
കരഞ്ഞ് കലങ്ങിയ കണ്ണുമായി പുതിയ തുടക്കം ! വിദേശ യാത്രക്ക് ശേഷം മാറ്റങ്ങൾ ! നിശബ്ദത ഒരു ലൈസൻസ് ആക്കരുത് ! പരസ്പരം ഏറ്റുമുട്ടി ആരാധകർ !
അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ താര ജോഡികളായിരുന്നു അമൃത സുരേഷും ഗോപി സുന്ദറും. ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത വന്നതുമുതൽ ഇരുവരും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. എന്നാൽ വിമർശനങ്ങൾക്കു കാതുകൊടുക്കാതെ തങ്ങളുടെ ജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു താരങ്ങൾ. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി അമൃതെയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാമിൽ അമൃതയെ ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കടുത്തത്.
മറ്റു താരങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ആക്റ്റീവ് ആയ താരങ്ങളായിരുന്നു അമൃതയും ഗോപിയും. കഴിഞ്ഞ ദിവസമാണ് അമൃത കൊച്ചിയിലെ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. തന്റെ വീടിന്റെ പാലുകാച്ച് വീഡിയോ അമൃത സ്റ്റോറി ആയി പങ്കുവെച്ചിരുന്നു. എന്നാൽ ഈ വിശേഷം പങ്കുവെച്ചപ്പോൾ ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയോ അദ്ദേഹത്തിനെ മിസ് ചെയ്യുന്നതായോ അമൃത സൂചിപ്പിച്ചിരുന്നില്ല.

പക്ഷെ അത്രയും വലിയ സന്തോഷ നിമിഷത്തിലും മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ ഉണ്ടെന്നും സോഷ്യൽ മീഡിയ കണ്ടെത്തി. അതുകൊണ്ട് തന്നെ എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് എന്റെ സ്വന്തം, മൈൻ, ഹസ്ബൻഡ് തുടങ്ങിയ ഹാഷ് ടാഗുകളിൽ കുറിപ്പുകളും പോസ്റ്റുകളും ചെയ്യുന്ന അമൃതയ്ക്ക് ഇപ്പോൾ ഇതെന്താണ് സംഭവിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. ഗോപി സുന്ദറിന് ഒപ്പം കഴിഞ്ഞ നാല് ആഴ്ചയിൽ അധികമായി അമൃത പോസ്റ്റുകൾ ഒന്നും പങ്കുവെച്ചിട്ടില്ല.
അതുപോലെ തന്നെ ഗോപി സുന്ദറും അമൃതക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കുന്നില്ല, അതേസമയം അമൃതയെ പരിഹസിച്ചും നിരവധി കമന്റുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗോപി സുന്ദറിനെപ്പോലൊരാളെ ജീവിതത്തിന്റെ ഭാഗമാക്കിയതിനാണ് പലരും അമൃതയെ പരിഹസിക്കുന്നത്. രണ്ടു സ്ത്രീകളെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയ ഗോപി സുന്ദറിന് ഇനിയും അത് ആയിക്കൂടാ എന്ന് എന്തുകൊണ്ട് നിങ്ങൾ ചിന്തിച്ചില്ല എന്ന രീതിയിലെ കമന്റുകളും ഉണ്ട്. അതേ സമയം അമൃതയെ പിന്തുണച്ചും നിരവധി കമന്റുകൾ ഉണ്ട്.
അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് അനാവശ്യമായി മീഡിയ ഇടപെടുന്നത് എന്നും, അവർ ഒന്നിച്ചാലും പിരിഞ്ഞാലും അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല, അമൃതയുടെ നിശബ്ദത എന്തും പറയാനുള്ള ലൈസൻസ് ആയി കാണരുത് എന്നും ചിലർ അഭിപ്രായപ്പെടുന്നു.
Leave a Reply