
അമ്മയാകാൻ പ്രസവിക്കണമെന്നില്ല, അവളെ എന്റെ കൈയിൽ കിട്ടിയ ആ നിമിഷം മുതൽ ഞാൻ അമ്മയായി ! ഇത് ഞങ്ങളുടെ മകൾ ! അഭിരാമി പറയുന്നു
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും അഭിരാമി മികച്ച സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ് അഭിരാമി. അടുത്തിടെ അഭിരാമിയും ഭർത്താവ് രാഹുൽ പവനനും ചേർന്ന് ഒരു മകളെ ദത്ത് എടുത്തിരുന്നു, ഇതിനെ കുറിച്ച് അഭിരാമി പറഞ്ഞിരുന്നതിങ്ങനെ, പ്രിയ സുഹൃത്തുക്കളെ ഞാനും രാഹുലും കല്‍കി എന്ന മകളുടെ അച്ഛനും അമ്മയുമായി എന്നാണ് അഭിരാമി പറഞ്ഞത്, കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ ഒരു മകളെ ദത്തെടുത്തത്, അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ അര്‍ത്ഥത്തിലും മാറ്റിമറിക്കുന്ന ഒന്നായി മാറി. എന്നും അഭിരാമി പറഞ്ഞിരുന്നു.
ശേഷം ഇപ്പോഴിതാ തന്റെ മകളുടെ വിശേഷങ്ങളാണ് അഭിരാമി പങ്കുവെക്കുന്നത്, കൽക്കി സുഖമായി ഇരിക്കുന്നു. ഭയങ്കര കുറുമ്പിയാണ്. അവൾ വിചാരിക്കുന്നതെ നടത്തുകയുള്ളൂ എന്ന വാശിയൊക്കെ ഉണ്ട്. ഒരു വയസ്സ് ആകുന്നത് ഉള്ളൂ. ഭക്ഷണമൊക്കെ തനിയെ വാരി കഴിക്കാൻ തുടങ്ങിയിട്ടുണ്ട്. നമ്മൾ വാരി കൊടുത്താൽ കൈ ഒക്കെ തട്ടിക്കളയും. നടക്കാൻ ഒക്കെ തുടങ്ങി. കുറച്ചു ദിവസം മുൻപേ സ്റ്റെയർ കയറാനൊക്കെ പഠിച്ചു. ഇപ്പോൾ കണ്ണ് തെറ്റിയാൽ അപ്പോൾ പടി കയറാൻ തുടങ്ങും. എപ്പോഴും ഒരാൾ കൂടെ ഉണ്ടാകണം.

അതുകൂടാതെ രാഹുലിന്റെ അച്ഛനും അമ്മയും സഹായിക്കാനുണ്ട്, ഇടക്കൊക്കെ ഞാൻ ഷൂട്ടിന് പോകുമ്പോൾ കൊടുപോകാറുണ്ട്. എല്ലാം നല്ല രാസമായിട്ട് പോകുന്നു, കുഞ്ഞിനെ ദത്തെടുത്ത കാര്യം നേരത്തെ പറയാതിരുന്നത് കുറച്ച് നിയമ വശങ്ങൾ കൂടി ക്ലിയർ ആകാനുണ്ടായിരുന്നു. നമ്മൾ ഒരു അമ്മയാകാൻ കുഞ്ഞു ശരീരത്തിൽ നിന്നും തന്നെ വരണം എന്നൊന്നുമില്ല. നമ്മുടെ കൈയ്യിൽ കിട്ടിയത് മുതൽ നമ്മൾ ആ ബന്ധം തുടങ്ങി കഴിഞ്ഞെന്നും അഭിരാമി പറയുന്നു. അവൾ ജീവിതത്തിലേക്ക് വന്നതിന് ശേഷം എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി, അതിൽ ഏറ്റവും വലുത് സഹന ശക്തിയാണ്, ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു തന്റേത് എന്നും, അവൾക്ക് വേണ്ടി എന്ത് ചെയ്യാനും ഒരു മടിയും ഇല്ലന്നും അഭിരാമി പറയുന്നു.
Leave a Reply