കയറ്റവും ഇറക്കവും ആയിരുന്നില്ല ഉണ്ണിയുടെ കരിയർ ! പരാജയങ്ങളുടെ പടു കുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ! അഖിൽ മാരാർ

ഇന്ന് ഇപ്പോൾ ഒരു മലയാള സിനിമ ലോക രാജ്യങ്ങളിൽ വിജയക്കൊടി പാറിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്, ഉണ്ണി മുകുന്ദന്റെ മാർക്കോ മെഗാഹിറ്റിലേക്ക് കുതിക്കുമ്പോൾ മലയാള സിനിമക്ക് തന്നെ അത് അഭിമാനമാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് അഖിൽ മാരാർ കുറിച്ച വരികളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോയായി ഉണ്ണി മുകുന്ദൻ മാറിയിരിക്കുകയാണെന്ന് അഖിൽ പറയുന്നു. പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയമെന്നും അഖിൽ പറഞ്ഞു.

അഖിൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, “2014ൽ ഇടപ്പള്ളിയിലെ ഒരു വീടിന്റെ രണ്ടാം നിലയിൽ ആദ്യമായി ഞാൻ ഉണ്ണിയെ കാണുമ്പോൾ ആ വീടിന്റെ ഭിത്തിയിൽ സൂപ്പർ മാനും, ബ്രൂസ് ലിയും, ജാക്കി ചാനും ഒക്കെ ആയിരുന്നു. 10 വർഷം പിന്നിടുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റ് അടിച്ച ഒരു ചിത്രത്തിന്റെ ആക്ഷൻ ഹീറോ. വീടിന്റെ ഭിത്തിയിൽ അല്ല പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോ ആയി ഉണ്ണി മാറിയിരിക്കുന്നു. കയറ്റവും ഇറക്കവും ആയിരുന്നില്ല ഉണ്ണിയുടെ കരിയർ. പരാജയങ്ങളുടെ പടു കുഴിയിൽ നിന്നും ഒറ്റയ്ക്ക് പട വെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും ആണ് ഉണ്ണിയുടെ വിജയം. മുന്നോട്ടുള്ള യാത്രക്ക് എല്ലാ വിധ ആശംസകളും”, എന്നാണ് അഖിൽ മാരാരുടെ വാക്കുകൾ.

ഹനീഫ് അദേനി സംവിധാനം ചെയ്ത്, ക്രിസ്മസ് റിലീസായി ഡിസംബർ 20ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ‘മാർക്കോ’. ചിത്രം മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വയലന്റ് ആയ സിനിമ എന്ന ലേബലോടെയാണ് പ്രദർശനത്തിനെത്തിയത്. അത് അന്വർത്ഥമാക്കുന്ന തരത്തിലായിരുന്നു പ്രേക്ഷക പ്രതികരണങ്ങളും. മാർക്കോ 100 കോടി ക്ലബ്ബും പിന്നിട്ട് തിയറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ്.

മലയാളത്തിന് പുറമെ, ബോളിവുഡിലാണ്,  മാര്‍ക്കോയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത്. ബോളിവുഡിലെ പുത്തന്‍ റിലീസുകളെ അടക്കം പിന്തള്ളിക്കൊണ്ടായിരുന്നു മാര്‍ക്കോയുടെ പ്രകടനം. അതുപോലെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായികൊണ്ട് ചിത്രം കൊറിയയിൽ റിലീസ് ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ എന്‍റർടെയ്ൻമെന്‍റ് മേഖലയിലെ വമ്പൻ നിർമ്മാണ കമ്പനിയായ നൂറി പിക്ചേഴ്സ് ആണ് മാർക്കോ കൊറിയയിൽ വിതരണത്തിന് എത്തിച്ചത്. ആ​ഗോള ബോക്സോഫീസിൽ ചിത്രം എഴുപത് കോടിയിലേറെ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *