
അമൃതയെ അൺ ഫോളോ ചെയ്ത് ഗോപി സുന്ദർ ! ഇരുവരും വേർപിരിഞ്ഞു എന്ന വാർത്ത ചൂടുപിടിക്കുമ്പോൾ ആത്മീയ
ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന് പറഞ്ഞത് മുതൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട ജോഡികൾ ആയിരുന്നു ഗോപി സുന്ദറും അമൃത സുരേഷും. വിവാഹിതനനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഗോപി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് 12 വർഷത്തിൽ കൂടുതൽ അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു. ആയ ബന്ധം അവസാനിച്ചു എന്നുപറയാതെ തന്നെ ഗോപി സുന്ദർ അമൃതയുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നു എന്ന വാർത്ത പങ്കുവെച്ചതിനെ തുടർന്നാണ് ഇരുവരും വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടത്. എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ഇരുവരും.
എന്നിരുന്നാലും എത്ര കടുത്ത വിമർശനങ്ങൾ നേരിട്ടാലും അതൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ ജീവിതം ആഘോഷമാക്കുന്നതിൽ താരങ്ങൾ ഒരു കുറവും കണ്ടിരുന്നില്ല. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി അമൃതെയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ അമൃതയെ ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കടുത്തത്.

അതിനു പിന്നാലെ അമൃതയും ഗോപിയെ അൺ ഫോളോ ചെയ്ത് പ്രണയം പറഞ്ഞ പോസ്റ്റും ഡിലീറ്റ് ചെയ്തു. ഗോപി സുന്ദർ ഇപ്പോൾ തന്റെ കാരിയാറിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. പത്ത് സിനിമകളാണ് പല ഭാഷകളിലായി ഗോപി സുന്ദർ മ്യൂസിക് ചെയ്യാൻ പോകുന്നത്. അതെ സമയം ആത്മീയ പോസ്റ്റുമായി അമൃതയും സജീവമാണ്. കർക്കടക മാസത്തെ വരവേറ്റ് കൊണ്ടാണ് അമൃത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് ഇങ്ങനെ. 15 വർഷം മുമ്പ് ഒരു കർക്കടക മാസത്തിലാണ് താൻ സൗമിത്രേ എന്ന ഭക്തി ഗാനം പാടിയത്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്.
അതി മധുരമായ ഈ ഹൈന്ദവ ഭക്തി ഗാനം കാലാതീതമായ വരികൾ കൊണ്ടും ഈണം കൊണ്ടും എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു. ഇത്രയും വലിയ ഹിറ്റാകുമെന്ന് അന്ന് അറിയില്ലായിരുന്നില്ല. ഇന്ന് ഈ ഭക്തി സാന്ദ്രമായ യാത്രയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. ആത്മീയ വളർച്ചയും ദൈവിക സത്തയിൽ ആശ്വാസം കണ്ടെത്താനുമായി ഹൃദയം തുറന്ന് കർക്കടകമാസത്തെ വരവേൽക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അമൃത കുറിപ്പ് അവസാനിപ്പിച്ചത്. എന്നാൽ അമൃതയുടെ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് പരിഹാസ കമന്റുമായി എത്തിയത്. ഗോപി സുന്ദറുമായി പിരിഞ്ഞെന്ന് കേട്ടല്ലോ, എന്താെക്കെയായിരുന്നു കാട്ടിക്കൂട്ടലുകളെന്നാണ് ചിലരുടെ കമന്റുകൾ. പൊതുവെ അഭ്യൂഹങ്ങൾ കടുത്താൽ അമൃതയോ കുടുംബവോ വിഷയത്തോട് പ്രതികരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല എന്നതും ഏറെ ശ്രദ്ദേയമാണ്.

Leave a Reply