
മണ്ണാറശാലയിൽ ഉരുളി കമഴ്ത്തി കിട്ടിതാണ് എന്റെ മകൻ അൽസാബിത്ത് ! അയ്യപ്പൻറെ അനുഗ്രഹം കൊണ്ടാണ് മകന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടായത് ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് കേശു എന്ന കഥാപാത്രം കൈകാര്യം ചെയ്ത അൽസാബിത്ത്. മുമ്പൊരിക്കൽ തന്റെ മകൻ അൽസാബിത്തിനെ കുറിച്ച് ഉമ്മ ബീന പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ മകനെ കുറിച്ച് ആ ഉമ്മയുടെ വാക്കുകൾ ഇങ്ങനെ, എന്റെ വിവാഹം കഴിഞ്ഞതോടെ ജീവിതത്തില്‍ വില്ലനായി കടം വന്നു. അപ്പോള്‍ മുതല്‍ എന്റെ ഭർത്താവ് വെറുപ്പ് കാണിക്കാന്‍ തുടങ്ങി. എന്റെ മകന് അഞ്ചു വയസുള്ളപ്പോള്‍ അവന്റെ ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നീട് തിരികെ വന്നില്ല. കുഞ്ഞ് കേശുവുമായി ഉണ്ണാതെ ഉറങ്ങാതെ എത്ര രാത്രികള്‍ കഴിച്ചു കൂട്ടിയെന്നറിയില്ല. അതിനിടയില്‍ വീട് ജപ്തിയാകുന്ന അവസ്ഥയില്‍ എത്തി.
ഒരു അ,വനസമില്ലാത്ത കട ബാധ്യതകൾ ഞങ്ങളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഏകദേശം ഒരു 12 ലക്ഷത്തോളം കടം ഞങ്ങൾക്ക് ഉണ്ടായിരുന്നു. കടക്കാർ ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. അവരുടെ ആ ബഹളത്തിനിടയില്‍ നിസഹായരായി ഞാനും മോനും. അങ്ങനെ ഞങ്ങൾ ജീവിക്കാനായി ആന്ധ്രയിലേയ്ക് പോയി.
അവി,ടെ ഞാൻ അവനെ ഒരു സ്‌കൂളില്‍ ചേര്‍ത്ത് ഞാനും അവിടെ അധ്യാപക ജോലി നോക്കി. പക്ഷേ അവിടെയും വിധി ഞങ്ങള്‍ക്കെതിരായിരുന്നു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ മോന് എന്നും അസുഖമായി. ആറുമാസമേ അവിടെ നിന്നുള്ളൂ. പിന്നീട് തിരികെ വന്നു ഒരു മെഡിക്കല്‍ ഷോപ്പില്‍ തുച്ഛമായ ദിവസക്കൂലിക്കു ജോലിക്കു കയറി. അങ്ങനെയിരിക്കെ പോസ്‌റ്റോഫീസില്‍ ടെസ്റ്റ് എഴുതി അവിടെ ജോലി കിട്ടി.

മകൻ ആ, സമയത്താണ് ചില ടിവി പരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയത്. കുട്ടിപ്പട്ടാളം, കുട്ടിക്കലവറ അതൊക്കെ ആയിരുന്നു തുടക്കം, അങ്ങനെ അതിനു ശേഷമാണ് അവന് ഉപ്പും മുളകും എന്ന പരിപാടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. മറ്റുള്ള കുട്ടികളേ പോലെ ഒന്നുമറിയാതെ സന്തോഷിക്കേണ്ട പ്രായത്തില്‍ എന്റെ മകന്‍ കടം തീര്‍ക്കാനായി കഷ്ടപ്പെടുകയായിരുന്നു. ഞങ്ങളെ ഉപേക്ഷിച്ച ശേഷം അവന്റെ ഉപ്പ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും ഇങ്ങനെ ഒരു മകനുണ്ടെന്ന് പോലും അയാള്‍ ചിന്തിച്ചിട്ടില്ല. എന്നാലും ആയാളോട് ദേഷ്യമില്ല. തനിക്ക് നല്ല ഒരു മകനെ തന്നല്ലോ. അന്തസോടെ നന്നായി കഷ്ട്ടപ്പെട്ട് ഞാന്‍ അവനെ വളര്‍ത്തി.
എ,ന്റെ കു,ഞ്ഞ് അവന്റെ ഈ ചെറിയ പ്രായത്തിൽ തന്നെ എല്ലാ കടവും വീട്ടി. എല്ലാം ഈശ്വരന്റെ അനുഗ്രഹമാണ്. അവൻ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആൽബത്തിലാണ്, ആ ഭഗവാന്റെ അനുഗ്രഹവും എന്റെ മകൻ കിട്ടിയിട്ടുണ്ടാകും. അതുപോലെ വിവാഹ ശേഷം മക്കളില്ലാതെ വിഷമിച്ച സമയത്ത് അമ്പലങ്ങളും പള്ളികളും എല്ലാം നേര്ച്ച ഇട്ടു കിട്ടിയ നിധിയാണ് അവൻ. മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട് അങ്ങനെ കിട്ടിയ മോനാണ് എന്നും ആ ഉമ്മ ബീന പറയുന്നു
Leave a Reply