
ഭർത്താവിന്റെ മരണം തളർത്തി, ഓർമ്മ നഷ്ടമായി, ദിനചര്യപോലും ഓർത്തെടുക്കാൻ കഴിഞ്ഞില്ല, സിനിമ വിട്ടു ! നടി ഭാനുപ്രിയയുടെ ജീവിതം ! !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ ഒരാളായിരുന്നു ഭാനുപ്രിയ. മലയാളത്തിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ഭാനുപ്രിയ മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ്. എണ്‍പതുകളില്‍ ആരംഭിച്ച കരിയറിലുടനീളം തന്റെ പ്രതിഭ കൊണ്ട് അവര്‍ ആരാധകരെ സൃ്ഷ്ടിച്ചു കൊണ്ടേയിരുന്നു. 1983ല്‍ പുറത്തിറങ്ങിയ മെല്ലോ ബെസൗഡു എന്ന ചിത്രത്തിലൂടെ നായികയായാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് തമിഴിലും, ബോളിവുഡിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ഭാനുപ്രിയയുടെ കാലമായിരുന്നു.
എന്നാൽ വ്യക്തിജീവിതത്തിൽ വലിയ തിരിച്ചടികൾ നേരിട്ട ആളുകൂടിയാണ് ഭാനുപ്രിയ. 1998ലാണ് നടി ആദര്‍ശ് കൗശല്‍ എന്നയാളുമായി വിവാഹിതയാവുന്നത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. 2018 ലാണ് ഭാനുപ്രിയയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. തുടര്‍ന്ന് താരത്തിന് മറവി രോഗം ബാധിക്കുകയായിരുന്നു. അതേക്കുറിച്ച് പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ ഭാനുപ്രിയ സംസാരിക്കുന്നുണ്ട്.

മറവി രോഗം എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു, ഓര്‍മ്മ നഷ്ടപ്പെട്ടതോടെ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു. ഷൂട്ടിങ്ങിനിടെ ഡയലോഗുകൾ മറക്കും, ഈ കാരണം കൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കുന്നത് പോലും ഉപേക്ഷിക്കാമെന്ന് വിചാരിച്ചു. ആ സമയത്താണ് അപ്രതീക്ഷിതമായി ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്, അതും എന്നെ മുഴുവനായും തകർത്തു, പക്ഷേ എന്റെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വീണ്ടും അഭിനയത്തിലേക്ക് വന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു അത് എന്നാണ് ഭാനുപ്രിയ പറഞ്ഞത്..
മുമ്പ് ഞാനും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ കണ്ടിരുന്നു, പക്ഷെ അതെല്ലാം തെറ്റായിരുന്നു, ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതിനാൽ ഇനി അതിനെകുറിച്ച് സംസാരിക്കാൻ ഞാൻ തയ്യാറല്ല. ഇപ്പോൾ ഞാൻ എന്റെ അമ്മയുടെയും സഹോദരന്റെയും ഒപ്പമാണ് ജീവിക്കുന്നത്, മറവി രോഗം കൊണ്ടുതന്നെ നൃത്തത്തോടുള്ള താത്പര്യവും കുറഞ്ഞെന്നും ഭാനുപ്രിയ പറയുന്നു. 2024 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ നായകന്റെ അമ്മ വേഷമായിരുന്നു. ഇപ്പോള്‍ ചെന്നൈയിലെ വീട്ടിലാണ് ഭാനുപ്രിയ. മകള്‍ ലണ്ടനില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭാനുപ്രിയ ഇപ്പോള്‍ തന്റെ മറവി രോഗത്തിനുള്ള ചികിത്സകളും നടത്തി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Leave a Reply