
കിരീടം തകർത്തത് എന്റെ ജീവിതമായിരുന്നു ! സാമ്പത്തികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ മാത്രം ! നടൻ മോഹൻ രാജ് ഓർമയായി ! ആ വാക്കുകൾ !
മലയാള സിനിമയിൽ ശക്തമായ ഒരു വില്ലൻ കഥാപാത്രത്തിൽ കൂടി ഏവരുടെയും പേടിസ്വപ്നമായി മാറിയ ആളാണ് നടൻ മോഹൻരാജ്, കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്, ഇപ്പോഴിതാ ഈ ലോകത്തുനിന്നും അദ്ദേഹം വിടപറഞ്ഞിരിക്കുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കാഞ്ഞിരംകുളം സ്വദേശിയായ മോഹൻരാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻഫോഴ്സ്മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. ‘കഴുമലൈ കള്ളൻ’ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ‘ആൺകളെ നമ്പാതെ’ എന്ന ചിത്രത്തിലും അഭിനയിച്ചു. അഭിനയിക്കാൻ അറിയാത്ത ഒരാളാകണം കീരിക്കാടന്റെ വേഷം ചെയ്യേണ്ടതെന്ന ലോഹിതദാസിന്റെ തീരുമാനമാണ് മോഹൻരാജിനെ കിരീടം എന്ന ചിത്രത്തിൽ എത്തിച്ചത്.
എന്നാൽ സിനിമ ജീവിതം തുടരുന്നതിനാൽ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു, ജോലി നാഷ്ടമായത് അദ്ദേഹത്തെ മാനസികമായി ഏറെ വിഷമിപ്പിച്ചിരുന്നു. ശേഷം തന്റെ ജോലി തിരികെ നേടാനായി അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വർഷത്തിനുശേഷമാണ്. 2010ൽ ആണ് ആ ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സർവീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം ആ ജോലിയോട് മടുപ്പുവന്നു. ശേഷം 2015ൽ സ്വമേധയാ ആ ജോലിയിൽനിന്നു വിരമിച്ചു. സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഒരുപാട് മാറിയിരുന്നു.

തന്റെ സിനിമ ജീവിതത്തെ കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നതിങ്ങനെ, സിനിമ ന്യൂജെൻ ആയിമാറി, സിനിമയിൽ വില്ലൻമാരുടെയൊക്കെ പണി പോയി, ഇടക്കൊക്കെ തോന്നാറുണ്ട് സിനിമക്ക് പറ്റിയ ഒരാളല്ല താനെന്ന്. ആരോഗ്യപരമായ പല പ്രശ്നങ്ങളും അദ്ദേഹം ഇപ്പോൾ നേരിടുന്നുണ്ട്. സിനിമയിലെ വില്ലന്മാരുടെ കാര്യം വളരെ കഷ്ടമാണ്, മാനസികമായും സാമ്പത്തികമായും ഒരു നേട്ടവുമില്ല. എന്നും അടികൊള്ളുന്ന വേഷങ്ങൾ മാത്രമാണ് തിരക്കി വരുന്നത്, കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ല എന്നറിയാം. എന്നാലും എന്നും ഓർക്കാൻ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട് അത്തരമൊരു കഥാപാത്രവുമായി ഏതെങ്കിലും സംവിധായകൻ വരുമെന്നു പ്രതീക്ഷിക്കാം എന്നും മോഹൻരാജ് പറഞ്ഞിരുന്നു. മലയാളികൾ തങ്ങളുടെ പ്രിയാ നടന് ആദരാഞ്ജലികൾ നേരുകയാണ്.
Leave a Reply