
ഇനി എന്ത് ! എങ്ങനെ മുന്നോട്ട് ജീവിക്കും ! മകളെ എങ്ങനെ വളർത്തും ! ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ചു ! മകളെയും കൊണ്ട് ഇറങ്ങുമ്പോൾ പൂജ്യമായിരുന്നു അക്കൗണ്ട് ബാലൻസ് ! അമൃത പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഒരു റിയാലിറ്റി ഷോ ആണ് അമൃതയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. 2010 ൽ നടന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ മത്സരാർത്ഥിയായി അമൃത എത്തുന്നതും ശേഷം ഒരുപാട് മികച്ച ഗാനങ്ങളിലൂടെ ഏവരുടെയും മനം കവരുകയും ശേഷം ആ ഷോയിൽ തന്നെ അഥിതിയായി എത്തിയ നടൻ ബാലയുമായി പ്രണയത്തിൽ ആകുകയും ശേഷം ഇവർ വളരെ പെട്ടെന്ന് തന്നെ വിവാഹിതരാകുകയും ആയിരുന്നു. ഏവരും അനുഗ്രഹിച്ച് ആശംസ അറിയിച്ച ആ ദാമ്പത്യ ജീവിതം പക്ഷെ അധികനാൾ നീണ്ടുനിന്നില്ല. 2016 ൽ ഇരുവരും വിവാഹ മോചിതരാകുക ആയിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അമൃത പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്. അമൃതയുടെ വാക്കുകൾ ഇങ്ങനെ, ഒരുപാട് പെൺകുട്ടികൾ സ്വപ്നം കണ്ടിരുന്ന ജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ലഭിച്ച ലക്കി ഗേളായിരുന്നു എല്ലാവർക്കും അറിയുന്ന അമൃത സുരേഷ്. മറ്റുള്ളവർക്ക് സ്വപ്ന തുല്യമായി തോന്നിയ ജീവിതം എനിക്ക് ദുസ്വപ്നമായിരുന്നു. നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃതയുണ്ട് . ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്…. ഈ രണ്ട് ടാഗും ഞാൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്.

കടന്ന് വന്ന വഴികൾ ഒരുപാട് ദുർഘടം പിടിച്ചതായിരുന്നു. ഒരുപാട് ദിവസങ്ങൾ ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃതയെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ എന്റെ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം എനിക്ക് വന്നത് നൂറിൽ അധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി എന്ന് വിളിച്ചു.
ഞാൻ എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു. നമ്മൾ നമ്മുടെ സ്വന്തം തീരുമാനം പറയുമ്പോൾ തിരികെ ലഭിക്കുന്നത് കുറ്റപ്പെടുത്തലുകളാണ്. നമ്മുടെ ശെരികൾ ചിലപ്പോൾ മറ്റുള്ളവർക്ക് തെറ്റായി തോന്നാം. അങ്ങനെ അക്കാലത്ത് ഞാൻ ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്, ഞാൻ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്രയും വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ. അങ്ങനെ ചിന്തിച്ചപ്പോൾ ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം എന്നും അമൃത പറയുന്നു.
Leave a Reply