കേശു അമ്മാവനെന്നും, ദേവു അമ്മായി എന്നും വിളിച്ചു ഞങ്ങൾ പരിഹസിച്ചിചതിന് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു ! തെറ്റ് പറ്റിയെന്ന് ഇപ്പോൾ മനസിലായി ! കുറിപ്പ് ശ്രദ്ധ നേടുന്നു !

ഇപ്പോഴിതാ ഇപ്പോഴത്തെ കാലഘട്ടത്തിൽ കുട്ടികളുടെ കാര്യത്തിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് വരുന്നത്, ലഹരിക്കും അക്രമങ്ങൾക്കും അടിമകളായ നമ്മുടെ പുതിയ തലമുറ കടന്നു പോകുന്നത് വളരെ വലിയ വിപത്തുക്കളിലേക്കാണ്. ഇപ്പോഴിതാ പ്രായത്തിലും കവിഞ്ഞ പക്വത കാണിക്കുന്നു എന്നതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ പരിഹാസങ്ങൾ കേട്ടിരുന്ന രണ്ടുപേരാണ്  ദേവനന്ദയും കേശു എന്ന് വിളിക്കുന്ന അൽസാബിത്തും.

ഇപ്പോഴിതാ ഇവരെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞുകൊണ്ട് മോളിവുഡ് കണക്ട് എന്ന പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്, അതിലെ വാക്കുകൾ ഇങ്ങനെ, ആദ്യമായി ഈ രണ്ടു പേരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു.. ഇവരെ രണ്ടുപേരെയും ട്രോളി കൊണ്ട് ഈ പേജിൽ തന്നെ ഞങ്ങൾ ഒരുപാട് പോസ്റ്റ് ഇട്ടിട്ടുണ്ട്. തന്ത വൈബ് എന്നും തള്ള വൈബ് എന്നും പറഞ്ഞു കളിയാക്കിയിട്ടുണ്ട്. പ്രായത്തിൽ പെൻഷൻ പറ്റിയവർ എന്നു പറഞ്ഞു ട്രോളിയിട്ടുണ്ട്. കേശു അമ്മാവൻ എന്നും ദേവു അമ്മായി എന്നും വിളിച്ചു ഞങ്ങൾ പരിഹസിച്ചിട്ടുണ്ട്. പക്ഷേ മക്കളെ, എല്ലാത്തിനും മാപ്പ്

മൂത്തവരോടും സമൂഹത്തിനോടും ഒരു ബഹുമാനവും ഇന്നത്തെ തലമുറ വച്ചുപുലർത്തുന്നില്ല. അതിനുള്ള പ്രധാനകാരണം മാതാപിതാക്കൾ ഇന്നത്തെ കുട്ടികളെ കയർ ഊരി വിട്ടതുപോലെ വളർത്തുന്നത് കൊണ്ടാണ്. വെഞ്ഞാറമൂട് സംഭവത്തിൽ തന്നെ ഇത്രയും വലിയ ക്രൂരതകൾ ചെയ്തിട്ടും അവൻറെ ഉമ്മ കട്ടിലിൽ നിന്നും വീണു പരിക്കുപറ്റിയതാണ് എന്നാണ് പോലീസുകാരോട് പറഞ്ഞത്. ഇതിൽ നിന്നുതന്നെ മനസ്സിലായില്ലേ ആ വീട്ടുകാർ എത്ര പുഞ്ചിച്ചും ലാളിച്ചും അവനെ വഷളാക്കിയിട്ടുണ്ട് എന്ന്.

ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ പ്രശ്നങ്ങളും ബാധ്യതകളും ബുദ്ധിമുട്ടുകളും എല്ലാം കുട്ടികളെ അറിയിച്ചു വളർത്തണം. ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ കടവും തീർത്തു ഇന്ന് തൻറെ കുടുംബത്തിലെ മുതിർന്നവരെ മുഴുവൻ പൊന്നുപോലെ നോക്കുന്ന വ്യക്തിയാണ് കേശു അഥവാ അൽസാബിത്ത്. കൊച്ചു പയ്യൻ ആണ് അവൻ. അവൻറെ വിവേകവും കാര്യപ്രാപ്തിയും പോലും ഇന്നത്തെ 25 വയസ്സുകാർക്ക് പോലുമില്ല. അതിനുള്ള പ്രധാനകാരണം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പച്ച മലയാളത്തിൽ പറഞ്ഞാൽ വളർത്തുദോഷം തന്നെ.

ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ ബുദ്ധിമുട്ടുകൾ എല്ലാം കേശു മനസ്സിലാക്കി. സീരിയലിൽ അഭിനയിച്ചു കിട്ടുന്ന പണം എല്ലാം അവൻ കുടുംബത്തിനുവേണ്ടി ചെലവഴിച്ചു. ഇപ്പോൾ അവർക്ക് ബാധ്യതകൾ ഒന്നുമില്ല, വേണമെങ്കിൽ മറ്റുള്ള ചെറുപ്പക്കാരെ പോലെ അവനും അടിച്ചുപൊളിച്ചു ജീവിക്കാം. ഈ പ്രായത്തിലുള്ള മറ്റു കുട്ടികൾ ചെയ്യുന്നതുപോലെയുള്ള എല്ലാ തോന്നിവാസങ്ങളും വേണമെങ്കിൽ കേശുവിനും ചെയ്യാനുള്ള അവസരം ഇന്നുണ്ട്, ആരും ചോദിക്കാൻ വരില്ല, കാരണം അവൻ സ്വന്തം ഉണ്ടാക്കിയ പണമാണ്. പക്ഷേ അങ്ങനെയാണോ കേശു ജീവിക്കുന്നത്? സ്വന്തം കുടുംബത്തെ പൊന്നുപോലെ നോക്കുന്നു എന്നു മാത്രമല്ല മറ്റുള്ളവരെയും വലിയ ബഹുമാനത്തോടെ മാത്രമാണ് കേശു കാണുന്നത്. മാധ്യമപ്രവർത്തകരോട്, “നിങ്ങളെല്ലാവരും ചായ കുടിച്ചോ?” എന്നൊക്കെ ചോദിക്കുന്നത് അവന്റെ മര്യാദ കൊണ്ടാണ്, അല്ലാതെ തന്ത വൈബ് ആയതുകൊണ്ടല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക..

അതുപോലെ അതുപോലെ തന്നെ ദേവനന്ദ, അടുത്തിടെ ഒരു പരിപാടിക്ക് വിളക്ക് കൊളുത്തുവാൻ വേണ്ടി എഴുന്നേറ്റ സമയത്ത് കാലിലെ ചെരുപ്പ് ഊരി വയ്ക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും മാത്രം മനസ്സിലാക്കിയെടുക്കാം ഈ കുട്ടിയെ എങ്ങനെയാണ് അവരുടെ വീട്ടുകാർ വളർത്തുന്നത് എന്ന്. ഒരുപക്ഷേ എല്ലാ കുട്ടികളെയും ഇതുപോലെയാണ് മാതാപിതാക്കൾ വളർത്തുന്നത് എങ്കിൽ, എത്ര വയലൻസ് നിറഞ്ഞ സിനിമകൾ അവർ ഭാവിയിൽ കണ്ടാലും അതൊന്നും തന്നെ അവരെ സ്വാധീനിക്കുകയില്ല. ലഹരി പോലെയുള്ള സാധനങ്ങൾ ഉപയോഗിക്കുവാനുള്ള എത്ര അവസരം വന്നാലും, അവർ സധൈര്യം അതിനോട് നോ പറയും. കയ്യിൽ എത്ര പണം വന്നാലും, അത് നല്ല രീതിയിൽ ചെലവഴിക്കാനും, നല്ല രീതിയിൽ സേവ് ചെയ്യുവാനും അവർ പഠിക്കും. പക്ഷേ അതിനെല്ലാം, നല്ല പാരന്റിങ് ആവശ്യമാണ് എന്നും കുറിപ്പിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *