രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണ് ഇപ്പോൾ ! ഗോപി സുന്ദർ ഒരു പീസ്‌ഫുൾ മനുഷ്യനാണ്.. പിരിയാനുള്ള കാരണം ! അമൃത സുരേഷ് പറയുന്നു

സാറ്റ് സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷും കുടുംബവും. ശേഷം അമൃതയെ കൂടുതൽ പ്രശസ്തയാക്കിയത് നടൻ ബാലയുമായുള്ള പ്രണയ വിവാഹമായിരുന്നു. ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ സംഭവവികാസങ്ങൾ മലയാളികൾക്ക് പരിചിതമാണ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിന്റെ ആഘാതം കൂട്ടിയത് ഗോപിസുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ പോകുന്നു എന്ന് പോസ്റ്റ് ചെയ്തതിന് ശേഷമാണ്.

ഏറെ പരിഹാസങ്ങൾക്കും കാലിയാക്കലുകൾക്കും ശേഷം കൃത്യം ഒരു വര്ഷം പൂർത്തിയാക്കാതെ തന്നെ ആ ബന്ധം അവസാനിക്കുകയായിരുന്നു. എന്നാൽ ആ വേര്പിരിയലിന്റെ കാര്യ കാരണങ്ങൾ അമൃത എവിടെയും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ബാലക്കെതിരെയുള്ള തന്റെ പ്രതികരണത്തെ കുറിച്ചും ഗോപി സുന്ദറിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അമൃത. രു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ലെന്ന് മനസിലാക്കിയാണ് അത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് അമൃത പറയുന്നത്. സഹിക്കാനാവുന്ന അത്രയും ക്ഷമിച്ചു. കുഞ്ഞിനെ വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചതെന്നും അമൃത കൂട്ടിച്ചേർത്തു.

ഞാനും ബാല ചേട്ടനും ലീഗൽ എഗ്രിമെൻ്റിൻ്റെ പുറത്താണ് ഡിവോഴ്‌സ് നടന്നതെന്നാൻ അമൃത പറയുന്നത്. പരസ്‌പരം പരസ്യമായി കുറ്റപ്പെടുത്താൻ പാടില്ലെന്നും അതിലുണ്ടായിരുന്നു. ഞാൻ എവിടെയും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴും ആരെയും ഉപദ്രവിക്കാനും ശല്യം ചെയ്യാനും പോകുന്നില്ല. അവർ സന്തോഷമായിരിക്കട്ടെ. നമ്മളെ ഉപദ്രവിക്കാതിരുന്നാൽ മതി. സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചതെന്നും ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണെന്നും അമൃത പറയുന്നു.

പിന്നെ ഒരുപാട് പ്രതീക്ഷകളോടെയാണ് ഗോപി ചേട്ടനുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിനും എനിക്കും ഇടയിൽ സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തിൽ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ എന്നും അമൃത സുരേഷ് പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *