
ആയിരം പിറന്നാൾ ആശംസകൾ ! എന്റെ സ്വന്തം ! ഗോപി സുന്ദറിന് ആശംസകളുമായി അമൃത സുരേഷ് ! ചേർത്ത് പിടിച്ച് ഗോപി സുന്ദർ !
അമൃതയും ഗോപി സുന്ദറും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് തങ്ങൾ ഒന്നാകാൻ പോകുന്നു എന്ന വാർത്ത ഇരുവരും പങ്കുവെച്ചത്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് അമൃത. ഗോപി സുന്ദർ അമൃതയെ ചേർത്ത് നിർത്തിക്കൊണ്ട് ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത കുറിച്ചത് ഒരായിരം ജന്മദിന ആശംസകൾ എന്നായിരുന്നു. ശേഷം ‘മൈൻ’ എന്റേത് എന്നും അമൃത കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ചും വിമർശിച്ചും രംഗത്ത് എത്തുന്നത്. അതിന്റെ ഒപ്പം ഇപ്പോഴിതാ അമൃതയുടെ അനിയത്തി അഭിരാമി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധ നേടുന്നുണ്ട്. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ.. സോഷ്യല്‍ മീഡിയ ജീവിതത്തിന് മുകളിലും അതിനുമപ്പുറവും, നുണകള്‍ ഒരു സത്യം .. നമ്മളെല്ലാം സാധാരണ മനുഷ്യര്‍ ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു തുടങ്ങിയവ. ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍, ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി.. മാന്ത്രിക സംഗീതം നല്കുന്നവന്, എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവന്‍, എന്നെ അവന്റെ മൂത്തമകള്‍ എന്ന് വിളിക്കുന്ന, തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്നവന് സ്നേഹവും ബഹുമാനവും.
എന്റെ ദാര്‍ശനിക ആമുഖത്തിന് ശേഷം നിങ്ങള്‍ക്ക് ആശംസകള്‍ നേരാന്‍ ഒരു നിമിഷം എടുക്കന്നു, സഹോദരാ.., നിങ്ങള്‍ക്ക് ജന്മദിനാശംസകള്.. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ.. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.. നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ.. ആർക്കും അറിയില്ല. അതുകൊണ്ട് നമുക്ക് ആളുകളെ വിശ്വസിക്കാം.. സ്നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം..

അതുപോലെ മറ്റൊരു പ്രധാന കാര്യം.. നമുക്കെല്ലാവര്‍ക്കും ജീവിക്കാം സ്നേഹിക്കട്ടെ .. വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാന്‍ നമുക്ക് പഠിക്കാം. .. സുന്ദരമായ മനസ്സോടെ.. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകളോ സോഷ്യല്‍ മീഡിയയില്‍ നമ്മള് കാണുന്ന കാര്യങ്ങളോ അന്വേഷിക്കരുത്. പ്രതീക്ഷിക്കാത്ത നാളെകളിലേക്ക്, ഒത്തിരി പ്രാര്‍ത്ഥനകളോടും എല്ലാവരോടും സ്നേഹത്തോടും കൂടി.. ഗോപി ചേട്ടന് വേണ്ടി ഈ ഹൃദയം നിറഞ്ഞ കുറിപ്പ് സമര്‍പ്പിക്കുന്നു ഒരിക്കല്‍ കൂടി ജന്മദിനാശംസകള് ബ്രോ എന്നും അഭിരാമി കുറിച്ചു. മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും ആ സന്തോഷ വാർത്ത ആദ്യമായി പങ്കുവെച്ചത്. ഏവരെയും ഞെട്ടിച്ച ഒരു തുറന്ന് പറച്ചിൽ ആയിരുന്നു അത്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ റിലേഷനാണ് അമൃത. ആദ്യ ഭാര്യ പ്രിയ ഇവർക്ക് രണ്ടു ആൺ മക്കൾ. എന്നാൽ ആ ബന്ധം നിലനിൽക്കവെയാണ് അദ്ദേഹം ഗായിക അഭയ ഹിരണ്മയിയുമായ് ബന്ധം തുടങ്ങുന്നത്. ശേഷം ഇതറിഞ്ഞ ഭാര്യ പ്രിയയും ഗോപി സുന്ദറുമായി വേർപിരിയുകയും ഇവരുടെ വിവാഹ മോചന കേസ് ഇപ്പോഴും കുടുംബ കോടതിയിൽ നടന്ന് വരികയാണ്. നിയമപരമായി ഇപ്പോഴും പ്രിയ തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ. അഭ്യായുമായി കഴിഞ്ഞ 12 വർഷമായി അദ്ദേഹം ഒരുമിച്ച് താമസിക്കുകയായിരുന്നു.
Leave a Reply