
ദിലീപിന്റെയും പൃഥ്വിയുടേയും നായികയായി രണ്ടു ചിത്രങ്ങൾ ! ശേഷം നടി അഖിലക്ക് എന്താണ് സംഭവിച്ചത് ! നടിയുടെ ഇപ്പോഴത്തെ ജീവിതം !
ഡാൻസ് റിയാലിറ്റി ഷോയിൽ കൂടി പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ് നടി അഖില ശശിധരന്. ഒരു നർത്തകിയും ടെലിവിഷൻ അവതാരകയുമായിരുന്ന അഖില ജനിച്ചത് കോഴിക്കോടാണ്. പക്ഷെ അഖില പഠിച്ചതും വളർന്നതും വിദേശത്തായിരുന്നു. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകർക്ക് പരിചിതയായത്. തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില സിനിമ രംഗത്തേക്ക് കടന്നുവന്നത്. അതിനു ശേഷം പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമതായി അഖില നായികയായി എത്തിയത്.
ആ ചിത്രം പരാജയം ആയിരുന്നു എങ്കിലും അഖിലയുടെയും പൃഥ്വിയുടേയും അഭിനയം ശ്രദ്ധനേടിയിരുന്നു. പക്ഷെ അതിനുബ് ശേഷം സിനിമ രംഗത്തോ അതുപോലെ മറ്റു ടെലിവിഷൻ പരിപാടികളിലോ നമ്മൾ അഖിലയെ കണ്ടിരുന്നില്ല. ഒരർഥത്തിൽ പറഞ്ഞാൽ അപ്രത്യക്ഷ ആയതുപോലെയാണ് തോന്നിയത്. ആ രണ്ടു ചിത്രങ്ങളിലെ ഗാനങ്ങൾ വളരെ ഹിറ്റായവ ആയിരുന്നു, അതിൽ മലയാളി പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഹിറ്റാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ അഖില എന്ന അഭിനേത്രി എപ്പോഴും നിലനിൽക്കുന്നു.

അതുകൊണ്ടു തന്നെ അഖിലക്ക് എന്താണ് സംഭവിച്ചത്, അവർ എന്തുകൊണ്ടാണ് പിന്നീട് ഈ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിന്നത് എന്ന് തിരക്കികൊണ്ടേ ഇരുന്നു. എന്നാൽ ഇപ്പോൾ അറിയാൻ കഴിഞ്ഞത് അഖില സിനിമയില്‍ നിന്ന് മനപ്പൂര്‍വ്വം ബ്രേക്ക് എടുക്കുകയായിരുന്നു എന്നാണ്. തേജാഭായിക്ക് ശേഷം അഖിലക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു പക്ഷെ പിന്നീടും നിരവധി സിനിമയിലേക്ക് അഖിലയ്ക്ക് അവസരം ലഭിച്ചെങ്കിലും താരം നോ പറഞ്ഞു. തേജാഭായിക്ക് ശേഷം സിനിമകളൊന്നും ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് അഖില എത്തി. സിനിമാ അഭിനയം താല്പര്യമില്ല എന്നാണ് അക്കാലത്ത് ഒരു അഭിമുഖത്തില്‍ അഖില പറഞ്ഞിട്ടുള്ളത്. സിനിമ അഭിനയം നിര്‍ത്തിയ ശേഷം അഖില വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയം നൃത്തത്തിലാണ് അഖില ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഒരു നർത്തകിയും അഭിനേത്രിയും മാത്രമല്ല അഖില വളരെ അറിവുള്ള ഒരു വായനക്കാരികൂടിയാണ്, എന്റെ സ്കൂൾ കാലം മുതൽ വായന എന്റെ ഹോബിയാണ്. ഞാൻ സമ്പത്ത് മുഴുവൻ പുസ്തകങ്ങൾ വാങ്ങുന്നതിനാണ് ചെലവഴിക്കുന്നതെന്ന് എന്റെ മാതാപിതാക്കൾ കളിയാക്കുന്നു. എന്റെ തിരഞ്ഞെടുപ്പുകൾ ഫിക്ഷൻ, സയൻസ് ഫിക്ഷൻ കൃതികൾ മുതൽ കവിത, പുരാണങ്ങൾ, ആത്മീയ പുസ്തകങ്ങൾ വരെ തന്റ്റെ ബുക്ക് കളക്ഷനിൽ ഉണ്ടെന്നും അഖില പറയുന്നു. അഭിനയത്തിൽ മാത്രം ഒതുങ്ങി നില്ക്കാൻ താല്പര്യമില്ലാത്ത അഖില തന്റേതായ ലോകത്ത് വളരെ തിരക്കിലാണ്.
Leave a Reply