
ഈ ചെറിയ പ്രായത്തിൽ തന്നെ 25 ലക്ഷം രൂപ കടവും വീട്ടി ഒരു കാറും എടുത്തത് അത്ര ചെറിയ കാര്യമല്ല ! അൽസബീത്തിന് ആശംസകൾ !
മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് ഉപ്പും മുളകും എന്ന പരമ്പരയിലെ കേശു എന്ന അൽസാബിത്തിനെ. ഈ ചെറിയ പ്രായം കൊണ്ട് ജീവിതത്തിൽ ഏറെ നേട്ടങ്ങൾ ഉണ്ടാക്കി എടുത്ത ആളാണ് അലസബിത്ത്. കേശുവിന് എല്ലാം എല്ലാം അവന്റെ അമ്മ ബീനയാണ്. സിംഗിൾ മദറായി പയ്യനെ ഉയർത്തിക്കൊണ്ടുവരാൻ അമ്മ ഏറെ കഷ്ടപെട്ടിരുന്നു. ബാലതാമയി അഭിനയ ജീവിതം തുടങ്ങിയ കേശു ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിലേക്ക് ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ പുതിയ നേട്ടം കൂടി ഉണ്ടാക്കിയെടുത്തിരിക്കുകയാണ് അൽസാബിത്ത്. ചെറുപ്രായത്തിൽ തന്നെ ലക്ഷങ്ങൾ മുടക്കി പുത്തനൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ്, കേശു.. അതും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഫാമിലി കാറാണ് കേശുവിന്റെ യാത്രകൾക്ക് ആഡംബരമേകാനായി എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ പേജിലൂടെയാണ് താരം പുതിയ വണ്ടി വാങ്ങിയ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
ഇത്രയും ചെറിയ ഈ പ്രായത്തിൽ തന്നെ 25 ലക്ഷം രൂപ കടവും വീട്ടി ഒരു കാറും എടുക്കുന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ലെന്ന് ഇനിയെങ്കിലും കളിയാക്കുന്നവർ ആലോചിക്കണം. കിയയുടെ നിരയിലെ എൻട്രി ലെവൽ എസ്‌യുവിയായ സോനെറ്റാണ് കേശുവിന്റെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. താരം കാർ വാങ്ങിയ ചിത്രങ്ങളെല്ലാം നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയിട്ടുണ്ട്. കേശുവിന്റെ ഈ നേട്ടത്തിന് കൈയ്യടിക്കുകയാണ് ആരാധകർ.
കേശുവിനെ തന്റെ മകനെ കുറിച്ച് അമ്മ പറയുന്നതിങ്ങനെ, വിവാഹ ശേഷം മക്കളില്ലാതെ വിഷമിച്ച സമയത്ത് അമ്പലങ്ങളും പള്ളികളും എല്ലാം നേര്ച്ച ഇട്ടു കിട്ടിയ നിധിയാണ് അവൻ. മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട് അങ്ങനെ കിട്ടിയ മോനാണ്, എല്ലാം ഈശ്വരന്റെ അനുഗ്രഹമാണ്. അവൻ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആൽബത്തിലാണ്, ആ ഭഗവാന്റെ അനുഗ്രഹവും എന്റെ മകൻ കിട്ടിയിട്ടുണ്ടാകും എന്നും ഉമ്മ പറയുന്നു.

അതേസമയം സമൂഹ മാധ്യമങ്ങൾ വഴി തന്റെ മകനെ തന്ത വൈബ്, കിളവൻ കേശു എന്നൊക്കെ പരിഹസിക്കുന്നതിനെ കുറിച്ചും അമ്മ പ്രതികരിച്ചു, എന്റെ മോന് തന്ത വൈബാണെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറില്ല. അഭിമാനമാണ്. കാരണം അങ്ങനെ വിളിക്കുമ്പോൾ അവനെ വീട്ടിലെ ഗൃഹനാഥന്റെ സ്ഥാനത്തേക്കാണല്ലോ കാണുന്നത്. അത് തന്നെയാണ് എന്റെ മോൻ. നിന്റെ വീട്ടിൽ നാളത്തേക്ക് അരിയുണ്ടോയെന്ന് ഇത്തരം കമന്റിടുന്നവരോട് ചോദിച്ചാൽ അവർക്ക് മറുപടിയുണ്ടാകില്ല.
എന്നാൽ എന്റെ മോന്റെ കാര്യം അങ്ങനെയല്ല. ചെറുപ്പം മുതൽ വീടിനുവേണ്ടി ജീവിക്കുന്ന കുഞ്ഞാണ്, തന്ത വൈബ് എന്നതുകൊണ്ട് മെച്യൂരിറ്റിയുണ്ടെന്നല്ലേ അവർ ഉദ്ദേശിക്കുന്നത്. മോൻ മെച്വറാകുന്നത് എനിക്ക് നല്ലതാണ് എന്നാണ് അമ്മ ബിന പറഞ്ഞത്. പിന്നീട് അൽ സാബിത്താണ് സംസാരിച്ചത്. അമ്മയെ വിട്ടൊരു സന്തോഷം എനിക്കില്ല. ഞാൻ ന്യൂ ജനറേഷനാണ്. പക്ഷെ യോ യോ സെറ്റപ്പ് എന്നെ കൊണ്ട് പറ്റില്ല. അത് ജീവിതത്തിൽ വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല, എന്റെ സ്വഭാവം ഇങ്ങനെയാണ്, ഞാനും അമ്മയും വളരെ ചുരുങ്ങിയത് കുറച്ച് സുഹൃത്തുക്കളുമാണ് എന്റെ ലോകമെന്നും അൽസാബിത്ത് പറയുന്നു..
Leave a Reply