
അച്ചൂട്ടിയായി മമ്മൂട്ടി അഭിനയിച്ചത് പോലെ ആർക്കെങ്കിലും അഭിനയിക്കാൻ പറ്റുമോ ! അവാർഡ് കിട്ടാതെ പോയ കഥ ! പ്രതികരിച്ചത് ഒരേ ഒരു താരം !
മമ്മൂട്ടി എന്ന മഹാ പ്രതിഭ അഭിനയത്തിലുപരി ജീവിച്ചു കാണിച്ചു തന്ന എത്രയോ കഥാപാത്രങ്ങൾ നമ്മൾ ഇന്നും മലയാളി മനസുകളിൽ ജീവിക്കുന്നു, പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ, പ്രായം വെറും നമ്പറിൽ മാത്രം ഒതുങ്ങുന്നു. തന്റെ അഭിനയ ജീവിതം അൻപത് വര്ഷം ആഘോഷിച്ച മമ്മൂട്ടി തന്റെ എഴുപതാമത് വയസിലും അഭിനയത്തോട് കാണിക്കുന്ന ആ അഭിനിവേശം തന്നെയാണ് അദ്ദേഹത്തിന്റെ പോരാട്ട വിജയം. അദ്ദേഹത്തിന് പല ബഹുമതികളും നൽകി രാജ്യം ആദരിച്ചിരുന്നു. ദേശീയ പുരസ്‌ക്കാരങ്ങളും സംസ്ഥാന പുരസ്‌ക്കാരങ്ങളും പത്മശ്രീയും വരെ കിട്ടിയിരുന്നു.
അതുപോലെ മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാവുന്നതാണ് അമരം. ലോഹിതദാസ് രചിച്ച്, ഭരതൻ സംവിധാനം ചെയ്ത ചിത്രം അന്ന് തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇന്നും ആ ചിത്രത്തിന്റെ ഒരു ഓളം കെട്ടടങ്ങിയിട്ടില്ല, രവീന്ദ്രനും ജോൺസണും ചേർന്ന് സങ്കേതം കൂടി ഒരുക്കിയതോടെ ചിത്രം പൂർണത നേടുകയായിരുന്നു. മമ്മൂട്ടിയും മുരളിയും മത്സരിച്ച് അഭിനയിച്ച ചിത്രം, ഇവരെ കൂടാതെ കെപിഎസി ലളിത ചിത്രത്തിൽ ഒരു മികച്ച വേഷം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിത മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

പക്ഷെ ആ ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകരും മനസ്സിൽ ഉറപ്പിച്ചത്, ഈ ചിത്രത്തിന് മമ്മൂട്ടിക്ക് ഒരു അവാർഡ് ഉറപ്പാണ് എന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല, ആരാധകരും സിനിമ പ്രവർത്തകരും ഒരുപോലെ പ്രതീക്ഷിച്ചിരുന്നു, പക്ഷെ അത് ഉണ്ടായില്ല… ഇതിനെ കുറിച്ച് പലപ്പോഴും ശക്തമായി പ്രതികരിച്ചിട്ടുള്ളത് നടി കെപിഎസി ലളിതയായിരുന്നു. അമരത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാത്തത് വലിയ വേദനയായി തോന്നിയെന്ന് പില്‍ക്കാലത്തെ ഒരു അഭിമുഖത്തില്‍ കെ.പി.എ.സി. ലളിത പറഞ്ഞിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമായ അമരത്തിനു പക്ഷേ മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചില്ല. അതാണ് ഏറ്റവും അധികം വിഷമിപ്പിച്ച കാര്യമെന്ന് ലളിത പല വേദികളിലും പറഞ്ഞിരുന്നു.
അദ്ദേഹത്തിന് ആ അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. കിട്ടാന്‍ ഒരു കാരണം മതി. ആ കഥാപാത്രമായി ജീവിച്ചു കാണിച്ചുതന്ന അദ്ദേഹത്തിന്റെ ആ കഴിവ്.. മമ്മൂട്ടി ആ ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്’ ആ കഥാപാത്രത്തിന് ഒരു അംഗീകാരം അത് അദ്ദേഹം അർഹിക്കുന്ന ഒന്നായിരുന്നു എന്ന് ലളിത തുറന്ന് പറഞ്ഞിരുന്നു.
അതുപോലെ നടൻ മമ്മൂട്ടിക്ക് മറ്റെല്ലാ പുരസ്കരങ്ങളും ലഭിട്ടുണ്ടെകിലും അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചിരുന്നില്ല, ഇതിന് കാരണമായി രാജ്യസഭാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്, മമ്മൂട്ടിക്ക് പദ്മഭൂഷൺ നൽകുന്നില്ല എന്നുള്ളതിന് താൻ വിശ്വസിക്കുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വെക്കുന്നില്ല.. അതാണ് ആ കാരണമെന്ന് അദ്ദേഹം പറയുന്നു.
Leave a Reply