
അമൃതക്ക് കൈയ്യടിച്ച് ഗോപി സുന്ദർ ! അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയർ’ ! ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു !
കഴിഞ്ഞ കുറച്ച് നാളുകളായി അമൃത ബാല വിഷയം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്, ബാല അടുത്തിടെ അമൃതയെ കുറിച്ച് വളരെ മോശമായ രീതിയിൽ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അതുപോലെ തന്റെ മകളെ തന്നിൽ നിന്നും അകറ്റി നിർത്തുകയാണ് എന്നും മകളെ കാണിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും ബാല ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി അമൃത പങ്കുവെച്ച ഒരു വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ അഭിഭാഷകർക്കൊപ്പമെത്തിയാണ് അമൃത കാര്യങ്ങൾ വിശദമാക്കിയത്. ഒരിക്കലും മകളെ കാണിക്കില്ല എന്ന് പറഞ്ഞു എന്നതും, താൻ കുഞ്ഞിന്റെ ചുമതല പിടിച്ചുവച്ചിട്ടുണ്ട് എന്നതുമായ ബാലയുടെ ആരോപണങ്ങൾ അമൃത തീർത്തും നിഷേധിച്ചു.
കോടതി നിശ്ചയിച്ച പ്രകാരമാണ് താൻ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, ഇന്ന് ഈ നിമിഷം വരെയും അതിൽ പറഞ്ഞിരിക്കുന്ന ഒരു വരിപോലും തെറ്റിച്ചിട്ടില്ല എന്നും അമൃത വ്യകത്മാക്കി. അനുവദിച്ചിട്ടും ബാല കുഞ്ഞിനെ കാണാൻ വന്നിട്ടില്ല എന്നും, പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നും അത്തരമൊരു കരാരിൽ ഇരുവരും ഒപ്പുവച്ചതാണെന്നും എന്നാൽ അതെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ബാലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അമൃതയുടെ അഭിഭാഷകരും വ്യക്തമാക്കി.

ഈ വീഡിയോ പങ്കുവെച്ചതിന് ശേഷം നിരവധി പേരാണ് അമൃതക്ക് ആശംസകൾ അറിയിച്ച് എത്തിയത്, ആ കൂട്ടത്തിൽ ഗോപി സുന്ദറും അമൃതയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്. അമൃതയുടെ വീഡിയോ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് ഗോപി സുന്ദറിന്റെ പ്രതികരണം. ‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയർ’ എന്നാണ് ഗോപി സുന്ദർ കുറിച്ചത്. പോസ്റ്റിന് അമൃത സുരേഷ് ലൈക്ക് ചെയ്തിട്ടുണ്ട്.
അമൃതയുമായി ഒന്നിച്ച് ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഗോപി സുന്ദർ തുടങ്ങിയ ലിവിങ് ടുഗതർ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അമൃതയും ഗോപിയും വേർപിരിഞ്ഞ രീതിയിലാണ് ജീവിതം. അതിനു ശേഷം ഗോപി സുന്ദർ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു, അതുകൊണ്ട് തന്നെ ഇപ്പോൾ അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിട്ടാണ് പോസ്റ്റ് ചെയ്യുന്നത്. അമൃതയെ അഭിനന്ദിച്ച് എത്തിയപ്പോഴും കമന്റ് ബോക്സ് ഓഫ് ആക്കിയിരുന്നു.
Leave a Reply