
‘ഞാൻ മാന്യമായി വിവാഹം കഴിച്ചാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ബാല ! വിമർശനത്തിന് മറുപടിയുമായി അമൃത സുരേഷും !
ഒരു സമയത്ത് ഏവരും ഏറെ കൊട്ടിഘോഷിച്ച് ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു അമൃതയുടെയും ബാലയുടെയും. പക്ഷെ ആ ദാമ്പത്യ ജീവിതത്തിന് അതികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഏക മകളെയും കൊണ്ട് അമൃത ബാലയിൽ നിന്നും വേർപിരിയുകയും ശേഷം വർഷങ്ങൾക്ക് ശേഷം ബാല വീണ്ടുമൊരു വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഇവർ ഇരുവരും ഈ നിമിഷം വരെയും വേർപിരിയാനുള്ള കാരണം എവിടെയും പറഞ്ഞിരുന്നില്ല. അതെല്ലാം സ്വാകാര്യമായി സൂക്ഷിക്കാനാണ് തങ്ങൾ ഇഷ്ടപ്പെടുന്നത് എന്ന് ഇരുവരും പറഞ്ഞിരുന്നു.
ശേഷം മകളുമായി ഒറ്റക്ക് ജീവിതം പാടിത്തുയർത്തിയ അമൃത ഉപജീവന മാർഗത്തിനായി ആശ്രയിച്ചതും തനിക്ക് അനുഗ്രഹമായി കിട്ടിയ സംഗീതത്തെ ആയിരുന്നു. ഇനിയുള്ള തന്റെ ജീവിതം മകൾക്ക് വേണ്ടിയാണ് എന്ന് പറഞ്ഞിരുന്ന അമൃത ഒരു സുപ്രഭാതത്തിൽ ഗോപിസുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്തയാണ് പങ്കുവെച്ചത്, അന്ന് മുതൽ ഈ നിമിഷം വരെയും അമൃതയും ഗോപി സുന്ദറും ഒരു മാധ്യമ ചർച്ചാ വിഷയമായി മാറുകയായിരുന്നു.
ഇപ്പോഴിതാ ബാല അമൃതയുടെ പേര് എടുത്ത് പറയാതെ നടത്തിയ ചില പരാമർശങ്ങളും അതിന് അതെ രീതിയിൽ മറുപടിയുന്ന അമൃതയുടെയും വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ ബാല പലപ്പോഴും മനപൂര്‍വ്വം അമൃത സുരേഷിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരുന്നു. തന്റെ മാന്യമായ വിവാഹം എന്നും, കഴിഞ്ഞ ജീവിതത്തെ കുറിച്ചും എല്ലാം സൂചിപ്പിക്കുമ്പോൾ എല്ലാം പരോക്ഷമായി ബാല ഉദ്ദേശിക്കുന്നത് അമൃതയെ ആയിരുന്നു, തനിക്ക് അമൃതയുമായി ഉണ്ടായിരുന്നത് സമാധാനപരമായ ദാമ്പത്യ ജീവിതം ആയിരുന്നില്ല എന്നും ബാല സൂചിപ്പിയ്ക്കുന്നുണ്ടായിരുന്നു.

എന്നാൽ ഇതിന് മറുപടി എന്നപോലെ, ബാലയുടെ പേരെടുത്ത് പറയാതെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി അമൃത കുറിച്ചത് ഇങ്ങനെ, ജീവിതത്തില്‍ നിന്നും മുറിച്ച് മാറ്റപ്പെട്ട ആള് എന്നാണ് അമൃത ബാലയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ആരെയെങ്കിലും വെട്ടിമാറ്റുമ്ബോള്‍, അവര്‍ ഒരിക്കലും ആളുകളോട് മുഴുവന്‍ കഥയും പറയില്ല, നിങ്ങളെ മോശക്കാരാക്കുകയും അവരെ നിരപരാധിയാക്കുകയും ചെയ്യുന്ന ഭാഗം മാത്രമേ അവര്‍ ജനങ്ങളോട് പറയുകയുള്ളൂ’ എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.
അതുപോലെ അമൃതയുടെയും ഗോപിസുന്ദറിന്റെയും പുതിയ ജീവിതത്തെ കുറിച്ച് ബാലയോട് ചോദിച്ചപ്പോൾ ബാലയുടെ ,മറുപടി ഇങ്ങനെ ആയിരുന്നു, ‘അത് അവരുടെ ജീവിതമാണ്, അതില്‍ അഭിപ്രായം പറയാനുള്ള അവകാശം എനിക്കില്ല. ഞാന്‍ മാന്യമായി വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിയ്ക്കുന്നു’ നമ്മൾ ചെയ്താൽ നല്ലത് കിട്ടും, മോശം ചെയ്താൽ മോശം ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Leave a Reply