വിവാഹ മോചന വാർത്തക്ക് പിന്നാലെ ആ പുതിയ സന്തോഷ വാർത്ത ! ലോറൻസും ഐഷ്വര്യ രജനികാന്തും ഒന്നിക്കുന്നു ! ആശംസകൾ അറിയിച്ച് ആരാധകർ !

തലൈവർ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളും പ്രശസ്ത സംവിധായകയുമായ ഐഷ്വര്യ രജനികാന്തിനെ നമ്മൾ മലയാളികൾക്ക് ഏറെ പരിചിതയാണ്.  അതുപോലെ നടൻ ധനുഷിനെയും നമ്മൾ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. ധനുഷും ഐഷ്വര്യയും തമ്മിൽ വിവാഹിതരായതും വിവാഹ മോചിതർ ആയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവർക്കും രണ്ടു ആൺമക്കളാണ്‌ ഉള്ളത്, മനോഹരമായിരുന്ന ഇവരുടെ ദാമ്പത്യ ജീവിതം ആരാധകർക്കും ഒരുപാട് സന്തോഷം നല്കുന്നതായിരിന്നു. പക്ഷെ അന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് ധനുഷ് ആ വാർത്ത പുറത്തുവിട്ടിരുന്നത്.

ജനുവരി 17 ന് രാത്രി ധനുഷ് ട്വിറ്ററിലൂട ഔദ്യോഗികമായി ആ വാർത്ത പുറം ലോകത്തെ  അറിയിച്ചു. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വകാര്യത അനുവദിയ്ക്കണം എന്ന് നടന്‍ പറയുന്നു. ഒരു ഗോസിപ്പുകള്‍ക്കും ഇട കൊടുക്കാതെയാണ് ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും വേര്‍പിരിയല്‍ വാര്‍ത്ത പുറത്ത് വന്നിരിയ്ക്കുന്നത്.

വളരെ ഞെട്ടലോടെയാണ് ഈ വാർത്ത സിനിമ ലോകവും ആരാധകരും കേട്ടത്.. ധനുഷ് കുറിച്ചത് ഇങ്ങനെ,  പതിനെട്ട് വര്‍ഷങ്ങള്‍ ഞങ്ങള്‍ സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം വഴികാട്ടികളായും കഴിഞ്ഞു.. ഞങ്ങളുടെ ഉയര്‍ച്ചയുടെയും പരസ്പരം മനസ്സിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും യാത്രയായിരുന്നു അത്. പക്ഷെ  ഇന്ന് അത് വേര്‍പിരിയലില്‍ എത്തി നില്‍ക്കുകയാണ് ഞങ്ങള്‍. ഞാനും ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കാനും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസ്സിലാക്കാനുള്ള സമയമെടുക്കാനും തീരുമാനിച്ചു എന്നാണ് ധനുഷ് കുറിച്ചിരിക്കുന്നത്.

ശേഷം ഇതേ വാക്കുകൾ തന്നെ അന്ന് ഐഷ്വര്യയും പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. എന്നാൽ അതിനു ശേഷം ചെറിയ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഐഷ്വര്യ കുറച്ച് ദിവസങ്ങളായി ആശുപത്രീയിൽ കഴിയുകയായിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത പുറത്ത് വന്നിരിക്കുകയാണ്, ഐശ്വര്യയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകരില്‍ സന്തോഷം ഉണ്ടാക്കുന്നത്. നടന്‍ ലോറന്‍സിന് ഒപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവയ്ക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന ഐശ്വര്യയെ ലോറൻസ് അവിടെ നേരിട്ട് എത്തി കാണുകയും ഒപ്പം എന്തെക്കെയോ ചർച്ചകൾ ഇരുവരും നടത്തുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ചിത്രങ്ങളോടൊപ്പം ഐഷ്വര്യയുടെ വാക്കുകൾ ഇങ്ങനെ, ‘രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു. ലോറന്‍സ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ് എന്നായിരുന്നു’. ലോറന്‍സിനൊപ്പം പുതിയ ഒരു സിനിമ ഒരുങ്ങുന്നുവെന്ന സൂചനയാണ് ഐശ്വര്യ നല്‍കുന്നത് എന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്. എന്തായാലും താരം വീണ്ടും സംവിധാന രംഗത്തേക്ക് വരുന്നുവെന്ന സൂചന ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ധനുഷിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം ‘ത്രീ’ എന്ന ചിത്രത്തിലൂടെയാണ് ഐഷ്വര്യ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തിയത്. വെയ് രാജ വെയ് ആണ് താരം  അവസാനം സംവിധാനം ചെയ്ത ചിത്രം. ഒരു സംവിധായികയെ കൂടാതെ മികച്ച ഗായിക കൂടിയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *