സിനിമ ലോകം മറന്നുപോയ കലാകാരൻ.. ബോബി ഓർമ്മയായിട്ട് 23 വർഷം, നമ്മളെയൊന്നും ആർക്കുംവേണ്ട, അവസാനത്തെ ആ വാക്കുകൾ…

ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മലയാളികൾക്ക് വളരെ സുപരിചിതനായ നാടനായിരുന്നു കൊട്ടാരക്കര ബോബി. നാടക രംഗത്തും അതുപോലെ മിമിക്രി വേദികളിലും സജീവമായിരുന്ന ബോബി ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് വന്നത്. അതിനുശേഷം ബോബി ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളാണ് സിനിമകളിൽ കൂടുതൽ ചെയ്തിരുന്നത് എങ്കിലും അതെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വളരെ പ്രതീക്ഷിതമായി അദ്ദേഹം 2000 ഡിസംബർ രണ്ടിന് ഭക്ഷ്യവിഷബാധയെ തുടർന്നാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞു.

ശേഷം രാജീവ്, കുമാറിന്റെ ജയറാം നായകനായ ചിത്രം ‘വക്കാലത്ത് നാരായണൻ കുട്ടിയിൽ’ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ബോബി ഈ ലോകത്തോട് വിടപറയുന്നതിന് മണിക്കൂറുകൾ മുമ്പ്‌ വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹുത്തായിരുന്നു നടൻ നന്ദു. തന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ചുവെന്ന വാർത്ത തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പാറയുന്നത്.

എന്നാൽ നടൻ, നന്ദു മാത്രം അടുത്തിടെ, ബോ,ബിയെ കുറിച്ച് സംസാരിച്ചിരുന്നു. നന്ദുവിന്റെ വാക്കുകൾ, ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടപ്പോഴും ബോബി കൂടുതൽ തവണ പറഞ്ഞതും ജീവിതം മടുത്തു എന്നായിരുന്നു, അന്ന് ബോബിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അ‍ഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു പറയുന്നു. അവസാനം ഞങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതലും പറഞ്ഞത് എനിക്ക് ആരും ഇല്ലെടാ. നമ്മളെയൊന്നും ആർക്കും വേണ്ടെടാ.

വിവാഹലോചനകൾ, ആരൊക്കെയോ, മുടക്കുന്നു, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കുന്നില്ല, കുടുംബക്കാരും പരിചയക്കാരും അടക്കം എല്ലാവരും എനിക്കെതിരെ പാര പണിയുകയാണ്. ഞാൻ സിനിമയിലായത് കൊണ്ട് എനിക്ക് മോശം സ്വഭാവമുണ്ട്. അതുപോലെ പെണ്ണുങ്ങളുമായി സമ്പർക്കമുണ്ട് എന്നെല്ലാമാണ് എന്നെ ഇവരൊക്കെ കഥകൾ പറഞ്ഞ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് എന്റെ വിവാഹം പോലും നടക്കുന്നില്ല. ആലോചനകൾ എല്ലാം മുടങ്ങുകയാണ്. എനിക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലടാ.. എന്നോക്കെ വളരെ വേദനയോടെയാണ് അദ്ദേഹം പറഞ്ഞതെന്നും നന്ദു ഓർക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *