മണ്ണാറശാലയിൽ ഉരുളി കമഴ്ത്തി കിട്ടിതാണ് എന്റെ മകൻ അൽസാബിത്ത് ! തലയിൽ തട്ടമിടാത്തതിന് ഉമ്മക്ക് വിമർശനം !

ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയിൽ കൂടി ഏവർക്കും പ്രിയങ്കരനായ ആളാണ് കേശു എന്ന കഥാപാത്രം കൈകാര്യം ചെയ്ത അൽസാബിത്ത്. തന്റെ ഈ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ പ്രാരാബ്ധം ഏറ്റെടുത്ത അലസാബിത്തിനെ കുറിച്ച് ഉമ്മ എപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ച ചില ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ‘ചില്ലിംഗ് വിത്ത് ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി’ എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുതിയ യാത്രയുടെ വിശേഷങ്ങളുമായിട്ടാണ് താരമെത്തിയത്. കാശ്മീരില്‍ അമ്മയ്ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം പോയതിന്റെ വിശേഷങ്ങളായിരുന്നു നടന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള ചില പ്രതികരണങ്ങളാണ് താരത്തിനെ നേരിടേണ്ടി വന്നത്.

തന്റെ സന്തോഷ നിമിഷത്തിൽ അമ്മയ്ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിൽ എത്തിയ ചില വർഗീയ കമന്റുകൾ ഇങ്ങനെ, ‘തലയില്‍ തട്ടം ഇടാതെ നടക്കുന്ന ഉമ്മ, ഉമ്മയെ അമ്മ എന്ന് വിളിക്കുന്നു, ഗേള്‍ ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങുന്നു’, എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. എന്നാൽ ഇതിനെ കുറിച്ച്‌ അൽസാബിത്ത് പ്രതികരിച്ചില്ലെങ്കിലും ഈ കമന്റ് ഇപ്പോൾ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

എന്നാൽ മോശം കമന്റ് ഇട്ട ആൾക്ക് മറുപടി നൽകാൻ നിരവധി പേര് ഉണ്ടായിരുന്നു, ഭഗവാനെ എന്ന് വിളിക്കുന്നതും കര്‍ത്താവേ എന്ന് വിളിക്കുന്നതും അല്ലാഹുവേ എന്ന് വിളിക്കുന്നതും ഒരാളെയാണ്. അതുപോലെയാണ് അമ്മയും ഉമ്മയും മമ്മിയും. നൊന്ത് പ്രസവിച്ച മാതാവിനെ ഈ പറയുന്ന ഏത് പേരിലും വിളിക്കാം. പെറ്റ അമ്മക്ക് വിളിപ്പിക്കാതിരുന്നാല്‍ മതി. ഞാനും അമ്മ അത്ത എന്നു വിളിച്ചാണ് ശീലിച്ചത്, ഉമ്മ ബാപ്പ എന്നൊക്കെ വിളിക്കുന്നത് എന്റെ ഫാമിലിയില്‍ തന്നെ കേട്ടിട്ടില്ല. ഇങ്ങനെ പല സംസ്‌കാരങ്ങളും ഉള്ളവരുണ്ടാവുമല്ലോ. എല്ലാം അംഗീകരിക്കാനുള്ള മനസാണ് വേണ്ടത് എന്നും മാറുകമന്റുകൾ വരുന്നുണ്ട്.

മുമ്പൊരിക്കൽ അൽസാബിത്തിനെ കുറിച്ച് ഉമ്മ പറഞ്ഞിരുന്ന ചില വാക്കുകൾ ഇങ്ങനെ, വിവാഹ ശേഷം മക്കളില്ലാതെ വിഷമിച്ച സമയത്ത് അമ്പലങ്ങളും പള്ളികളും എല്ലാം നേര്ച്ച ഇട്ടു കിട്ടിയ നിധിയാണ് അവൻ. മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട് അങ്ങനെ കിട്ടിയ മോനാണ്, എ,ന്റെ കു,ഞ്ഞ് അവന്റെ ഈ ചെറിയ പ്രായത്തിൽ തന്നെ എല്ലാ കടവും വീട്ടി. എല്ലാം ഈശ്വരന്റെ അനുഗ്രഹമാണ്. അവൻ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആൽബത്തിലാണ്, ആ ഭഗവാന്റെ അനുഗ്രഹവും എന്റെ മകൻ കിട്ടിയിട്ടുണ്ടാകും എന്നും ഉമ്മ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *