
ആ പഴയ ദിലീപല്ല, ഒരുപാട് മാറി, മാനസികമായി അദ്ദേഹം വളരെ അസ്വസ്ഥനാണ് ! ആ പഴയ ദിലീപകണമെങ്കിൽ അത് സംഭവിക്കണം ! അഴകപ്പൻ പറയുന്നു
ഒരു സമയത്ത് മലയാള സിനിമയിലെ ജനപ്രിയ നായകനായിരുന്നു ദിലീപ്. അദ്ദേഹത്തിന്റെ സിനിമകൾ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്, എന്നാൽ വ്യകതിപരമായ ചില കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്നും അകന്നുപോയ ദിലീപ് കരിയറിൽ ഏറെ പിറകിലോട്ടു പോകുകയായിരുന്നു, ശേഷം വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത ദിലീപിന്റെ കരിയറിൽ ആദ്യമായി തുടർച്ചയായി പരാജയവും കണ്ടു തുടങ്ങിയിരുന്നു, ശേഷം അടുത്തിടെ റിലീസ് ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി വളരെയധികം വിജയിച്ചിരുന്നു.
ഇപ്പോഴിതാ പഴയ ദിലീപിനെ നഷ്ടമായി എന്ന് പറയുകയാണ് സിനിമോട്ടോഗ്രാഫർ അളകപ്പൻ. കോമഡി ചെയ്യുന്നതിലെ ദിലീപിന്റെ പഴയ ഫ്ലക്സിബിലിറ്റി പോയെന്ന അഭിപ്രായം ശക്തമാണ്. മീശമാധവൻ, കല്യാണരാമൻ, തെങ്കാശിപട്ടണം തുടങ്ങിയ സിനിമകളിൽ കണ്ട ദിലീപല്ല ഇന്ന്. കോമഡി ചെയ്യുന്നതിൽ പാകപ്പിഴകൾ വരുന്നെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ അഭിപ്രായം, പഴയ ദിലീപിനെ തിരിച്ച് കിട്ടണമെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് തെളിയണമെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോൾ പുള്ളി മെന്റലി ഡിസ്റ്റേർബഡ് ആണ്. കുറ്റക്കാരനല്ലെന്ന് തെളിയിച്ച ശേഷമേ പുള്ളിയുടെ മനസിൽ ശാന്തതയുണ്ടാകൂ.

അത് വരെ പുള്ളി ഡിസ്റ്റേർബ്ഡ് ആയിരിക്കും. മനുഷ്യനല്ലേ, ഫീലിംഗ്സ് ഉണ്ടാകുമെന്നും അളകപ്പൻ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. വെൽകം ടു സെൻട്രൻ ജയിൽ എന്ന ദിലീപിന്റെ സിനിമയും ദിലീപിന്റെ കേസും ബന്ധപ്പെടുത്തി നേരത്തെ ട്രോളുകൾ വന്നിരുന്നു. ഇതേക്കുറിച്ചും അളകപ്പൻ സംസാരിക്കുന്നുണ്ട്. ഈ സിനിമയുടെ പേര് പോലെ തന്നെ ദിലീപിന്റെ ജീവിതത്തിലും സംഭവിച്ചു എന്നായിരുന്നു ട്രോളുകൾ. എനിക്കങ്ങനെ വിശ്വാസമില്ല. പിന്നെ റിലേറ്റ് ചെയ്യുമ്പോൾ അങ്ങനെ ആയിപ്പയല്ലോ എന്ന് തോന്നിയിട്ടുണ്ട്. സങ്കൽപ്പിക്കാൻ പറ്റാത്തിടത്ത് പുള്ളി എത്തിപ്പെട്ടു എന്നും അളകപ്പൻ പറയുന്നു.
Leave a Reply