നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല, അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്, ഒരാളുടെ മുറിവ് നോക്കി എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു ! മോശം കമന്റിന് മറുപടിയുമായി അഭിരാമി !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന ഗായികയാണ് അമൃത സുരേഷ്, എന്നാൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അമൃത തന്റെ സ്വകാര്യ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പങ്കുവെക്കാറുള്ള അമൃതക്ക് പക്ഷെ ജീവിതത്തിൽ വലിയ വില്ലനായി മാറിയതും അതുതന്നെയാണ്, ബാലയുമായി വെറുപിരിഞ്ഞ അമൃത സംഗീതവും കുടുംബവുമായി വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോയിരുന്ന സാഹചര്യത്തിലാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ പോകുന്നു എന്ന് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

പിന്നീടങ്ങോട്ട് ഇവരുടെ വ്യക്തി ജീവിതത്തിലെ നിരവധി നിമിഷങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, പക്ഷെ ഇതെല്ലം അമൃതക്ക് ഏറെ വിമർശങ്ങളും പരിഹാസങ്ങളുമാണ് നേടിക്കൊടുത്തത്. ഒരു വർഷം മാത്രം ആയുസ് ഉണ്ടായിരുന്ന ആ ബന്ധം ഇപ്പോൾ ഏകദേശം അവസാനിച്ച മട്ടാണ്, പക്ഷെ അതിന്റെ പേരിൽ ഇപ്പോഴും അമൃത മോശം കമന്റുകൾ നേരിടുന്നുണ്ട്.

ഇപ്പോഴിതാ അമൃതയെക്കുറിച്ചുള്ള സഹോദരി അഭിരാമിയുടെ പോസ്റ്റിന് താഴെയും ചില കമന്റുകള്‍ എത്തിയിരിക്കുകയാണ്. യാത്ര കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങി വരുന്ന അമൃതയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് അഭിരാമി കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ വീഡിയോക്ക് വളരെ മോശം കമന്റുകൾ നൽകിയ ചിലർക്ക് മറുപടി നൽകിയിരിക്കുകയാണ് അഭിരാമി.

ആ വാക്കുകൾ ഇങ്ങനെ, അടുത്ത ഗോപിയെ പിടിക്കൂ, ഊള ഫാമിലി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്. ഒരാളുടെ മുറിവ് നോക്കി എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു. അതാണോ നിങ്ങളുടെ കുടുംബം നിങ്ങളെ പഠിപ്പിച്ചത്, ഒരാളുടെ വീഴ്ചയെ നോക്കി പരിഹസിക്കാന്‍, എന്നായിരുന്നു അഭിരാമിയുടെ മറുപടി. അതുമാത്രമല്ല ചേച്ചിയുടെ ഹസ് എവിടെ, പൂമ്പാറ്റ ഗിരീഷ് എന്നായിരുന്നു മറ്റൊരു കമന്റ്. അതുപോലെ തന്നെ  ചില്ലി ഗോപി ഇല്ലേ, എന്ന് ചോദിച്ചയാളോട് വീട്ടില്‍ തന്നെ ഇരുന്നോള്ളൂ വേണമെങ്കില്‍ സ്വിഗ്ഗിയിലോ സൊമാറ്റോയിലോ കാണും എന്നാണ് അഭിരാമി പറഞ്ഞത്..

അതേസമയം ഗോപി സുന്ദർ തന്റെ സ്ത്രീ സുഹൃത്തുക്കൾക്ക് ഒപ്പം അടുത്തിടെ തന്റെ ജന്മദിനം ആഘോഷിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു, ജീവിതത്തിലെ ഏറ്റവും നല്ല ജന്മദിനം എന്നാണ് ഗോപി കുറിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *