
ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത് ! എന്തൊരു സംഭവബഹുലമായ വർഷം ആയിരുന്നു ! അഭയ ഹിരണ്മയി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം ഗോപി സുന്ദറും അമൃത സുരേഷുമാണ്. കഴിഞ്ഞ ദിവസം ഇവർ ഇരുവരും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്നും, തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും സമൂഹ മാധ്യമങ്ങളിൽ കൂടി ഏവരെയും അറിയിച്ചിരുന്നു. ആ നിമിഷം മുതൽ ഗോപി സുന്ദർ നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നും നേരിട്ടിരുന്നു. അതിൽ പ്രധാനമായും, കഴിഞ്ഞ 12 വർഷമായി ഗോപി സുന്ദർ ജീവിച്ചിരുന്നത് ഗായികയും മോഡലുമായ അഭയ ഹിരണ്മയിക്ക് ഒപ്പമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
എന്നാൽ പെട്ടെന്ന് അമൃതയുമായി ബന്ധത്തിൽ ആണെന്ന് അരിഞ്ഞത് മുതൽ അഭയയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഗോപി കൂടുതലും നേരിട്ടത്. പക്ഷെ അദ്ദേഹം അതിനു മറുപടി നൽകിയില്ല എങ്കിൽ കൂടിയും കഴിഞ്ഞ ദിവസം അഭയയുടെ ജന്മദിനം കൂടി ആയിരുന്നു, തന്റെ വിശേഷപ്പെട്ട ദിവസത്തിൽ അഭയ പങ്കുവെച്ച കുറിപ്പിൽ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉള്ള മറുപടി ഉണ്ട്. ആ കുറിപ്പ് ഇങ്ങനെ ആയിരുന്നു. എന്തൊരു സംഭവബഹുലമായ വർഷം… ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്.

എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ ഈ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു, അഭയ ഹിരൺമയി കുറിച്ചു. താരത്തിന് നിരവധിപേരാണ് ജന്മദിന ആശംസകൾ അറിയിക്കുന്നത്.
കൂടാതെ ഈ പോസ്റ്റിന് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. ഗോപിയെ അമൃത തട്ടിക്കൊണ്ടുപോയി അറിഞ്ഞില്ലേ, അല്ല നിങ്ങളും അയാളുടെ ആദ്യ ഭാര്യയിൽ നിന്നും തട്ടി എടുത്തതല്ലേ… എന്നും തുടങ്ങുന്ന നിരവധി കമന്റുകൾ അഭയക്ക് ലഭിക്കുന്നുണ്ട് എങ്കിലും താരം അതിനൊന്നും മറുപടി നൽകിയിട്ടില്ല. എന്നാൽ ‘ഗോപി ഏട്ടൻ വന്നോ’ എന്ന കമന്റിന്, വന്നിരുന്നല്ലോ…. സാറിനെ അറിയിക്കാൻ പറ്റിയില്ല എന്നും അഭയ മറുപടി നല്കിയിരുന്നു. ഏതായാലും മാറിതാക്കും ഗോപി സുന്ദറിനും ആശംസകൾ അറിയിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. തങ്ങൾ പ്രണയത്തിലാണ്, ഒരുമിച്ച് വളരെ സന്തോഷകരമായ ഒരു യാത്ര തുടങ്ങാൻ പോകുന്നു എന്നാണ് അമൃത പ്രതികരിച്ചത്.
Leave a Reply