
ആ ഉമ്മയുടെ കണ്ണീരിനുമുന്നിൽ കേരളം ഒന്നാകെ കൈകോർത്തു ! ഈ ദൗത്യം ഏറ്റെടുത്ത് മുന്നിൽ നടന്ന ബോബി ചെമ്മണ്ണൂരിനാണ് ഇപ്പോൾ കേരളം ഒന്നാകെ കൈയ്യടിക്കുന്നത് !
മനസിന് ഒരുപാട് സന്തോഷം തോന്നുന്ന ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതെ റിയാദിൽ തടവിലുള്ള അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. ഇതിന് മലയാളികൾ ഒന്നാകെ കൈ കോർത്തപ്പോൾ അത് സാധ്യമായി, കണ്ണില്‍ നിന്നും ഇടമുറിയാതെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നു ആ ഉമ്മക്ക് ബാക്കിയുണ്ടായിരുന്നത്. അത് കാണാതെ പോകാൻ മാത്രം കണ്ണും ഹൃദയവും അടഞ്ഞ് പോയവരല്ല മലയാളികളെന്ന് തെളിഞ്ഞ ദിവസമാണ് ഇന്ന്.. ഈ ദൗത്യത്തിന് മുന്നിൽ നിന്ന ബോബി ചെമ്മണ്ണൂരിനാണ് ഏവരും നന്ദി പറയുന്നത്. അദ്ദേഹം ഒരുകോടി രൂപ നൽകിയ ശേഷമാണ് മറ്റുള്ളവരുടെ സഹായം തേടി ഇറങ്ങിയത്. അദ്ദേഹത്തിന് മനസ് നിറഞ്ഞ് കൈയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ..
ഇനി വെറും രണ്ടു ദിവസം മാത്രമായിരുന്നു നമുക്ക് മുന്നിൽ ഉണ്ടായിരുന്നത്. അതിനുള്ളിൽ തന്നെ നമ്മൾ ലക്ഷ്യം കണ്ടിരിക്കുകയാണ്, ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് മലയാളി ലോകത്തോട് വിളിച്ച് പറയുകയാണ്. ഒരു സെക്കൻഡിലും ലക്ഷങ്ങള്‍ ഒഴുകി എത്തിയതോടെയാണ് റഹീമിന്‍റെ മോചനത്തിന് വേണ്ട തുകയായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 34 കോടിയാണ് മലയാളികള്‍ ഒത്തുചേര്‍ന്നതോടെ സമാഹരിക്കാനായത്.
ജീവിതം മാർഗം തേടി സൗദിയിൽ എത്തിയ അബ്‌ദുൾ റഹിം പിന്നീട് നേരിട്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളായിരുന്നു, 2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

ഫായിസ് എന്ന ആ കുട്ടിക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മ,രി,ക്കു,കയും ചെയ്തു.
ശേഷം കൊ,ല,പാ,ത,കകുറ്റം ചുമത്തി റഹീമിനെ പൊ,ലീ,സ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വ,ധ,ശി,ക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോ,ട,തികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
Leave a Reply