
ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു, ഞാൻ ആ വീട്ടിൽ അനുഭവിച്ചത് വളരെ വലിയ ക്രൂരതകളാണ് ! ആദ്യമായി അമൃത തുറന്ന് പറയുന്നു !
ബാലയും അമൃതയും ഒരു സമയത്ത് മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളായിരുന്നു, ശേഷം ഇവരുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മലയാളികൾക്ക് അറിവുള്ള കാര്യങ്ങളാണ്, ഇപ്പോഴിതാ ആദ്യമായി വിവാഹ മോചനത്തിന്റെ കാരണങ്ങൾ പറഞ്ഞുകൊണ്ട് അമൃത പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. എന്റെ ഇഷ്ടത്തിന് നടത്തിയ ഒരു വിവാഹമായിരുന്നു ഇത്, പക്ഷെ നിശ്ചയം കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് ബാല ചേട്ടന്‍ എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നത്.
അപ്പോഴും വീട്ടുകാർ ഇത് വേണ്ടെന്ന് പറഞ്ഞെങ്കിലും എന്റെ ഇഷ്ടമാണ് ഈ വിവാഹം മുന്നോട്ട് കൊണ്ടുപോയത്. പല ദിവസങ്ങളിലും ഞാൻ ആ വീട്ടിൽ ചോര തുപ്പിയാണ് കിടന്നിരുന്നത്, ഒരുപാട് അടിയും ഇടിയും കൊണ്ടിട്ടുണ്ട്, ഉപദ്രവം കൂടി വന്നപ്പോള്‍, മകളെ ബാധിച്ചു തുടങ്ങിയപ്പോള്‍, ആ വീട്ടില്‍ നിന്ന് ഓടിയതാണ്. കോടികള്‍ എടുത്ത് കൊണ്ടല്ല ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു.
ബാല ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും പ്രാര്‍ഥിച്ചു. പക്ഷേ ഇന്നും ഞാന്‍ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകള്‍ കളയാന്‍ ഇന്നും ചികിത്സ ചെയ്യുന്നു. ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. കോടികള്‍ ഉണ്ടെങ്കില്‍ ഞാന്‍ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ.

എന്റെ മകൻ വിഡിയോയിൽ പറഞ്ഞത്, ഞാൻ പറഞ്ഞുപറയിപ്പിച്ചതാണെന്നാണ് എല്ലാവരും പറയുന്നത്, കോടതിയില്‍ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവള്‍ അനുഭവിച്ചതാണ്. ഇതില്‍ ഞാന്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്ന് പറയുന്നതിലെ അര്‍ഥം എന്താണ് എന്റെ മലയാളി ചേട്ടന്മാരെ, ചേച്ചിമാരെ. നൂറുകണക്കിന് ആളുകള്‍ കണ്ട രംഗമാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മയില്ലേ. അവള്‍ കുഞ്ഞ് ആയിരിക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജോലിക്കാരാണ് അവള്‍ക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞതാണ്.
14 വര്‍ഷത്തിന് ശേഷം ഞാന്‍ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വര്‍ഷത്തിന് ശേഷം സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തില്‍ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞു. അതിന്റെ പേരിലും ഞാൻ ഏറെ വേദനിച്ചു, എന്നാൽ അതേസമയം ബാല ചേട്ടനും വിവാഹം കഴിച്ചിരുന്നു, അതിനു ആർക്കും ഒരു കുഴപ്പവുമില്ല. ഞാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാന്‍ അനുവദിക്കണം. ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞങ്ങള്‍ മാത്രമേയുള്ളൂ. എന്റെ മകളെ സൈബര്‍ ബുള്ളീയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്.
Leave a Reply