
‘എന്ത് സുന്ദരിയാണ് പ്രിയ’ ! ഗോപി സുന്ദറിന്റെ മുൻ ഭാര്യയും മകനും ഒന്നിച്ചുള്ള ചിത്രത്തിന് പ്രതികരണവുമായി അമൃത ! ചിത്രം ശ്രദ്ധ നേടുന്നു !
കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹ മാധ്യമങ്ങളിൽ അമൃതയും ഗോപിസുന്ദറും, അഭയ ഹിരണ്മയിയും, ശേഷം ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയും അവരുടെ മക്കളുമൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ അമ്മക്ക് ഒപ്പമുള്ള ഒരു മനോഹര ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ഏറെ ശ്രദ്ധ നേടുകയും നിരവധി പേര് ചിത്രത്തിന് കമന്റുകളുമായി എത്തുകയും ചെയ്തിരുന്നു.
പ്രിയയെ കാണാൻ എന്ത് സുന്ദരി ആണെന്നും, അമ്മയ്ക്കും മക്കൾക്കും എന്നും നല്ലത് മാത്രമേ ഉണ്ടാകു എന്നുമൊക്കെ തുടങ്ങുന്ന നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സന്തൂർ മമ്മി ആണോ എന്ന രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ഇപ്പോഴും നിയമപരമായി പ്രിയ തന്നെയാണ് ഗോപി സുന്ദറിന്റെ ഭാര്യ. ആ കൂട്ടത്തിൽ ഇപ്പോഴിതാ ആ ചിത്രത്തിന് ലഭിച്ച ഒരു പ്രതികരണമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ഗോപി സുന്ദറിന്റെ ഇപ്പോഴത്തെ കാമുകി അമൃത സുരേഷ് ആണ് ഇപ്പോൾ ഈ ചിത്രത്തിന് ലൈക്ക് അടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മാധവിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന അമൃത ഈ ചിത്രത്തിന് ലൈക്ക് ചെയ്യുക ആയിരുന്നു. ഇതിനുമുമ്പും മാധവ് പങ്കുവെച്ച ഇൻസ്റ്റ സ്റ്റോറി കോപ്പി അടിച്ച് അമൃത പങ്കുവെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു സമയത്ത് ഏവരുടെയും പ്രിയങ്കരിയായിരുന്ന അമൃത ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് അറിയിച്ചത് മുതൽ നിരവധി വിമർശനങ്ങൾ നേരിടുന്ന ആളുകൂടിയാണ്.

ഗോപി സുന്ദറിന്റെ മക്കൾ ഇതിനുമുമ്പും തങ്ങളുടെ അച്ഛനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. മൂത്ത മകൻ മാധവ് തന്നെയാണ് പ്രതികരിച്ചിരുന്നത്. മാധവിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. ഒരു സുഹൃത്ത് മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു.
ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ അമ്മയാണ്. ഞങ്ങളുടെ അച്ഛന് തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അല്ലെങ്കിലും ആ മടങ്ങിവരവ് ഞങ്ങള്‍ ആരും ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. അമ്മ ഞങ്ങളുടെ ദൈവമാണ് എന്ന മാധവിന്റെ വാക്കുകൾക്ക് കൈയ്യടിയാണ് ലഭിക്കുന്നത്. അച്ഛന്റെ വഴിയേ പാട്ട് ലോകത്തേക്കാണ് മാധവനും താല്പര്യം. ഗിറ്റാറിസ്റ് കൂടിയായ മാധവിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.
Leave a Reply