികുമാർ പറയുന്നു.
Leave a Reply