
ശാലിനിയുടെ കാര്യത്തിൽ അജിത് സാർ പേടിച്ചത് പോലെ തന്നെ സംഭവിച്ചു ! ഒട്ടും താമസിക്കാതെ എത്രയും പെട്ടെന്ന് ഷൂട്ടിങ് പൂർത്തിയാക്കണം എന്ന് ആഗ്രഹം ആവശ്യപെട്ടു !
ഇന്ന് ഏതൊരു ആരാധകരും ഏറെ ആരാധനയോടെ നോക്കി കാണുന്ന താര ജോഡികളാണ് അജിത്തും ശാലിനിയും. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് ശാലിനി. വളരെ കുറച്ച് സിനിമകൾ മാത്രമാണ് നായികയായി അഭിനയിക്കാൻ ശാലിനിക്ക് കഴിഞ്ഞത്. ശേഷം തമിഴകത്തിന്റെ മരുമകളായി ശാലിനി മാറുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു. അജിത്തും ശാലിനിയും ഒരുമിച്ച് ചെയ്ത ചിത്രമാണ് 1999 ൽ റിലീസ് ചെയ്ത ‘അമരകല’. ഇപ്പോഴിതാ ഇവരുടെ പ്രണയത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ശരൺ. വൗ തമിഴ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആ ചിത്രത്തിൽ നായികയായി ഞങ്ങൾ ആദ്യം പരിഗണിച്ചത് ജ്യോതികയെ ആയിരുന്നു. പക്ഷെ അന്ന് ജ്യോതികയുടെ പ്രതിഭലം ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു. അപ്പോൾ കാതലുക്ക് മരിയാതെ എന്നത് വലിയ സക്സസ് ആയി നിൽക്കുകയാണ്. ശാലിനിയെ എല്ലാവരും ആഘോഷിക്കുന്നു. ഒരു നെക്സ്റ്റ് ഡോർ ഗേൾ ഇമേജ് ഉണ്ട്. പക്ഷെ അവർ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു. ചെറുപ്പം മുതൽ സിനിമയിൽ അഭിനയിച്ച് മടുത്തു, ഇനി പഠിക്കണം, പഠനത്തിൽ കുറച്ച് കൂടി ശ്രദ്ധിക്കണം എന്നായിരുന്നു ശാലിനി പറഞ്ഞത്.

വീണ്ടും ഞങ്ങൾ അവരെ നിർബന്ധിച്ചപ്പോൾ ആരാണ് നായകൻ എന്ന് ചോദിച്ചു, അജിത്ത് എന്ന് പറഞ്ഞു. അതിന് ശേഷം അവർക്ക് അപ്പീൽ ആയി. അവർ കഥ കേട്ടു. കഥ ഇഷ്ടപ്പെട്ടു’, ‘ഇതിനിടെ ശാലിനിയോട് സംസാരിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു ( അജിത്ത് ). നല്ല സിനിമ ആണ് നിങ്ങൾ ചെയ്താൽ നന്നാവുമെന്ന് അദ്ദേഹവും പറഞ്ഞു. എന്റെ കാതൽ മന്നൻ എന്ന സിനിമ കാണണമെന്ന് ശാലിനി പറഞ്ഞു. അത് കണ്ട ശേഷം അവർക്ക് ഇഷ്ടപ്പെട്ടു. ഹീറോയിൻ കഥാപാത്രത്തെ മാന്യമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് അവർക്ക് തോന്നി.
അങ്ങനെ എല്ലാം സെറ്റായി, പടത്തിന് വേണ്ടി അജിത്തിന്റെ ഡേറ്റ് എനിക്ക് കിട്ടിയത്.. ഈ മാസം പത്ത് ദിവസം അടുത്ത മാസം പത്ത് ദിവസം എന്നിങ്ങനെ ആയിരുന്നു. ഷൂട്ടിംഗ് ആരംഭിച്ച് ആദ്യ ഷെഡ്യൂൾ കഴിയവെ അദ്ദേഹം എന്നെ വിളിച്ചു. പടം വേഗം എടുത്ത് തീർക്കാം, ഈ സിനിമയിലേക്കുള്ള എന്റെ ദിവസങ്ങൾ കൂടുമ്പോൾ ഞാൻ ഈ പെൺകുട്ടിയെ ലവ് ചെയ്യുമോ എന്ന ഭയം ഉണ്ട്, അതിനാൽ ഡേറ്റ് തരാം നിങ്ങൾ വേഗം തീർക്കൂ എന്ന് പറഞ്ഞു. സിനിമ വേഗം തീർത്തു. എന്നാൽ അതിന് മുമ്പേ തന്നെ അദ്ദേഹം ഭയന്നത് സംഭവിച്ചു.. അവരുടെ വിവാഹത്തിലും ജീവിതത്തിലും ഞങ്ങൾക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
Leave a Reply