
എത്ര പ്രാവിശ്യം ഞാനിത് കേട്ടു എന്നറിയില്ല ! ഒരുപാട് ഒരുപാട് നന്ദി ഡാ, എലിസബത്തിന് നന്ദി പറഞ്ഞ് അമൃത !
നടൻ ബാലയുടെ മുൻ ഭാര്യ ആയിരുന്ന ഗായിക അമൃത സുരേഷും, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഡോ എലിസബത്തും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം, എലിസബത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇപ്പോൾ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയന്‍. അമൃതയുടെ ഗാന വീഡിയോക്ക് കമന്റുമായെത്തിയിരിക്കുകയാണ് എലിസബത്ത്.
അമൃതയുടെ ഗാന വീഡിയോക്ക് ആരാധികയായ് എലിസബത്ത് നൽകിയ കമന്റ് ഇങ്ങനെ, വളരെ മനോഹരമായിരിക്കുന്നുവെന്നും, താന്‍ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടെയാണ് മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ, എന്നാണ് അമൃത കുറിച്ചത്. എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തി. അതോടെ ഇരുവരുടെയും സ്‌നേഹത്തിനു കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

അതേസമയം ബാലയും എലിസബത്തും തമ്മിൽ വേർപിരിഞ്ഞോ എന്നതിൽ ഇരുവരും ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. എലിസബത്ത് ഇപ്പോൾ ഏറെ നാളുകളായി അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ് താമസം. ബാല ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നും സജീവമല്ല, അതേസമയം അമൃത ഇപ്പോൾ ഗോപി സുന്ദറുമായി വേർപിരിഞ്ഞ ശേഷം സംഗീത ലോകത്ത് ഏറെ സജീവമായിരിക്കുകയാണ്.
അമൃതയുടെ അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിൻറെ ലോകത്തിലാണ് അമൃത. മിക്കപ്പോഴും അമൃതയുടെ ഗാനങ്ങളുടെ വീഡിയോസ് രീൽസുകളിൽ നിറയാറുണ്ട്. ഏറെ ആരാധകരുണ്ടായ അമൃതക്ക് പക്ഷെ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. ആ ഒരു കാരത്താൽ തന്നെ അമൃതക്ക് നിരവധി ഹേറ്റേഴ്‌സുമുണ്ടായി, എന്നാൽ ഒരു വര്ഷം മാത്രം നീണ്ടു നിന്ന ആ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.. ഗോപി സുന്ദറും സംഗീത ലോകത്ത് സജീവമാണ്.
Leave a Reply