പത്ത് വർഷം മുമ്പ് ഞാൻ ഗോപി സുന്ദറിനോട് എന്റെ ഇഷ്ടം പറഞ്ഞിരുന്നു ! ഞങ്ങളുടേത് മനോഹരമായ ലവ് സ്റ്റോറി ! അമൃതയും ഗോപി സുന്ദറും പറയുന്നു !

മലയാളികൾ ഏറെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു അമൃത ഗോപി സുന്ദർ പ്രണയം. ഇപ്പോഴിതാ ഇവർ ഇരുവരും ഒരുമിച്ച് ആദ്യമായി നൽകിയ ഒരു അഭിമുഖമാണ് ഏറെ ശ്രദ്ധ നേടുന്നത്, അതിൽ അമൃത പറയുന്നത് ഇങ്ങനെ, ഞങ്ങളുടെ പ്രണയം ശെരിക്കും വളരെ   നാച്ചുറലായിട്ട് സംഭവിച്ചതാണ്. ഞങ്ങളായിട്ട് ഒന്നും ഉണ്ടാക്കേണ്ടി വന്നില്ല. അതങ്ങ് സംഭവിക്കുകയായിരുന്നു. പ്രകൃതിയാല്‍ സംഭവിച്ച് പോയ കാര്യമാണ്. അതിനെകുറിച്ച് ഇനി കൂടുതൽ വിശദീകരിക്കാൻ നിന്നാൽ  അതിന്റെ വിശുദ്ധി നഷ്ടപ്പെടും. സംഭവിച്ചതെല്ലാം നല്ലത് സംഭവിക്കാന്‍ പോവുന്നതും നല്ലത് എന്ന് കരുതാനാണ് എനിക്കിഷ്ടമെന്നായിരുന്നു ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തത്.

മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ഞാൻ ഒന്നും ചെയ്യാറില്ല എന്നാണ് ഗോപി സുന്ദർ പറയുന്നത് , കാരണം നമുക്ക് ഒരു ലൈഫ് മാത്രമേ ഉള്ളു, നമ്മൾ മരിക്കുമ്പോൾ ഒറ്റക്കാണ് പോകുന്നത്. ഉള്ളൊരു ജീവിതം സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി എന്നും  ഗോപി പറയുന്നു. മകൾ വളരെ ഹാപ്പിയാണ്, അവളുടെ സന്തോഷത്തിനപ്പുറം എനിക്ക് ഒന്നുമില്ല, ജീവിതത്തില്‍ മുന്നോട്ട് പോവുകയെന്ന ഓപ്ഷനാണ് ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇടയ്ക്ക് വെച്ച് സ്റ്റക്കായി വീഴുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അടിച്ചുപൊളിച്ച് ഹാപ്പിയായി മുന്നോട്ട് പോവുക. എന്നെ സംബന്ധിച്ച് പാപ്പു എന്നെ ഡിപ്പെന്‍ഡ് ചെയ്താണ്. മുന്നോട്ടുള്ള യാത്രയില്‍ അവള്‍ എനിക്ക് വലിയ ശക്തിയായിരുന്നു എന്നും അമൃത പറയുന്നു.

ഞാൻ എന്റെ ജീവിതത്തിൽ അത്ര ഈസിയായിട്ടുള്ള തീരുമാനങ്ങളൊന്നുമല്ല ഇപ്പോൾ എടുത്തിട്ടുള്ളത്. ഫാമിലിയിലൊക്കെ മുറുമുറുപ്പുകളുണ്ടായിട്ടുണ്ട്. എന്റെ ചിന്തകളെ പ്രാക്ടിക്കലി സമീപിക്കുന്നയാളെയാണ് എനിക്ക് പാര്‍ട്‌നറായി കിട്ടിയിട്ടുള്ളത്. അതേപോലെ ജീവിച്ച് കാണിക്കുന്നയാളാണ് അദ്ദേഹം. എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഞാൻ  ചോദിക്കുമ്പോള്‍ നീയെന്തിനാണ് പേടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യമെന്നും അമൃത പറയുന്നു.

ഞാൻ പണ്ടേ അദ്ദേഹത്തിന്റെ ഫാനാണ്. ഏകദേശം ഒരു  10 വര്‍ഷം മുമ്പ്  ഒരു പരിപാടിക്കിടെ ഞാൻ അദ്ദേഹത്തെ  കണ്ടപ്പോള്‍ ഞാന്‍ നിങ്ങളുടെ ഫാനാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം ഇഷ്ടമാണ്. ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനം ഇരുവരും ഒന്നിച്ച് ആലപിച്ചിരുന്നു. ഞങ്ങളുടെ റൊമാന്റിക് റ്റുഗദര്‍നെസ് കാണിക്കുന്ന പാട്ടാണ് തൊന്തരവാ. ഓണത്തിന് അടുത്ത പാട്ട് ചെയ്യാനുള്ള പ്ലാനുണ്ട്്. ഒരു സ്‌പൈസി തുടക്കമെന്നുള്ള നിലയിലാണ് തൊന്തരവാ ചെയ്തതെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

അതുപോലെ തങ്ങളുടെ പുതിയ ആൽബം ‘തൊന്തരവാ’ ആൽബം എല്ലാവരും സ്വീകരിച്ചതിനുള്ള നന്ദിയും ഇവർ പറയുന്നു. ചുണ്ടോട് ചുണ്ടായി ചുംബിക്കാനൊരുങ്ങുന്ന ഫോട്ടോയുമായുള്ള പോസ്റ്റര്‍ വന്നപ്പോള്‍ മുതലേ തൊന്തരവാ ചര്‍ച്ചയായിരുന്നു. എന്നാൽ ഈ പോസ്റ് മനപ്പൂർവം അങ്ങനെ ഒരു ചുംബിക്കൽ വീഡിയോ  ചെയ്തത്  എന്നും അതിനു ശേഷമാണ് ഈ ആൽബം ഹിറ്റായത് എന്നും, എനിക്ക് എങ്ങനെ എങ്കിലും ഈ പാട്ട് എല്ലാവരിലേക്കും എത്തിക്കണം എന്നത്കൊണ്ട് ആലോചിച്ച് ചെയ്തതാണ് എന്നും ഗോപി പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *