
സിൽക്ക് സ്മിതക്ക് പകരമായി ഐറ്റം ഡാൻസിൽ തിളങ്ങിയ നടി ! സിനിമയെ വെല്ലുന്ന ജീവിതം ! നടി അൽഫോൻസയുടെ ഇപ്പോഴത്തെ ജീവിതം !
ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഐറ്റം ഡാൻസുകൾ ചെയ്തിരുന്ന നടിയായിരുന്നു അൽഫോൻസാ. ഒരുപക്ഷെ ഈ പേരുപോലും നമ്മളിൽ പലരും അറിയുന്നത് ഇപ്പോഴാകും, നരസിംഹം എന്ന സിനിമയിലെ മോഹന്ലാലിനോടൊപ്പമുള്ള ഒരു ധാങ്കിനക്ക.. എന്ന് തുടുങ്ങുന്ന ഗാനരംഗത്തിൽ ലാലിനിടൊപ്പം തകർത്ത് ഡാൻസ് ചെയ്ത് അൽഫോൻസായെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
ഇപ്പോൾ ഏറെ കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അൽഫോൻസയുടെ വ്യക്തി ജീവിതം തന്നെ ഒരു സിനിമ കഥയെ വെല്ലുന്നതാണ്. സിൽക്‌സ്മിതയുടെ കാലത്തിന് ശേഷം സിനിമ ലോകം അടക്കിവാണ ഗ്ലാമർ താരമായിരുന്നു അൽഫോൻസ ആൻ്റണി. സില്‍ക്കിന് ശേഷം സൂപ്പര്‍ താരങ്ങളുടയ ബിഗ് ബജറ്റ് പടങ്ങളില്‍ അവിഭാജ്യ ഘടകമായി അല്‍ഫോന്‍സ മാറിയിരുന്നു. സിനിമാ ബന്ധമുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ചെന്നൈ സ്വദേശിനിയാണ് അല്‍ഫോന്‍സ. പൈ ബ്രദേര്‍സ് എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്.
അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറിയത് ഭാഷാ എന്ന ചിത്രത്തിലെ രാ.. രാ.. രാമയ്യ.. എന്ന ഗാനരംഗം ഇന്നും ഹിറ്റാണ്. ഇതോടെ അൽഫോൻസാ കൂടുതൽ ശ്രദ്ധ നേടി. ആ സമയത്താണ് ഐറ്റം ഡാന്‍സില്‍ ഏറ്റവും സ്റ്റാര്‍ വാല്യൂ ഉണ്ടായിരുന്ന സില്‍ക്ക് സ്മിതയുടെ ആത്മഹത്യ. അങ്ങനെ സില്‍ക്കിന്റെ അഭാവത്തില്‍ സിനിമാക്കാര്‍ അല്‍ഫോണ്‍സയെ തേടി എത്തി. ഒരു ക്ലാസിക്കൽ നർത്തകി കൂടി ആയിരുന്ന അൽഫോൻസാ നൃത്ത രംഗങ്ങളിൽ സിൽക്കിനെക്കാൾ ഒരുപടി മുന്നിൽ നിന്നു. ബോളിവുഡിൽ വരെ അൽഫോൻസാ സജീവമായി.

സൗത്തിന്ത്യയിലെ എല്ലാ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പവും അവർ വർക്ക് ചെയ്തു. കൂടുതൽ ഗ്ലാമറസ് ആയുള്ള ഐറ്റം ഡാൻസുകളിലാണ് അൽഫോൻസാ തിളങ്ങിയത്. അതിനിടെ നായികാവേഷം ചെയ്യാനുള മോഹം കൊണ്ട് 2001 ല്‍ ‘എണ്ണത്തോണി’ എന്ന ബിഗ്രേഡ് പടത്തില്‍ അല്‍ഫോണ്‍സ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഷക്കീലയും അഭിനയിച്ചിരുന്നു. പടം ഹിറ്റായെങ്കിലും ഇത് അല്‍ഫോണ്‍സയുടെ ഏറ്റവും മണ്ടത്തരമായ ഒരു നീക്കമായി ഇത് മാറുകയും നടിയെ പ്രതികൂലമായി ബാധിച്ചു, ഇതോടെ നടിക്ക് അവസരങ്ങൾ കുറഞ്ഞു.
ആയിടകകാൻ അവർ തമിഴില്‍ കൂടെ അഭിനയിച്ച നസീര്‍ എന്ന നടനുമായി പ്രണയത്തിലായത്. അതോടെ വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് മുസ്ലിം മതം സ്വീകരിച്ച് നസീറിനെ വിവാഹം കഴിച്ചു, പക്ഷെ അതൊരു പരാജയമായിരുന്നു. ശേഷം അല്‍ഫോണ്‍സ ബിഗ്രേഡ് പടങ്ങളിലെ നായകനായ ഉസ്മാനുമായി പ്രണയത്തിലായി. ഉസ്മാനെ വിവാഹം കഴിച്ചതായി ഗോസിപ്പുകള്‍ വന്നിരുന്നു. ശേഷം 2012 ൽ കാമുകനായ യുവനടന്‍ വിനോദിന്റെ ആത്മഹത്യ അവരെ മാനസികമായി തകർത്തു. എല്ലാത്തിനും ഒടുവിൽ ജയശങ്കര്‍ എന്ന തമിഴ് സിനിമാപ്രവര്‍ത്തകനെ അല്‍ഫോണ്‍സ വിവാഹം കഴിച്ചു. ഇരുവരും ഹിന്ദുമതം സ്വീകരിച്ചു. ഒരു കുടുംബമായി ജീവിച്ചു. ശേഷം അഭിനയത്തില്‍ നിന്നും മാറി ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ അമ്മയായി ചെന്നെയില്‍ കുടുംബിനിയായി ജീവിക്കുകയാണ് അല്‍ഫോണ്‍സ. .
Leave a Reply