
പലരും അപമാനിച്ച് പരിഹസിച്ചിടത്ത് ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്ത എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ! ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് പക്രു !
ഗിന്നസ് പക്രു എന്ന കലാകാരൻ നമുക്ക് ഏവർക്കും വളരെ അഭിമാനമാണ്. അദ്ദേഹം ഇന്ന് ലോകം അറിയുന്ന അംഗീകരിച്ച കലാകാരനാണ്. . അജയ് കുമാർ എന്നാണ് യഥാർഥ പേര്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
വിജയങ്ങൾ ഒരുപാട് ജീവിതത്തിൽ ഉണ്ടായെങ്കിലും അദ്ദേഹം നിരവധി പ്രതിസന്ധി ഘട്ടങ്ങളും പരിഹാസങ്ങളും അനുഭവിച്ച ഒരാളുതന്നെയാണ്. വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടി പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും ഓർക്കാൻ ഇഷ്ടപെടാത്തതുമായ ഒരു സംഭവമായിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ ഒരു മകളാണ് ഉള്ളത്, ദീപ്ത കീർത്തി. അച്ഛനെ പോലെ മിടുക്കിയാണ് മകളും.

എന്നാൽ ദീപ്ത കീർത്തി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഏ,കദേശം ഒരു വര്ഷം കഴിഞ്ഞപ്പോഴാണ് വലിയൊരു സന്തോഷ വാര്ത്ത ഉണ്ടാവുന്നത്. ഞങ്ങള്ക്കൊരു മകളുണ്ടായി എന്നതാണ് അത്. ഞങ്ങള് രണ്ടാളെയും ഞങ്ങളുടെ കുടുംബത്തെയും സംബന്ധിച്ച് വലിയ സന്തോഷം നൽകിയ ഒരു കാര്യം ആയിരുന്നു. പിന്നീടുള്ള ഓരോ ദിവസവും പ്രേതീക്ഷയുടെയും സ്വപ്നങ്ങളുടെയും ദിവസങ്ങൾ ആയിരുന്നു. കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ മകൾ ജനിച്ചു. പക്ഷെ പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ഞങ്ങളെ വിട്ട് യാത്രയായി. ആ സമയത്ത് ഞാനൊരു മനോരോഗിയെ പോലെയോ അല്ലെങ്കിൽ ഒരു ഭിക്ഷക്കാരനെ പോലെയാണ് ആ ഐ സി യുവിന് മുന്നിൽ നിന്നത്. ഞാനും എന്റെ ഭാര്യയുടെ അച്ഛനും മാത്രമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്.
ഓരോ തവണയും ഐ സി യുവിനു പുറത്തേക്ക് ഡോക്ടറിനെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു മനസ്സിൽ. നമ്മൾ ജീവിതത്തിൽ എത്രത്തോളം താഴെയാണ് എന്ന് തിരിച്ചറിയുന്ന നിമിഷം കൂടിയായിരുന്നു അത്. മകൾ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഞാൻ സ്റ്റേജിൽ നിന്നിട്ടുണ്ട്. കാത്തിരിപ്പിനൊടുവിൽ അവൾ പോയി. പക്ഷെ ഞങ്ങൾ ആ കാലഘട്ടത്തെയും അതിജീവിച്ചു. ഞങ്ങളുടെ ആ സങ്കടം കണ്ടിട്ടായിരിക്കണം ഈശ്വരൻ വീണ്ടും പൊന്നു മകളെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply