
ഇപ്പോഴും എന്റെ ജീവിതത്തില്‍ കണ്ണീരായി കിടക്കുന്ന ഭാഗമാണത്, സിനിമയിലേക്ക് പോകണ്ടായിരുന്നുവെന്നുപോലും തോന്നിയിട്ടുണ്ട് ! മമ്മൂട്ടിയുടെ നായിക പറയുന്നു !
മലയാള സിനിമയിൽ ഒരു സമയത്ത് ഏറെ ശ്രദ്ധ നേടിയ നടിയാണ് നടി രമ്യ, സിനിമയിൽ ആതിര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ നായികയായി എത്തിയ ദാദാസാഹിബ് എന്ന സിനിമയിൽ രമ്യ ശ്രദ്ധേയ കഥാപാത്രമാണ് ചെയ്തത്. അതുപോലെ ഭര്‍ത്താവുദ്യോഗം, കരുമാടി കുട്ടന്, കാക്കി നക്ഷത്രം, അണുകുടുംബം ഡോട്ട് കോം എന്നിവയാണ് താരം അഭിനയിച്ച മറ്റുചിത്രങ്ങള്‍. സിനിമ ഉപേക്ഷിച്ച രമ്യ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് രമ്യ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
വാക്കുകൾ ഇങ്ങനെ, ഉപേക്ഷിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. ‘ദാദാസാഹിബില്‍ നായികയായി അപ്രതീക്ഷിതമായാണ് എത്തുന്നത്. സിനിമ എന്താണെന്നറിയാതെ സിനിമയിലേക്ക് വന്ന വ്യക്തിയാണ് ഞാന്‍. സെറ്റില്‍ എല്ലാവരും നന്നായാണ് പെരുമാറിയിരുന്നത്. ചിലര്‍ തമാശയ്ക്ക് കളിയാക്കാറുണ്ടായിരുന്നു. മമ്മൂക്കയും മണിച്ചേട്ടനും കളിയാക്കാരുണ്ടായിരുന്നു. ഇടയ്ക്ക് കരിമീന്‍ വേണോയെന്ന് ചോദിച്ച് മമ്മൂക്ക കളിയാക്കിയിരുന്നു. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ഞാൻ ചെയ്തത്.
വിവാഹ ശേഷം സിനിമയിലേക്ക് തിരച്ചുവരാന്‍ തോന്നിയില്ല. കാരണം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ എനിക്ക് അത്ര ധൈര്യം തോന്നിയില്ല. കുറച്ച് ദുരവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. അത് ജീവിതത്തെ മുഴുവന്‍ താളം തെറ്റിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണമെന്നുണ്ടായിരുന്നു. പെട്ടെന്ന് അഭിനയം നിര്‍ത്തുകയായിരുന്നു. ആ സമയത്ത് സിനിമയിലുളളവരോട് നിര്‍ത്തുവാണെന്ന് മാത്രമേ പറഞ്ഞുളളൂ. ഫോണ്‍ നമ്പർ വരെ ഉപേക്ഷിച്ചിരുന്നു.

എന്റെ ജീവിതത്തിൽ സിനിമയില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എന്റെ ജീവിതത്തില്‍ കണ്ണീരായി കിടക്കുന്ന ഭാഗമാണത്. സിനിമയിലേക്ക് പോകണ്ടായിരുന്നുവെന്നുപോലും തോന്നിയിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ പഠനം തുടരുമായിരുന്നു. അതില്‍ നിന്ന് പുറത്തുവരാന്‍ കുറച്ച് വര്‍ഷങ്ങളെടുത്തു.
സിനിമയിൽ വളരെ നല്ല ആളുകളുമുണ്ട്, എന്നാല്‍ മോശമായി നമ്മളോട് സംസാരിക്കുന്നവരും ഉണ്ട്. സിനിമയൊരു ട്രാപ്പാണ്. ഒരു സമയത്ത് ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിട്ടുണ്ട്. അഭിനയം നിര്‍ത്തിയെന്ന് പറഞ്ഞിട്ട് പോലും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അതൊക്കെ മാറാന്‍ ഒരുപാട് സമയമെടുത്ത ഒരു അവസ്ഥയുണ്ടായിരുന്നു. പലതും നമ്മളോട് ചോദിക്കുന്നതിന് പോലും അവർക്ക് ഒരു മടിയുമില്ല.
എന്റെ കുടുംബം ആ സമയത്ത് സാമ്പത്തികമായി വളരെ മോശം നിലയിലായിരുന്നു. അതിനാല്‍ സിനിമയില്‍ കുറച്ച് നാളെങ്കിലും പിടിച്ചു നില്‍ക്കണം എന്നുണ്ടായിരുന്നു രമ്യയ്ക്ക്. പക്ഷെ പൈസ കൃത്യമായി ചോദിച്ചു വാങ്ങാന്‍ പോലും അറിയാത്തത് വിനയായി. സാമ്പത്തികമായി പറ്റിക്കപ്പെട്ടതിനെക്കുറിച്ചും അഭിമുഖത്തില്‍ രമ്യ സംസാരിക്കുന്നുണ്ട്.
Leave a Reply